ഷേവ് ഗാസ
(സംഘി പട്ടം കിട്ടാൻ സാധ്യതയുള്ള പോസ്റ്റ്)
1948 മുതൽ നമ്മൾ മുടങ്ങാതെ കേൾക്കുന്ന ഒരു മുദ്രാവാക്യമാണ് സേവ് ഗാസ..
എല്ലാ വർഷവും റമദാനിലെ അവസാന പത്തിൽ ഈ നിലവിളി അൽപം ഉച്ചത്തിൽ ഉയരാറുണ്ട്..
അതിനുള്ള പ്രധാനക്കാരണം ഫലസ്തീനികൾ എല്ലയ്പോഴും ഇസ്രായേലിനെ കേറി ചൊറിയാറുണ്ടെങ്കിലും റമദാനിൽ ഇവന്മാരുടെ ചൊറിച്ചിൽ അൽപം കൂടുതലായിരിക്കും..
ലോകത്തെ 52 ഇസ്‌ലാമിക രാജ്യങ്ങളുടെ പരസ്യവും രഹസ്യവുമായ സാമ്പത്തിക പിന്തുണയുള്ള ഹമാസ് പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നത് ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുകൊണ്ടാണ് അതിൽ ചിലതൊക്കെഇസ്രായേലിന്റെ മിസൈൽപ്രതിരോധസംവിധാനത്തേയും മറികടന്ന് ഇസ്രായേലിൽ പതിക്കാറുമുണ്ട്
ഇതെല്ലാം ഇസ്രായേൽ സഹിക്കണമെന്നാണ് ഇസ്‌ലാമിക രാജ്യങ്ങളുടെ പ്രധാനആവശ്യം എന്ന് തോന്നുന്നു.! ഇസ്രായേൽ പരമാവധി ക്ഷമിക്കുന്നുണ്ട് എന്ന് ഈ വിഷയത്തെകുറിച്ച് പഠിക്കുന്നവർക്ക് വ്യക്തമായി മനസ്സിലാകും. സഹിക്കാൻ കഴിയാതെ വരുമ്പോൾ ലവന്മാര് കേറി ചെറുതായൊന്നു മാന്തും ആ മാന്തിയ പാടുകൾ ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു ഹമാസ് വീണ്ടും അടുത്ത റമദാനിലേക്കുള്ള പടക്കങ്ങൾ മേടിക്കാനുള്ള പണപ്പിരിവിനായി ഇറങ്ങിത്തിരിക്കും
ഇതാണ് യഥാർത്ഥത്തിൽ ഒരുപാട് കാലമായി അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകളോളം പീഡനപരമ്പരകൾ ഏൽക്കേണ്ടിവന്ന ഒരു ജനതയാണ് ജൂതർ
സമാനതകളില്ലാത്ത പീഡനങ്ങൾ അവർ പല സാമ്രാജ്യങ്ങളിൽ നിന്നും ഫാസിസ്റ്റ് ഭരണാധികാരികളിൽ നിന്നും മതപൗരോഹിത്യങ്ങളിൽ നിന്നും നേരിടേണ്ടിവന്നിട്ടുണ്ട്
ഇന്ന് മുസ്ലീങ്ങൾ അവകാശം ഉന്നയിക്കുന്ന ജെറുസലേമും മസ്ജിദുൽ അഖ്സയും പരിസരപ്രദേശങ്ങളും എന്തിനേറെ. മദീനയിലും അറേബ്യയിലെ മറ്റ് പ്രവിശ്യകളുമൊക്കെ ജൂതന്മാരുടെ അധീനതയിലായിരുന്നു.
മദീനയിൽ നിലയുറപ്പിക്കുന്നത് വരേ അവരുമായി രമ്മ്യതയിൽ കഴിഞ്ഞ മുഹമ്മദ്
ശക്തനായി കഴിഞ്ഞപ്പോൾ അവരെ ഒരു ഒട്ടകത്തിന് ചുമക്കാവുന്ന സാധനങ്ങൾ മാത്രം കൊടുത്ത് ബാക്കിയെല്ലാം കൈക്കലാക്കി അവരെ ഖൈബറിലേക്ക് നാടുകടത്തുകയാണ് ചെയ്തത്..
കുറച്ച് കാലങ്ങൾക്ക് ശേഷം അവർ അവിടെയും പച്ചപിടിച്ചു എന്നറിഞ്ഞപ്പോൾ
മുഹമ്മദ് അവിടെ ചെന്ന് അവരിലെ പുരുഷന്മാരെയെല്ലാം കൊന്ന് അവരിലെ സ്ത്രീകളെയും കുട്ടികളെയും അടിമയാക്കുകയും അവരുടെ തോട്ടങ്ങളെ നശിപ്പിക്കുകയും ചെയ്തു.
അവരുടെ പിന്തുണക്കൂടി നേടുന്നതിന് വേണ്ടിയാണ് മുഹമ്മദ് അവരുടെ പ്രധാന ആരാധനാലയമായ ജെറുസലേം ദേവാലയത്തെ ആദ്യം ഖിബ്‌ലയായി നിശ്ചയിച്ചതും..
മുഹമ്മദ് മസ്ജിദുൽ അഖ്സ നേരിട്ട് കണ്ടിട്ട് പോലുമില്ല. ഉമർ ജെറുസലേം കീഴടക്കുന്നത് വരേ ആ ദേവാലയവും ആ നാടും ജൂതരുടേത് തന്നെയായിരുന്നു.
രേഖപ്പെടുത്തിയ ചരിത്രങ്ങളിൽ നിന്നും ആദ്യമായി അവരെ ആക്രമിച്ചത് റോമാക്കാരായിരുന്നു..
പിന്നീട് ഉമറും മാറിമാറി വന്ന ഖലീഫമാരും ഈജിപ്‍ഷ്യൻ രാജാക്കന്മാരും പലപ്പോഴായി അവരെ കീഴടക്കി. അങ്ങനെ നാനാഭാഗത്തേക്ക്മായി പലായനം ചെയ്യപെടേണ്ടിവന്ന ഒരു ജനത.
ചിതറിയ ഒരു ജനത..
ജനിക്കുകയോ ജീവിക്കുകയോ ചെയ്യാത്ത യേശു എന്ന കഥാപാത്രത്തിന്റെ ഘാതകരെന്ന വിശേഷണത്താൽ യൂറോപ്പിലും ഇംഗ്ളണ്ടിലുമടക്കം ദിവസ്സവും അടിമേടിച്ചുകൂട്ടിയവർ.
നല്ല ഒന്നാം തരം കത്തോലിക്കനായ ഹിറ്റ്ലർ എന്ന പേപ്പട്ടിയുടെ കടിയേറ്റ് നാല് വർഷം കൊണ്ട് ചത്തൊടുങ്ങിയത് 60 ലക്ഷം യഹൂദരായിരുന്നു. ഇത്രയ്ക്കും പീഡനങ്ങൾ ഏറ്റുവാങ്ങിയ ജൂതർ എന്നിട്ടും തോൽക്കാൻ തയ്യാറായിരുന്നില്ല. വേരറ്റുപ്പോയ അവരുടെ മണ്ണിനെ കുറിച്ചുള്ള സ്വപ്നങ്ങളും തളർന്നിരുന്നില്ല. ആകെ ബാക്കി അവരിൽ അവശേഷിച്ച സമ്പാദ്യം അവരുടെ മസ്തിഷ്‌കം മാത്രമായിരുന്നു. അത് തന്നെ അവർ ആയുധമാക്കുകയും ചെയ്തു.
1917 മുതൽ അവർ പരിഷ്‌കൃത രാജ്യങ്ങളിൽ ചെലുത്തിയ സമ്മർദ്ദം ഒടുവിൽ ഫലം കണ്ടു
യാതൊരുവിധ രക്തചൊരിച്ചിലുകളുമില്ലാതെ അവർ 1947-ൽ ഒരു രാജ്യം കെട്ടിപ്പടുത്തു
17 % വരുന്ന അറബ് മുസ്ലീങ്ങളെക്കൂടി ഉൾക്കൊണ്ടുക്കൊണ്ട് അവർക്ക് കൂടി പൗരത്വം നൽകി എല്ലാ അവകാശങ്ങളും നൽകിയാണ് ജൂതർ ഒരു ജനാതിപത്യരാജ്യം ഉണ്ടാക്കിയെടുത്തത്.
പിറന്ന ഉടനെ അവർക്ക് നേരിടേണ്ടിവന്നത് വലിയ അഞ്ച് അറബ് രാജ്യങ്ങളുമായുള്ള യുദ്ധമായിരുന്നു ജെറുസലേം ഗ്രാൻഡ് മുഫ്തി ഹുസിയാനി യുടെ ‘ചെകുത്താനെ ഉന്മൂലനം ചെയ്യുക’ എന്ന ഫത്വ പ്രാവർത്തികമാക്കാൻ അറബികൾ ഒറ്റക്കെട്ടായി ഇറങ്ങി തിരിച്ചു. അവസാന ജൂതനും പിടഞ്ഞു വീഴുന്നത് വരെ ജിഹാദ് തുടരുക എന്നതായിരുന്നു ഹുസിയാനിയുടെ ആഹ്വാനം.
ഇനി തോറ്റാൽ അത് തങ്ങളുടെ അവസാനമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ജൂതർ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിച്ചു. വിയർക്കാതെ ജയിച്ചുകയറാമെന്ന അമിതപ്രതീക്ഷയോടെ ഇരമ്പിവന്ന അറബികൾക്ക് ജൂതരുടെ അസാമാന്യ ചെറുത്ത് നിൽപ്പിനൊടുവിൽ ഗത്യന്തരമില്ലാതെ അവസാനം പിൻവാങ്ങേണ്ടിവന്നു. അതിന് ശേഷം ചെറിയ ആക്രമണങ്ങൾ പലപ്പോഴും ഇസ്രായേലിനെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ ഒരു യുദ്ധം ഉണ്ടായത് 1967 -ൽ ആയിരുന്നു.
ആറ് ദിന യുദ്ധം എന്നാണ് ഈ യുദ്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
നാസർ എന്ന അറബ് ലോകത്തെ എക്കാലത്തേയും പ്രമുഖനായ നേതാവിന്റെ കീഴിൽ
അറബ് രാജ്യങ്ങളെല്ലാം ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
ഇസ്രായേലിന്റെ അതിർത്തികളിൽ ഇരമ്പിക്കയറാൻ അറബ് സൈന്യം കാത്ത് നിന്നു.
പക്ഷേ ഇത്തവണ ഇസ്രായേൽ തിരഞ്ഞെടുത്ത മാർഗ്ഗം പ്രതിരോധമായിരുന്നില്ല
പകരം ആക്രമണമായിരുന്നു. ഈജിപ്ത്തിന്റെ മൂന്ന് പ്രധാന എയർപോർട്ടുകളിൽ ആക്രമണത്തിനായി തയ്യാറെടുത്ത് നിന്നിരുന്ന 243 യുദ്ധവിമാനങ്ങൾ ഒറ്റരാത്രിയിൽ ഇസ്രായേൽ ബോംബിട്ട് തകർത്തു. സമാനമായ ആക്രമണം ജോർദാനിലും സിറിയയിലും അവർ നടത്തുകയും ചെയ്തു. അറബികൾ വീണ്ടും ശശിയായി..
നാസറിന് അപമാനഭാരത്താൽ രാജിവെക്കേണ്ടിവരികയും ചെയ്തു. മാത്രവുമല്ല..
കയ്യിലിരുന്ന സ്ഥലങ്ങൾ ഇസ്രായേൽ കൈവശപെടുത്തുകയും ചെയ്തു ജോർദാനിൽ നിന്നും വെസ്റ്റ്ബാങ്ക്, ഈജിപ്ത്തിൽ നിന്നും സിനായിൻ പെനിസുല, സിറിയയിൽ നിന്നും ഖോലാൻ ഹൈത്ത്സും ഇസ്രായേൽ പിടിച്ചെടുത്തു. അങ്ങനെ അവരുടെ രാജ്യവിസ്തൃതി അവർ വർദ്ധിപ്പിച്ചു.
അവസാനം ഹിസ്ബുള്ള ചെയ്തത് അടക്കം പ്രധാനപ്പെട്ട മൂന്ന് യുദ്ധങ്ങളും ഇസ്രായേലിന് എതിരെ അറബികൾ ചെയ്ത യുദ്ധങ്ങളാണ് ഇസ്രായേൽ ആരെയും അങ്ങോട്ട് കേറി ആക്രമിക്കാൻ പോയിട്ടില്ല. അങ്ങനെ അവർക്ക് ചെയ്യേണ്ട കാര്യമില്ല അങ്ങിനെ ചെയ്ത ഒരു ചരിത്രവുമില്ല
കാരണം. അവരുടേത് ബ്രാഹ്മണമതം പോലെയുള്ള ഒരു മതമാണ് ജന്മം കൊണ്ടല്ലാതെ ആർക്കും ജൂതനാകാൻ കഴിയില്ല അവർക്ക് അവരുടെ മതം വളർത്താനും പടർത്താനും താല്പര്യമുള്ളവരല്ല
അതുകൊണ്ട് തന്നെയാണ് അവർ ലോകജനസംഖ്യയുടെ ഒരു ശതമാനമായി ശോഷിച്ചു പോയതും.
അതുകൊണ്ട് തന്നെ സ്വാഭാവികമായും അവർക്ക് ആരെയും കേറി അക്രമിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല
പക്ഷേ…
അവരെ കേറി ചൊറിയാൻ പോയാൽ അവർക്കേറി മാന്തിപൊളിക്കും. അവർ അത്രയ്ക്കും സഹിച്ച ഒരു വർഗ്ഗമാണ് ഈ സത്യം ഇറാൻ ഒഴികെ മറ്റ് അറബ് രാജ്യങ്ങൾക്കൊക്കെ ഏകദേശം മനസ്സിലായിട്ടുമുണ്ട്. അവർ ഖുർആനിന്റെ ജൂതവിരോധ ആയത്തുകളെ ( ഖുർആനിൽ തുടക്കം മുതൽ ഒടുക്കം വരേ ജൂതവിരോധം മാത്രമേയുള്ളൂ) തിരസ്കരിച്ചു മാനവികതയുടെ പക്ഷം ചേർന്ന് ജൂതരുമായി പല വിഷയങ്ങളിലും സഹകരിച്ചു തുടങ്ങിയിട്ടുണ്ട്.
പക്ഷേ…
ഇതൊന്നും ഇപ്പോഴും മനസ്സിലാകാത്ത നാടും നാട്ടുകാരും നമ്മുടെ മലയാളികളും മലയാളക്കരയും മാത്രമാണെന്ന് തോന്നുന്നു.
നാല് വോട്ടിന് വേണ്ടി കേരളത്തിലെ സുഡാപ്പികകളെക്കാൾ വലിയ വായിൽ ‘ഷേവ് ഗാസ’ എന്ന് അലറിവിളിക്കാൻ മത്സരിക്കുന്നത് ഇവിടുത്തെ പുരോഗമന രാഷ്ട്രീയ പാർട്ടിക്കാരാണ്
സംഘികൾ ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്നത് വെറും മുസ്‌ലിം വിരോധം കൊണ്ട് മാത്രവുമാണ്.
ക്രിസ്ത്യാനികൾ ഇസ്രായേൽ പക്ഷത്ത് നിൽക്കുന്നത് ജൂദായിസവും ക്രിസ്ത്യനിറ്റിയും ഒന്നാണ് എന്ന തെറ്റിദ്ധാരകൊണ്ട് മാത്രവുമാണ്. മുസ്ലീങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഫലസ്തീൻ എന്ന് കേൾക്കുമ്പോൾ അവർക്ക് വേദനിക്കുന്നത് ‘ഉമ്മത്ത്’ എന്ന ഒരു വികാരം കൊണ്ട് മാത്രമാണ്
ഇസ്രായേൽ എന്ന് കേൾക്കുമ്പോൾ അവർക്ക് ദേഷ്യം വരാനുള്ള ഒരേയൊരു കാരണം ഖുർആൻ മാത്രവുമാണ്. മതജീവികൾക്ക് വേദന തോന്നണമെങ്കിൽ, അവരുടെ കണ്ണുകൾ നിറയണമെങ്കിൽ, അവരുടെ കരളൊന്ന് പിടയണമെങ്കിൽ തന്റെ മതത്തിലെയോ ജാതിയിലെയോ ഒരുവൻ പീഡിപ്പിക്കപ്പെട്ടാൽ മാത്രം പോര പീഡിപ്പിക്കുന്നവൻ മറ്റൊരു മതത്തിൽ പെട്ടവൻ ആകുകയും വേണം. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബോംബ് സ്ഫോടനത്തിൽ മരിച്ച 55 പെൺകുട്ടികളെ കുറിച്ച് ഇവർക്ക് വേദനയില്ലാത്തത്.
അതുകൊണ്ടാണ് സിറിയയിലും ഇറാഖിലും യെമനിലും ചിറകറ്റ് പിടഞ്ഞുവീണ കുരുന്നുകളെയോർത്ത് ഇവർക്ക് വേവലാതിയില്ലാത്തത്. അതുകൊണ്ട് മാത്രമാണ് പാകിസ്ഥാനിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നിസ്‌ക്കാരത്തിനിടയ്ക്ക് പരസ്പ്പരം മനുഷ്യർ പൊട്ടിചിതറി തെറിക്കുമ്പോൾ ഒരിറ്റ്കണ്ണുനീർപ്പോലും ഇവരുടെ കണ്ണുകളിൽ തുളുമ്പാത്തത്. ഇവിടങ്ങളിലൊക്കെ മരിച്ചുവീഴുന്നത് മുഴുവനും ഇവരുടെ ഉമ്മത്താണ് പക്ഷേ ഇവർക്ക് ഇതിലൊന്നും വേദനയില്ല കാരണം… കൊല്ലുന്നവരും ഉമ്മത്തിൽ പെട്ടവരാണ്.
പക്ഷേ…
സിൻജിയാങ്ങിലെക്ക് നോക്കുമ്പോൾ ഇവർക്ക് വേദനിക്കും
റോഹിൻഗ്യൻ മുസ്ലീങ്ങളുടെ കാര്യത്തിൽ ഇവർക്ക് അതിയായ ബേജാറാണ്
ഗാസയിലേക്ക് നോക്കിയാൽ ഇവരുടെ കണ്ണുകളിലൂടെ ഉറവപൊട്ടുന്നു.
ഈ സ്ഥലങ്ങളിലെ വാർത്തകൾ കേൾക്കുമ്പോൾ എനിക്കും വേദനിക്കാറുണ്ട്
മനുഷ്യരായ എല്ലാവർക്കും തീർച്ചയായും വേദനിക്കും
പക്ഷേ..
മതജീവികൾക്ക് ചിലരുടെ വേദനകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ.
ലോകത്ത് ഇസ്‌ലാം വേട്ടയാടപെട്ട് കൊണ്ടിരിക്കുന്നു എന്ന ഇരവാദം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലും ചില വാർത്തകൾ ഇവർ സൗകര്യപ്പൂർവം വിഴുങ്ങുകയും ചെയ്യും.
ശ്രീലങ്കയിലെ പള്ളിയിൽ ഉമ്മത്ത് കൂട്ടക്കൊല ചെയ്ത 365 ക്രിസ്ത്യാനികളെ കുറിച്ചുള്ള വാർത്തകൾ ഇവർക്ക് ഒരു വാർത്തപ്പോലുമാകില്ല.ബൊക്കെ ഹറാം തട്ടിക്കൊണ്ടുപോയ 300 പെൺകുട്ടികളുടെ വാർത്തകളൊന്നും ഇവരുടെ കരളിൽ കുത്തില്ല.
മുഹമ്മദിന്റെ ചര്യ പിൻപറ്റി ഐ എസ് ഐ എസ് ലൈംഗീക അടിമകളാക്കി ഉപയോഗിക്കുകയും അടിമ ചന്തകളിലിട്ട് വിലപേശി മൃഗങ്ങളെ പോലെ വിൽക്കുകയും വാങ്ങുകയും ചെയ്ത നൂറുക്കണക്കിന് യെസീദി പെൺകുട്ടികളുടെ നിലവിളികളൊന്നും ഇവരുടെ കാതുകളിൽ പതിക്കുകയുമില്ല. ന്യൂനപക്ഷമായിരിക്കുമ്പോൾ ഇരവാദം മുഴക്കുകയും ഭൂരിപക്ഷമാകുമ്പോൾ ശെരിഅത്ത് നിയമവും ശിർക്കുമൊക്കെ ഉപയോഗിച്ച് ഇതര സമൂഹങ്ങൾക്ക് മുകളിൽ അധിനിവേശം നടത്തുന്നതും ഇസ്ലാമിന് എന്നും ഒരു ഹോബിയാണ്
മാത്രവുമല്ല അതൊരു നബിചര്യയും ഇസ്‌ലാമിക നിയമവുമാണ് ( തഖിയ )
അത് അഭയം കൊടുത്ത പല യൂറോപ്യൻ രാജ്യങ്ങൾക്കും ഇപ്പൊ മനസ്സിലായി തുടങ്ങി
ജ്ഞാനോദയത്തിന്റെ കിരണങ്ങൾ പതിഞ്ഞു മാനവവാദികളായി മാറിയ യൂറോപ്യൻസിന് പറ്റിയ ഒരു അബദ്ധം തിരുത്താൻ അവർ ഇന്ന് നിർബന്ധിതരായിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പൊൾ വന്ന് കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന ഇസ്‌ലാമിക രാജ്യങ്ങൾ പോലും അഭയം കൊടുക്കാൻ വിസമ്മതിച്ച അറബികളായ അഭയാർത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച യുറോപ്യൻസ് ഇപ്പൊ ശരിക്കും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കീറത്തുണിയുമായി കേറി വന്ന അറബികൾ തിന്നിട്ട് എല്ലിനിടയിൽ കുത്തിയപ്പോൾ സായിപ്പന്മാരുടെ ജീവിത രീതികളോടും അവരുടെ നിയമങ്ങളോടുമൊക്കെ പുച്ഛം തോന്നിത്തുടങ്ങുകയും ഇപ്പോൾ അവിടെ ശെരിഅത്ത് നിയമം വേണമെന്നുള്ള മുറവിളിയിലും പ്രക്ഷോപത്തിലുമാണ്
ഇസ്‌ലാം എന്താണെന്ന് ശരിക്കും മനസ്സിലായ യുറോപ്യൻസ് ഇപ്പൊൾ ഇവരെ എങ്ങനെയെങ്കിലും തിരിച്ചയക്കാനുള്ള ശ്രമങ്ങളിലാണ്. ഡെന്മാർക്ക് അടക്കം പലരാജ്യങ്ങളും അത് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അത് പണ്ട് കാശ്മീരി പണ്ഡിറ്റ്കൾ അനുഭവിച്ചിരുന്നുവെങ്കിൽ.
ഇന്ന് തമിഴനും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ‘വിഗ്രഹാരാധന പാപമാണെന്നും
ഇത് ഞങ്ങൾ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശമായത് കൊണ്ട് ഹൈന്ദവരുടെ ഉത്സവങ്ങൾ ഈ പ്രദേശത്ത് നിരോധിക്കണമെന്നുമുള്ള’ ആവശ്യവുമായി ഒരു കൂട്ടം തമിഴ്സുഡാപ്പികൾ തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ച വാർത്ത ഈ അടുത്ത കാലത്ത് പോലും നമ്മൾ എല്ലാവരും കണ്ടതാണല്ലോ. അതിനർത്ഥം ഇസ്‌ലാം ഇത് വരെ മാനവികത പുൽകിയിട്ടില്ല എന്ന് മാത്രമല്ല ഇനി അവർ മാനവികത എന്ന വികാരത്തെ ഉൾക്കൊള്ളുകയുമില്ല എന്ന് തന്നെയാണ്.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു മലയാളിപെൺകുട്ടി മരിച്ചിട്ടും അതിനെതിരെ ഒരു അനുശോചനം രേഖപെടുത്താൻ പോലും നമ്മുടെ നാട്ടിലെ രാഷ്ട്രീയകോമരങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അതിനർത്ഥം ജോസഫ് മാഷിന്റെ കൈ അറുത്ത് മാറ്റിയ ജിഹാദികളുടെ കൊലക്കത്തികളെ നമ്മുടെ രാഷ്ട്രീയ സാഹിത്യ നായകർ എല്ലാം ഭയപ്പെടാൻ ശീലിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്. മനുഷ്യർ ഇന്ന് മാനവികതയിലേക്ക് നടന്ന്കയറുമ്പോൾ ഇസ്ലാമും സംഘികളും മാത്രം ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഏഴാം നൂറ്റാണ്ടിലേക്കും ശിലായുഗത്തിലേക്കുമാണ്.
എന്ത് കൊണ്ടാണ് ഇസ്‌ലാമിനെയും സംഘികളേയും മാത്രം അടച്ച് ആക്ഷേപിക്കുന്നത് എന്ന് ചോദിച്ചാൽ.
എല്ലാ ഹിന്ദുക്കളും ഒരു കിത്താബിൽ വിശ്വസിച്ചു അത് പ്രകാരം ജീവിക്കുന്നവരല്ല എന്ന സത്യമാണ് എനിക്ക് വിളിച്ചു പറയുവാനുള്ളത്. സംഘി എന്ന് പറയുന്നത് ഇസ്‌ലാംപോലെ അപകടം പിടിച്ച ഒരു പ്രത്യേയശാസ്ത്രമാണ് ഹൈന്ദവർ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ മനുസ്മ്രിതി തന്നെയാണ് അവരുടെ ആധികാരിക ഗ്രന്ഥം.അവർ വിഭാവനം ചെയ്യുന്ന നിയമവും മനുവിന്റെ നിയമമാണ്.
ക്രിസ്ത്യാനിറ്റി എന്ന് പറയുന്നതാകട്ടെ ഇന്ന് ഒരുപാട് പരിഷ്കരിക്കപ്പെട്ട ഒരു മതവുമാണ്
അവർ അവരുടെ ബൈബിളിലെ നിയമങ്ങളിൽ ഒന്ന് പോലുംഅനുസരിക്കുന്നവരോ
അതിന് അനുസരിച്ച് ജീവിക്കുന്നവരോ അല്ല ഇന്ന് വരേ ഒരു ജൂതനെ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത അവരുമായി ഇടപഴകിയിട്ടുമില്ലാത്ത ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് യഹൂദർ ശത്രുവായി മാറിയത് ഖുർആൻ അവരെ ശത്രുവായി പ്രഖ്യാപിച്ചു എന്നത് കൊണ്ട് മാത്രമാണ്.
സ്വന്തം സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അവരുടെ പിന്നിൽ മറഞ്ഞിരുന്നു ആയുധം പ്രയോഗിക്കുന്ന ഹമാസിന്റെ ഭീരുക്കളെ വീരയോദ്ധാക്കളായി നിങ്ങൾക്ക് കാണാൻ കഴിയുന്നതും നിങ്ങൾ ഏഴാം നൂറ്റാണ്ടിലേക്കുള്ള യാത്രക്കിടയിൽ കാണുന്ന കാഴ്ച്ചകൾ ആയത്കൊണ്ടുമാണ്. മനുഷ്യർ മുഴുവൻ ഒരു സ്പീഷ്യസ് ആണെന്നും, ഏതൊരു മനുഷ്യന്റെ വേദനയും തന്റെയും വേദനയാണെന്നും, ഈ ഭൂമിയിലെ അടർന്നു പൊഴിഞ്ഞ പൂമൊട്ടുകളിൽ തൻ കുഞ്ഞുങ്ങളുടെ മുഖവും ദൃശ്യമാക്കുന്ന മിറർ ന്യൂറോണുകൾ ഒരിക്കലും മതം അധിനിവേശം നടത്തിയ മസ്തിഷ്കങ്ങളിൽ പ്രവർത്തിക്കാറില്ല പീഡിപ്പിക്കപെട്ടവർക്ക് വേണ്ടി, ചാകാനുള്ള കാരണം പോലും മനസ്സിലാകാതെ പ്രാണൻ വെടിഞ്ഞവർക്ക് വേണ്ടി പ്രതികരിക്കുന്നതിന് മുൻപേ അവരുടെ മതം തിരയുകയും അവരുടേയും തന്റെയും മതം തമ്മിൽ ഒത്ത് നോക്കുകയും ചെയ്യുന്നവർ എന്നും ‘ഈ ലോകം തങ്ങൾക്കെതിരാണ്’ എന്നൊരു ഇരവാദം മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. സത്യത്തിൽ അവരും അവരുടെ മതവും ഈ ലോകത്തിന് എതിരാണ് എന്ന യാഥാർഥ്യം അവർ തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.അത് തിരിച്ചറിയുന്നത് വരെ ഇത് പോലുള്ള ഷേവ് ഗാസയും ഷേവ് സനാതന ധർമ്മവും ഷേവ് ആർച്ചഫാരതച്ചംക്കാരവുമൊക്കെ ഒരു ഉളുപ്പുമില്ലാത്ത വിധം ഇവിടുങ്ങളിൽ മുഴങ്ങികൊണ്ടേയിരിക്കും. ജൂതരും മറ്റ് മതസ്ഥരെ പോലെ ഒരുപാട് അന്ധവിശ്വാസങ്ങൾ പേറുന്നവരാണ് അവരുടെ അന്ധവിശ്വാസങ്ങൾക്ക് അയ്യായിരം വർഷത്തെ പഴക്കവുമുണ്ട്
ഞാൻ ഒരു പക്ഷം ചേരുമ്പോൾ മനുഷ്യത്വവും, മാനവികതയും, വസ്തുതയും തെളിവുകളും മാത്രമാണ് മാനദണ്ഡമാക്കാറുള്ളത്. അതുകൊണ്ട്..
ഇസ്രായേൽ വിഷയത്തിൽ ഞാൻ ഇസ്രയേലിനൊപ്പം…
By
Shanu Mullappalli