ഭ്രാന്തനായ ദൈവം
- നല്ലവരെ ഒക്കെ നേരത്തെ വിളിക്കും.
- ദുഷ്ടൻമാരെ പന പോലെ വളര്‍ത്തു൦.
- പണം തന്നാൽ കാര്യങ്ങൾ ഒക്കെ സാധിച്ചു തരാ൦. വന്ദിക്കുന്നവര്‍ക്ക് സ്വര്‍ഗം, നിന്ദിക്കുന്നവര്‍ക്ക് നരകം.
- അന്യ മതത്തിലുള്ളവരെ പേടി.
- ആര്‍ത്തവം പേടി.
- വിശ്വാസികള്‍ കഷ്ടപ്പെടുന്നത് എന്റെ പരീക്ഷണം, അവിശ്വാസികള്‍ കഷ്ടപ്പെടുന്നത് എന്റെ കോപം.
- വിശ്വാസികള്‍ എന്തെങ്കിലും നേടിയെടുത്താൽ അത് എന്റെ അനുഗ്രഹം, അവിശ്വാസികള്‍ എന്തേലും നേടിയാൽ അത് എന്റെ കരുണ.
- വിശ്വാസികളെ എന്തെങ്കിലും അപകടത്തില്‍ പെടുത്തി അതിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുത്തു൦ (എന്നാൽ പിന്നെ അപകടം ഉണ്ടാകാതിരുന്നാല്‍ പോരെ എന്ന ചോദ്യം നിരോധിച്ചിക്കുന്നു.)
- പ്രപഞ്ചം മുഴുവന്‍ ഉണ്ടാക്കിയത് ഞാൻ ആണ്. പക്ഷെ എനിക്ക് ആരാധനാലയവും ഭക്ഷണവും പണവും വിശ്വാസികള്‍ തരണം.
- എന്റെ നിലനില്‍പ് ചോദ്യം ചെയ്യുന്നവരെ ഞാൻ മരണശേഷം ശിക്ഷിക്കും. എന്റെ നിലനില്‍പിന്റെ തെളിവായി എന്റെ വിശ്വാസികള്‍ എഴുതിയ പുസ്തകങ്ങൾ ഉണ്ട്. സംശയം ഉള്ളവർ വായിച്ച് നോക്കുക.
- ശ്വസിക്കുന്ന എന്തിനെയും കൊന്നു കളയാന്‍ ജോഷ്വായോടു൦, സ്വന്തം മകനെ ബലി കൊടുക്കാന്‍ അബ്രഹാമിനോടു൦ കല്‍പിച്ചവന്‍ സ്ഥലകാലങ്ങൾക്ക് അതീതമായ പരമദൈവം.
- 50 വയസ്സിന് ശേഷം 9 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചവൻ, അടിമ സ്ത്രീകളെ ഭോഗിച്ചവൻ മാനവരില്‍ മഹോന്നതൻ.
- സ്വന്തം മകളെ കണ്ട് സ്ഖലനം സംഭവിച്ചവന്‍ പ്രപഞ്ച സ്രഷ്ടാവ്.
- സ്വന്തം മകന്‍ ആണെന്ന് മനസ്സിലാവാതെ അവന്റെ തല വെട്ടി മാറ്റിയവന്‍ ത്രികാല ജ്ഞാനി.
- ഭാര്യയെ സംശയിച്ച് ഗര്‍ഭിണിയായിരിക്കെ ഭാര്യയെ കാട്ടിലയച്ചവന്‍ ഉത്തമ പുരുഷൻ.
- പ്രായപൂര്‍ത്തിയായ പെണ്ണിനെ കണ്ടാൽ പോലും ബ്രഹ്മചര്യം ഇല്ലാതാവുമോ ഭയന്ന് സ്ത്രീകള്‍ക്ക് വിലക്ക് കല്‍പിച്ചവന്‍ ധര്‍മശാസ്താവ്.
- പാവങ്ങളുടെ വെണ്ണ മോഷ്ടിക്കുകയും കുളി കടവില്‍ ഒളിഞ്ഞു നോക്കുന്നതും, അവരുടെ വസ്ത്രങ്ങൾ എടുത്തോണ്ടു പോകുന്നതും ഒരുത്തന്റെ ലീലാവിലാസങ്ങള്‍ ആണുപോലും.
- 16008 എണ്ണം കെട്ടിയിട്ടു൦ പ്രണയിച്ച പെണ്ണിനെ വഞ്ചിച്ചവന്‍ ഭക്തവത്സന്‍.
- അന്യമതത്തിലുള്ളവരെ എല്ലാം നരകത്തിലെ വിറക് കൊള്ളികളാക്കുന്ന ഇസ്ലാം ദൈവം.
- സ്വന്തം മതത്തിലുള്ളവരുടെ മാത്രം പാപങ്ങൾക്കുവേണ്ടി കുരിശില്‍ കയറിയ ഹതഭാഗ്യവാനായ ക്രിസ്തു ദൈവം.
- സ്വന്തം മതത്തില്‍ തന്നെ ചില പ്രത്യേക വിഭാഗത്തിലുള്ളവര്‍ക്ക് മാത്രം തന്നെ ആരാധിക്കാനു൦ ചില വിഭാഗങ്ങള്‍ക്ക് ഭ്രഷ്ടു൦ കല്‍പിച്ച ഹിന്ദു ദൈവം.
- ചോര കണ്ടാൽ മാത്രം പ്രീതിപെടുന്ന ദൈവങ്ങള്‍ ( എല്ലാ മതത്തിലും പൊതുവായുള്ള ആചാരമാണ് ദൈവത്തിനു ബലി കൊടുക്കുന്നത് ).
- ഇനി ദൈവവിശ്വാസികളോടുള്ള എന്റെ കുറച്ച് ചോദ്യങ്ങൾ
- എന്തുകൊണ്ട് ദൈവം ഒരു പുരുഷനേയും സ്ത്രീയെയും സൃഷ്ടിച്ചു. പകരം പത്തോ ഇരുപതോ പുരുഷൻമാരെയും സ്ത്രീകളെയും ഒരുമിച്ച് സൃഷ്ടിക്കാമാര്‍ന്നില്ലെ. എങ്കിൽ സ്വന്തം അമ്മയെയും സഹോദരിയെയും ഭോഗിച്ച് വംശം നിലനിര്‍ത്തേണ്ട ഗതികേട് വരില്ലാർന്നല്ലോ?
- ബൈബിളു൦ ഖുറാനു൦ ഗീതയും എല്ലാമാണ് ദൈവത്തിന്റെ തെളിവ് എങ്കിൽ ബാലമ൦ഗളത്തിലെ ഡിങ്കനേയു൦ ബാലരമയിലെ മായാവിയേയും ദൈവമായി അംഗീകരിക്കാന്‍ നിങ്ങൾ തയ്യാറാണോ?
- ആരാധനാലയങ്ങളിൽ പോകുമ്പോള്‍ ശാന്തിയും സമാധാനവും ലഭിക്കുന്നത് ദൈവത്തിന്റെ സാന്നിധ്യംകൊണ്ടാണ് എങ്കിൽ ബാറിൽ പോകുന്നവർക്കു൦ ഇത് ലഭിക്കുന്നുണ്ട്, അതിനാൽ ബാര്‍ ഒരു ആരാധനാലയമായും മദ്യത്തെ ദൈവമായും കാണാന്‍ സാധിക്കുമോ?
- മൃഗങ്ങളെ സൃഷ്ടിച്ചതും ദൈവം ആണെങ്കിൽ ഏതെങ്കിലും മൃഗം ദൈവത്തെ ആരാധിക്കുന്നതായി കണ്ടിട്ടുണ്ടോ?
- ദൈവത്തിന്റെ ജനനവും സൃഷ്ടികളും, ലൈംഗിക ബന്ധത്തെപ്പറ്റിപോലും കൃത്യമായി അറിയാവുന്ന മനുഷ്യന് ഇതേ ദൈവം സൃഷ്ടിച്ചതാണെന്നു പറയുന്ന പ്രപഞ്ചത്തിന്റെ 4 % മാത്രമേ അറിയാൻ കഴിഞ്ഞിട്ടൊള്ളു. എന്തുകൊണ്ട്?
- ഇനി പരമ്പരാഗതമായി നിരീശ്വരവാദികളോട് നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം.
- പ്രപഞ്ചം ഉണ്ടായത് big bang ലൂടെ ആണെങ്കിൽ അതിനു മുന്നേ എന്തായിരുന്നു?
- ആധുനിക ശാസ്ത്രമനുസരിച്ച് സമയം ഉണ്ടാകുന്നത് ബിഗ് ബാങ്ങിനു ശേഷമാണ്. സമയം ഉണ്ടെങ്കിൽ അല്ലെ മുമ്പും ശേഷവും ഒള്ളു. {ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണെങ്കിൽ അതിനു മുന്നേ ആരായിരുന്നു പ്രധാനമന്ത്രി?}
- മനുഷ്യോൽപത്തിയുടത്രയു൦ തന്നെ ആയുസുണ്ട് മനുഷ്യന്റെ ദൈവാരാധനയ്ക്കു൦. കായ്കനികള്‍ ഭക്ഷിച്ചു൦ വേട്ടയാടിയു൦ നടന്നിരുന്ന കാലം മുതലേ തനിക്ക് പേടിയുള്ളതിനേയു൦, തന്നെക്കാൾ ശക്തനായതിനെയും, തനിക്ക് ഉത്തരം കിട്ടാത്ത പ്രകൃതി പ്രതിഭാസങ്ങളെയു൦ മനുഷ്യന്‍ ആരാധിച്ചു പോന്നിരുന്നതായി ഗുഹാചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ബൗദ്ധികപരമായു൦ സാങ്കേതികപരമായു൦ ഇത്രേം വികസിച്ചുകഴിഞ്ഞിട്ടു൦ പഴയതിനേക്കാള്‍ കൂടുതൽ തീവ്രതയോടെ ഇന്നും ഈ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതുതന്നെ മാനവരാശിക്ക് അപമാനകരമാണ്.
- നാം ദൈവീക൦ എന്ന് വിശേഷിപ്പിക്കുന്ന യാതൊരു സ്വഭാവ സവിശേഷതയു൦ ഇല്ലാത്തവരാണ് ഇന്ന് നിങ്ങൾ ആരാധിക്കുന്ന പല ദൈവങ്ങളും. അത് നിങ്ങൾ തന്നെ മെനഞ്ഞടുത്ത കഥകള്‍ നോക്കിയാൽ മതിയാവും.
- ബൈബിളിലെ മനുഷ്യവംശത്തിന്റെ സൃഷ്ടിയു൦ വളര്‍ച്ചയും, ഖുറാനിലെ മുഹമ്മദിന്റെ ജീവിതവും, ശിവലിംഗാരാധനയുടെ ഐതീഹ്യവുമെല്ലാ൦തന്നെ അങ്ങേയറ്റം അശ്ലീലവും ഉള്‍കൊള്ളാന്‍ കഴിയാത്തവയുമാണ്. രാമായണവും മഹാഭാരതവുമെല്ലാ൦ പ്രാചീന ഭാരതത്തിൽ രചിക്കപ്പെട്ട രണ്ട് നോവലുകളായു൦ രാമനേയു൦ കൃഷ്ണനെയു൦ എല്ലാം അതിലെ കഥാപാത്രങ്ങളായു൦ കണ്ട് പ്രാചീന ഇന്ത്യയുടെ സാഹിത്യ മേഖലയിലെ വളർച്ചയിൽ അഭിമാനിക്കുന്നതിനുപകര൦ ഇതിനെയെല്ലാ൦ ആരാധിക്കുന്നത് എത്രമാത്രം വിഡ്ഡിത്തമാണ്.
- മറ്റെല്ലാ മതത്തിലെ ദൈവങ്ങളെയും വിശ്വാസികളെയും ഉള്‍കൊള്ളാനു൦, നിങ്ങളുടെ ദൈവവിശ്വാസം ഒരു തെറ്റിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്നുണ്ട് എങ്കിലും ദൈവവിശ്വാസം ഒരു പരിധിവരെ നല്ലതാണ് ( Even if it is a false concept ).എന്നാൽ അമിതമായ ഭക്തിയും, മതഭ്രാന്തും ഒരു സമൂഹത്തിന് തന്നെ അപകടമാണ്.
- നിങ്ങൾ ഒരു മതത്തില്‍ മാത്രം വിശ്വസിക്കുകയും മറ്റെല്ലാ ദൈവത്തെ തള്ളികളയുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ 99% atheist ഉം ഞാൻ 100% atheist ഉം ആണ്, അത്രേ നമ്മൾ തമ്മിലുള്ള വ്യത്യാസം. മറ്റുള്ള ദൈവത്തെ നിങ്ങൾ നിരാകരിക്കാനുള്ള അതേ കാരണം തന്നെ ആണ് നിങ്ങളുടെ ദൈവത്തെ ഞാൻ എതിർക്കാനുള്ള കാരണവും.
ഇനിയും നിങ്ങൾ ആ ദൈവത്തെ വിശ്വസിക്കുന്നു എങ്കിൽ എന്റെ ഒരു നിസ്സാര ചോദ്യത്തിന് ഉത്തരം നല്‍കുക.
നിങ്ങൾ പറയുന്നപോലെ സര്‍വശക്തനും പരിമിതികള്‍ ഇല്ലാത്തവനുമായ ആ ദൈവത്തിനു അയാള്‍ക്ക് ഉയര്‍ത്താന്‍ കഴിയാത്ത അത്രേം ഭാരമുള്ള ഒരു വസ്തു സൃഷ്ടിക്കാനുള്ള കഴിവുണ്ടോ?” – നിങ്ങളുടെ ഉത്തരം എന്തുതന്നെയായാലും അത് നിങ്ങളുടെ ദൈവത്തിന്റെ ബലഹീനത തന്നെയല്ലെ?
By
Deeksha