ഉത്തരകൊറിയയല്ല ഇറാനാണ് യഥാർത്ഥ തെമ്മാടിരാഷ്ട്രം
സൗദി അറേബ്യയെ പിന്തള്ളി ലോകമുസ്ലീമിന്റെ എകരക്ഷകനും സംരക്ഷകനും ഷിയാ ഇറാനാണെന്ന് വരുത്തിത്തീർത്ത് ആഗോള ഇസ്‌ലാമിന്റെ അധീശത്വം നേടാനുള്ള കുതന്ത്രവും കൂടിയാണ് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കിയത്. മതത്തിനേക്കാൾ വാണിജ്യത്തിനും ബിസിനസിനുമാണ് സൗദി ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ഇന്ന് മുൻതൂക്കം നല്കുന്നത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ ജനാധിപത്യ ചേരികളുമായി ഉറ്റബന്ധം പുലർത്തുന്ന GCC, കാലത്തിനനുസരിച്ച് സ്വയം മാറാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. സൽമാൻ രാജകുമാരൻ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ച് ലോകത്തിന്റെ കയ്യടി നേടുമ്പോൾ ഖൊമൈനിയുടെ ഭീകരരാഷ്ട്രം മഹസാ അമിനിയെ പോലെയുള്ള നൂറുകണക്കിന് പെൺകുട്ടികളെ കൊലപ്പെടുത്തുന്നു. വനിതാ വിമോചന നേതാവും നോബേൽ ജേതാവുമായ ഷിറിൻ ഇബാദി ഇപ്പോഴും ഇറാനിയൻ ഇരുട്ടറയ്ക്കുള്ളിലാണ്. 'ഉത്തരകൊറിയയല്ല ഇറാനാണ് യഥാർത്ഥ തെമ്മാടിരാഷ്ട്രം" വീഡിയോ കാണാം.. Click here to watch the video
|
ഒസാമ ബിൻ ലാദനേക്കാൾ അബൂബക്കർ ബാഗ്ദാദിയേക്കാൾ കൊടുംതീവ്രവാദിയും ഭീകരനുമാണ് അയത്തുള്ള ഖൊമൈനി. ഹമാസും ഹിസ്ബുള്ളയും ഹൂതികളും എല്ലാം ഇറാന്റെ സ്ഥാപിത താല്പര്യത്തിനുള്ള ഉപകരണങ്ങളാണ്. സൗദി അറേബ്യയുമായി ഇസ്രായേൽ "എബ്രഹാം സമാധാന ഉടമ്പടി" ഒപ്പിടാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ഇറാൻ ഹമാസിനെ ഉപയോഗിച്ച് ഒക്ടോബർ കൂട്ടക്കൊല നടപ്പിലാക്കിയത്. ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി സൗഹൃദബന്ധം സ്ഥാപിച്ചാൽ അത് പാലസ്തീൻ പ്രശ്നപരിഹാരത്തിലേക്ക് നയിക്കും എന്ന് മനസ്സിലാക്കിയ ഖൊമൈനി ഹമാസിനെ പിരികയറ്റി ഇസ്രായേലിന്റെ ഉള്ളിലേക്ക് കടത്തിവിട്ട് സിവിലിയൻസിനെ കൂട്ടക്കൊല ചെയ്യിക്കുകയും പൊടിക്കുഞ്ഞുങ്ങളെയും വയോവൃദ്ധരെയും വരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
സൗദി അറേബ്യയെ പിന്തള്ളി ലോകമുസ്ലീമിന്റെ എകരക്ഷകനും സംരക്ഷകനും ഷിയാ ഇറാനാണെന്ന് വരുത്തിത്തീർത്ത് ആഗോള ഇസ്‌ലാമിന്റെ അധീശത്വം നേടാനുള്ള കുതന്ത്രവും കൂടിയാണ് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കിയത്. മതത്തിനേക്കാൾ വാണിജ്യത്തിനും ബിസിനസിനുമാണ് സൗദി ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ഇന്ന് മുൻതൂക്കം നല്കുന്നത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ ജനാധിപത്യ ചേരികളുമായി ഉറ്റബന്ധം പുലർത്തുന്ന GCC, കാലത്തിനനുസരിച്ച് സ്വയം മാറാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. സൽമാൻ രാജകുമാരൻ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ച് ലോകത്തിന്റെ കയ്യടി നേടുമ്പോൾ ഖൊമൈനിയുടെ ഭീകരരാഷ്ട്രം മഹസാ അമിനിയെ പോലെയുള്ള നൂറുകണക്കിന് പെൺകുട്ടികളെ കൊലപ്പെടുത്തുന്നു. വനിതാ വിമോചന നേതാവും നോബേൽ ജേതാവുമായ ഷിറിൻ ഇബാദി ഇപ്പോഴും ഇറാനിയൻ ഇരുട്ടറയ്ക്കുള്ളിലാണ്.
ADVT
സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്. "വിപ്ലവസൂര്യന്മാർക്ക് വിട" എന്ന വീഡിയോ കാണാം..- Click here to watch the video
|
സൗദി വഹാബികൾ ആഗോള തീവ്രവാദത്തിന്റെ സ്പോൺസർഷിപ്പിൽ നിന്ന് പിൻവാങ്ങി തുടങ്ങിയപ്പോൾ ആ സ്ഥാനം പിടിച്ചെടുത്ത് ജിഹാദിന്റെ മൊത്തവിതരണക്കാരനാകാനുള്ള ശ്രമമാണ് ആയത്തുള്ള ഖൊമൈനി നടത്തുന്നത്. ഇസ്ലാമിക വികാരം തീപിടിപ്പിക്കുന്നതിന് ലോകമെങ്ങുമുള്ള മതസ്വത്വവാദികൾ വർഷങ്ങളായി എടുത്തു വീശുന്ന വിശുദ്ധനമ്പറാണ് പാലസ്തീൻ. സാധാരണ ജനത്തെ കൂട്ടക്കൊല നടത്താനായി ഹമാസിനെ ഇസ്രായേലിന്റെ അതിർത്തി കടത്തിവിട്ട ഇറാൻ, അതേസമയം അവരുടെ വടിവാളായ ഹിസ്ബുള്ളയെ ഇറക്കി ലബനീസ് അതിർത്തിയിലും പണി തുടങ്ങി. ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലികളെ വിട്ടുകിട്ടാനായി നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും അതുവഴി സുന്നികൾ തോറ്റിടത്ത് ജൂതന്റെ മേൽ ഷിയാഇറാൻ വിജയിച്ചുവെന്ന് തെളിയിക്കാനാണ് ഖൊമൈനി ശ്രമിച്ചത്.
ഒക്ടോബർ കൂട്ടക്കൊലയ്ക്ക് ശേഷവും തീവ്രവാദികളുമായി ചർച്ചയില്ല (No negotiation with terrorists) എന്ന ഡിക്ളയേർഡ് പോളിസിയിൽ ഇസ്രായേൽ മാറ്റം വരുത്താൻ തയ്യാറായില്ല. നെതന്യാഹു ഹമാസിനെ തവിടുപൊടിയാക്കി. യുദ്ധത്തിൽ ആയിരക്കണക്കിന് പാലസ്തീനികൾ കൊല്ലപ്പെട്ടിട്ടും തടവുകാരായി പിടിച്ച് 250 ഓളം ഇസ്രായേലികളെ വിട്ടയക്കാൻ ഹമാസ് തയ്യാറായില്ല. ജൂതനുമായി പോരാടി മരിച്ചവർക്കെല്ലാം സ്വർഗം ഉറപ്പാണെന്ന പ്രൊപഗണ്ടയിലൂടെ പാലസ്തീനികളെ കൂടെനിർത്താനാണ് തീവ്രവാദികൾ ശ്രമിച്ചത്.
ടെഹ്റാനിലെ അതിസുരക്ഷാ കൊട്ടാരത്തിനുള്ളിൽ ഉല്ലസിച്ചിരുന്ന ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ മൊസാദ് കൊലപ്പെടുത്തിയപ്പോൾ ഖൊമൈനി ബോധം കെട്ടു വീണിട്ടുണ്ടാവും. "ഞങ്ങൾ ഒരിക്കലും മറക്കില്ല, ഒരിക്കലും ക്ഷമിക്കില്ല" (We never forget, we never forgive) എന്ന ഇസ്രായേൽ വചനം വെറും പാഴ് വാക്കല്ലെന്ന് ഇറാന് ബോധ്യമായിട്ടുണ്ടാവും.
ബെയ്റൂട്ടിൽ നിന്ന് തുടർച്ചയായി മിസൈൽ അയച്ചുകൊണ്ടിരുന്ന ഹിസ്ബുള്ളയുടെ കമാൻഡർമാരെ ഒന്നൊന്നായി കൊന്നൊടുക്കിയ IDF ലോകമെമ്പാടുമുള്ള ഭീകരന്മാരുടെ ഹീറോയായ ഹിസ്ബുള്ള ചീഫ് നസ്റുള്ളയെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കി. മിഡിൽ ഈസ്റ്റിലെ ഖൊമൈനി രണ്ടാമനായിരുന്നു ഹിസ്ബുള്ള മേധാവി ഹസൻ നസ്റുള്ള. മരമണ്ടന്മാരായ ചാവേറുകളുടെ വയറ്റത്ത് ബോംബും കെട്ടി അയ്ക്കുന്ന എല്ലാ ഭീകര നേതാക്കളും സ്വന്തം ജീവന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധാലുക്കളായതിനാൽ ഹസൻ നസ്റുള്ളയെ വധിച്ച വാർത്ത വന്നയുടൻ ആയത്തുള്ള ഖൊമൈനി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. മാനം രക്ഷിക്കാൻ ഇറാൻ കുറച്ച് മിസൈലൊക്കെ ഇസ്രായേലിലേക്ക് അയച്ചുവിട്ടിട്ടുണ്ട്. അയേൺ ഡോം അതിനെയെല്ലാം പപ്പടമാക്കുമെന്ന് ഖൊമൈനിക്കറിയാം. എന്നാലും ജൂതനോട് ഖുറാനിക് പകയുമായി ജീവിക്കുന്നവർക്ക് ആവേശം കൊള്ളാൻ ഈ ആകാശപ്പുരം മതിയാകും.
ബുർഖ ധരിക്കാത്തതിന്റെ പേരിൽ മഹ്സാ അമിനിയെ ഇറാനിയൻ ഭരണകൂടം കൊല്ലപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീപക്ഷ മനുഷ്യാവകാശ പ്രവർത്തകരെയാണ് ഖൊമൈനി ഇല്ലാതാക്കിയത്. മതക്കോടതികൾ സ്വാതന്ത്ര്യദാഹികളെ തൂക്കിലേറ്റി. പതിനായിരക്കണക്കിന് നിരപരാധികളായ മനുഷ്യരാണ് ഇറാനിയൻ ജയിലറകളിൽ കൊടുംപീഡനമേറ്റ് നരകയാതന അനുഭവിക്കുന്നത്. സിംഗ് ജിയാങ് പ്രവിശ്യയിലെ മുസ്ലീങ്ങളെ റംസാൻ വ്രതം അനുഷ്ഠിക്കാൻ പോലും അനുവദിക്കാത്ത ചൈനയുടെ ഉറ്റചങ്ങാതിയായ ഇറാന്റെ പരമോന്നത നേതാവ് അടുത്തിടെ ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷകവേഷവും കെട്ടിയിറങ്ങിയിട്ടുണ്ട്. ഭീകരരാഷ്ട്രമായ ഇറാനുമായുള്ള ഉറ്റചങ്ങാത്തം ഇന്ത്യ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഛാബാർ തുറമുഖത്തിനായി ഭാരതം കോടിക്കണക്കിന് രൂപയാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇതെല്ലാം വെള്ളത്തിലാകാനാണ് എല്ലാ സാധ്യതയും.
ADVT
കോടികണക്കിന് ആളുകള്‍ ഒരു ദുഷിച്ച അനാചാരം കാരണം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ ഗാന്ധിക്ക് ഒരു പ്രശ്‌നമേ അല്ല. ഗാന്ധിയുടെ അഭിപ്രായത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം ചുരുക്കം ചില വ്യക്തികളുടെ ദുഷ്പ്രവൃത്തികള്‍. മതത്തിന് യാതൊരു പങ്കുമില്ല.സത്യത്തിന് നേരെ മുഖം തിരിച്ച്, ന്യായ വൈകല്യങ്ങളുമായി ഗാന്ധി വട്ടം തിരിയുന്നു. എന്നാല്‍ ‘മഹാത്മക്കുള്ള മറുപടി’ എന്ന ലേഖനത്തില്‍ അംബേദ്ക്കര്‍ ശാസ്ത്രീയമായ ചിന്താരീതിയിലൂടെ ഗാന്ധിയുടെ വാദങ്ങളെ വീണ്ടും അവലോകനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ഹേ ഹിന്ദുക്കളെ, നിങ്ങളുടെ നേതാക്കള്‍ ഇങ്ങനെ ആയി പോയല്ലാ!!’ "ഗാന്ധിക്കില്ലാത്തതും അംബേദ്കറിന് ഉള്ളതും" എന്ന വീഡിയോ കാണാം. Click here to watch the video
|
മുഹമ്മദ് നബിയുടെ മരണശേഷം ഖലീഫാ പദവിക്ക് വേണ്ടി ആരംഭിച്ച സുന്നി- ഷിയാ പോരാട്ടത്തിന്റെ തുടർച്ചയാണ് ഇറാന്റെ ഇപ്പോഴത്തെ അഭ്യാസങ്ങൾ. മിഡിൽ ഈസ്റ്റിലെ വൻശക്തിയായ സുന്നി സൗദി അറേബ്യയെ മലർത്തിയടിച്ച് ഷിയാ ആധിപത്യത്തിനായുള്ള വേലകളാണ് ഹമാസ്, ഹിസ്ബുള്ള, യമൻഹൂതികൾ എന്നിവരെ മുന്നിൽ നിർത്തി ഖൊമൈനി കളിക്കുന്നത്. ഇറാനിലെ മതഭരണകൂടം ലോകസമാധാനത്തിന് ഭീഷണിയാണ്. അയത്തുള്ള ഖൊമേനിയെ സ്ഥാനഭ്രഷ്ടനാക്കി ഇറാൻ ജനതയെ സ്വതന്ത്രരാക്കണം. മതഭ്രാന്തരെ പുറത്താക്കി മെസപ്പെട്ടോമിയൻ സംസ്ക്കാരത്തിന്റെ പ്രൗഢി വീണ്ടെടുക്കണം.പെണ്ണിനെ ചാക്കിൽ കയറ്റുന്ന പ്രാകൃതത്വവും പെണ്ണുങ്ങൾ നയിക്കുന്ന പാറ്റേൺ ടാങ്കുകളും ഏറ്റുമുട്ടുമ്പോൾ പക്ഷപാതിയായി പെൺപക്ഷത്ത് തന്നെ നിലയുറപ്പിക്കും.
Sajeev ala
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>