Friday, May 02, 2025

പാകിസ്ഥാന് അണുബോംബ് ഉണ്ടോ..?

പാകിസ്ഥാന് അണുബോംബ് ഉണ്ടോ..?

ഇല്ലെന്നുള്ളതിന് ഒരുപാട് തെളിവുകൾ ഉണ്ട്..അവസാനം ഞാനും ഒരു തെളിവ് തരാം..

1974 മെയ്‌ 18 ന് ഇന്ത്യ നടത്തിയ ബുദ്ധൻ ചിരിക്കുന്നു എന്ന് രഹസ്യ നാമം ചെയ്യപ്പെട്ട ആണവ പരീക്ഷണം ഒരു വിജയമായിരുന്നു.. അതൊരു പ്ലൂട്ടോണിയം ബോംബ് ആയിരുന്നു.. പിന്നീട് നരസിംഹ റാവു ഒരു പരീക്ഷണത്തിന് കോപ്പ് കൂട്ടി.. എന്നാൽ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ ഇത് കണ്ടെത്തി.

ഇത് രഹസ്യമായി ചെയ്യാൻ പറ്റില്ല…

വൻ വൻ സന്നാഹം ആവശ്യമുണ്ട് ഒരു ആണവ പരീക്ഷണത്തിന്, അണ്ടർ ഗ്രൗണ്ടിൽ ആണ് പരീക്ഷണം, ആഴമേറിയ കുഴി അങ്ങനെ തുടങ്ങി.. ഇസ്രായേൽ, അമേരിക്ക ഇവർ നിസ്സാരമായി ഇത് കണ്ടെത്തും..

നരസിംഹ റാവു 1996 ൽ പടി ഇറങ്ങി..

1998 ൽ വാജ്പേയ് സർക്കാർ ആണ് റാവുവിന്റെ പ്ലാൻ പൂർത്തിയാക്കിയത്. എങ്ങനെയൊ അവർ അമേരിക്കയെ പറ്റിച്ചു. അമേരിക്ക കണ്ടില്ല എന്നല്ല, ഇന്ത്യയുടെ നീക്കം ആണവ പരീക്ഷണം എന്ന് അവർ തിരിച്ചറിഞ്ഞില്ല. 1998 മെയ്‌ 11, 13 ഇന്ത്യ രണ്ട് പരീക്ഷണങ്ങൾ നടത്തി, അതിൽ ഹൈഡ്രജൻ ബോംബും ഉണ്ടായിരുന്നു…

വളരെയടുത്ത് 15 ദിവസത്തിനുള്ളിൽ പാകിസ്ഥാൻ അവരുടെ ആദ്യ ആണവ പരീക്ഷണം ചഗായ് മലനിരകളിൽ നടത്തി, ചഗായ് മലനിരകൾ പലർക്കും കഹൂട്ട ആണവ നിലയവുമായി തിരിഞ്ഞു പോകും..

എങ്ങനെ 15 ദിവസം കൊണ്ട് ഇത് സാധ്യമാക്കി..

പക്ഷേ ഇസ്രായേൽ അറിഞ്ഞില്ല,അതുകൊണ്ട് ഇന്ത്യയും അറിഞ്ഞില്ല..15 ദിവസം, അത് തന്നെ പാകിസ്ഥാൻ കാണിച്ച മണ്ടത്തരം. ഒരു 10 മാസം കഴിഞ്ഞു പരീക്ഷണം നടത്തിയാൽ വിശ്വസിക്കാമായിരുന്നു. അല്ലെങ്കിൽ തന്നെ ഇവർക്ക് ആര് സമ്പുഷ്ട യൂറേനിയം കൊടുത്തു ? ചൈന കൊടുത്തത് ആണവ വൈദ്യുതിക്ക് വേണ്ടിയാണ്. അതുകൊണ്ട് ബോംബ് ഉണ്ടാക്കാൻ പറ്റുമോ..? അണു ബോംബ് പരീക്ഷണം ചില്ലറ കാര്യമല്ല, അതിനെ പരിപാലിച്ചു പോകുക ചില്ലറ ചിലവുമല്ല.

ഇനി എന്റെ തിയറി…

തലയ്ക്കു സുഖമില്ലാത്ത ഒരു രാജ്യത്തിന് ആരെങ്കിലും ബോംബ് ഉണ്ടാക്കാനുള്ള ഇന്ധനവും ടെക്നോളജിയും കൊടുക്കുമോ..? ആരാണ് പാകിസ്ഥാൻ ഭരിക്കുന്നത് എന്ന് തന്നെ ആർക്കും അറിയില്ല,

ഒരു ബിൻ ലാദൻ ഉണ്ടായിരുന്നല്ലോ..

അവനെ അമേരിക്ക, റഷ്യക്ക് എതിരെ വളർത്തി കൊണ്ട് വന്നത് ആണ്, അവസാനം ചോറ് കൊടുത്ത കൈക്ക് തന്നെ കൊത്തി. അവസാനം കൊന്ന് കടലിൽ എടുത്ത് കളഞ്ഞു അത് വേറെ കാര്യം.. അതുപോലെ പാകിസ്ഥാന് അണുബോംബ് കൊടുക്കുകയോ അമേരിക്ക തന്നെ പാകിസ്ഥാനെ വിലയിരുത്തുന്നത് friendly enemy എന്ന അർത്ഥമുള്ള FRENIMY എന്ന വാക്കിലൂടെയാണ്. ആ ഭ്രാന്തന്മാർക്ക് അമേരിക്ക ആണവ സാങ്കേതിക വിദ്യ കൈമാറുമോ ? നല്ല കാര്യമായി, ചൈന പോലും കൊടുക്കില്ല.

തള്ളാണ്‌ ഇവരുടെ മെയിൻ…

ഈ പാകിസ്ഥാൻ ഒക്കെ ഭയങ്കര തള്ള് ആണ്.. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് തന്നെ അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ തലസ്ഥാനമെന്നാണ്. അതായത് പാരീസ് കഴിഞ്ഞാൽ. എന്തിനാ പാരീസിനെ മാറ്റുന്നത് ഒന്നാക്കി അങ്ങ് തള്ളിയാൽ പോരെ..

നമ്മുടെ സംഘികളുടെ വർഗ ശത്രു ഉണ്ണി ബാലകൃഷ്ണൻ ആകെ ഒരു വിദേശ രാജ്യത്തെ പോയിട്ടുള്ളൂ..
അത് പാകിസ്ഥാനാണ്, അദ്ദേഹം പറയുന്നത് ഇസ്ലാമാബാദിൽ എയർപോർട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ദാരിദ്ര്യം ഫീൽ ചെയ്യുമെന്നാണ്..

ഇനി നമ്മുടെ ഡൽഹി എൻ സി ആർ നോക്കൂ..

അത് അതി സമ്പന്നമാണ്..ലണ്ടൻ, പാരീസ്, ന്യൂയോർക്ക് ഒക്കെയായി താരതമ്യം ചെയ്യുമ്പോൾ പിന്നിൽ ആണെന്ന് മാത്രം. പക്ഷേ അത് മനോഹരമാണ്.

ഇനി പാകിസ്ഥാൻ..

അത്ര ഗതികെട്ട രാജ്യമാണത്.. ഗതികെട്ടത് മാത്രമല്ല പൊതുബോധാധിഷ്ഠിത ഗോത്രീയ വാക്ക് കടമെടുത്ത് പറഞ്ഞാൽ അതൊരു "എരണം കെട്ട" രാജ്യമാണ്. അവർക്കാണ് അണു ബോംബ്. തേങ്ങ ഉണ്ട്. എന്തോ വലിയ ഒതളങ്ങ ആണെന്നും പറഞ്ഞു മതത്തിന്റെ പേരിൽ രൂപം കൊണ്ട രാജ്യം,

ഒരു പഴയ സോഷ്യൽ മീഡിയ തമാശ..

1947 ഓഗസ്റ്റിൽ 2 രാജ്യങ്ങൾ സ്വാതന്ത്രമായി..
അതിൽ ഒരു രാജ്യം ചൊവ്വയിൽ എത്തി..
ഒന്ന് ഇപ്പോഴും ഇന്ത്യയിലേക്ക് കേറാൻ നോക്കുന്നു..

Jagadeep J L Unni

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.