Monday, December 23, 2024

തൊട്ടു തീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ

299.00

Availability: In stock

Malayalam printed book⏩ Written by : Dr B R Ambedkar⏩ Page(s) : 182⏩ Edition : 2⏩ Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅

Category

Whats App Pay online

Details


ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ എന്നും ശക്തമായ പോരാട്ടങ്ങള്‍ നയിച്ച വ്യക്തിയാണ്‌ ഡോ ബി ആര്‍ അംബേദ്കര്‍. അപരിഷ്കൃത സമൂഹം അസ്‌പൃശ്യരായി കണക്കാക്കി, ഗോത്രീയ ചാപ്പ കുത്തി മാറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ പൊതുബോധ തടവറകളില്‍ നിന്നും ഇന്നുവരെ നേടിയെടുത്ത മോചനങ്ങള്‍ക്കു പിന്നില്‍ അംബേദ്കര്‍ നയിച്ച സമരങ്ങളാല്‍ ചാര്‍ത്തപ്പെട്ട കയ്യൊപ്പുകള്‍ അവിസ്മരണീയമാണ്‌. ഈ ആധുനികതയിലും കോടതി മുറികള്‍ മനുസ്മൃതിയിലെ വാക്യങ്ങള്‍ ചൂണ്ടിക്കാണ്ടി തീര്‍പ്പുകള്‍ കല്‍പ്പിക്കുമ്പോള്‍ കാലങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ “ഒരു കാലഘട്ടത്തിന്റെ കെട്ട സംഖിത" എന്നു വിശേഷിപ്പിച്ചു കൊണ്ട്‌ മനുസ്മൃതി എന്ന ഗോത്രീയ കൃതി കത്തിക്കുവാന്‍ അംബേദ്കര്‍ കാണിച്ച മനസാന്നിധ്യം നിസ്സഹായരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ മുന്നേറുവാന്‍ വെട്ടിത്തെളിച്ച പുരോഗമന പാത തന്നെ ആയിരുന്നു. അസ്പൃശ്യതയെയും അതിന്റെ ഉത്ഭവത്തെയും കുറിച്ച്‌ ആഴത്തില്‍ പഠനങ്ങള്‍ നടത്തി അനവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. അതില്‍ സുപ്രധാനമായ ഒരു വാല്യം യുക്തിവാദി ബുക്ക്സ്‌ പുനപ്രസിദ്ധീകരിക്കുകയാണ്‌. അസ്പൃശ്യത അഥവാ തൊട്ടു തീണ്ടായ്മ ഹിന്ദുക്കളിലും അഹിന്ദുക്കളിലും എപ്രകാരം പ്രകടമാകുന്നു എന്ന്‌ തുടങ്ങി വിഘടിത മനുഷ്യര്‍ അസ്പൃശ്യരായതെങ്ങനെ എന്നിങ്ങനെ നിരവധി വിവരണങ്ങള്‍ ക്രോഡീകരിച്ചതാണ്‌ യുക്തിവാദി ബുക്ക്‌സ്‌ പുനഃപ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം. വൈജ്ഞാനികപ്രദമായ ഈ കൃതി പരിഷ്കരണ ബോധമുള്ള ഓരോ മനുഷ്യന്റെയും ജ്ഞാനത്തിലേക്ക്‌ ഒരു ചേര്‍ത്തുവെക്കല്‍ തന്നെയാണ്‌.


യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.