Availability: In stock
Malayalam printed book⏩ Written by : MISHA LISAGA⏩ Page(s) : 920⏩ Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅ Discount rate is not available if CASH ON DELIVERY(VPP) option is selected due to MO, SHIPPING, SERVICE etc.. charges.
"കനിവിന്റെ നിറകുടവും, സമൂഹത്തിന്റെ രക്ഷകരും ഞങ്ങളാണ്" എന്നൊക്കെ ഒരു കൂട്ടം നരാധമന്മാർ കാലങ്ങളായി വിളിച്ചു കൂവുന്നു. അത് സ്ഥാപിക്കുവാനായി അവർ ചോരയുണങ്ങാത്ത കഠാര വലതു കയ്യിലിരിക്കുമ്പോൾ തന്നെ ഇടതു കയ്യിലൂടെ പൊതിച്ചോർ വിളമ്പുന്നു. പൊതിച്ചോർ വിതരണവും, രക്തദാനവും തകൃതിയായി നടത്തുമ്പോൾ മറുവശത്ത് വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിക്കൊന്നിട്ട് ആ ചോരയിൽ മുക്കിയെടുത്ത റൊട്ടി അമ്മയെ ഭീഷണിപ്പെടുത്തി ആഹരിപ്പിച്ച അവരെ ബംഗാൾ ജനത ആട്ടിപ്പായിചിട്ട് ഏറെ നാളുകളായില്ല. എതിരഭിപ്രായം പറയുന്നവരെയും, വർഗശത്രുക്കളെയും ഉന്മൂലനം ചെയ്യുകയും, സ്വന്തം നേതാക്കളുടെയും കുടുമ്പത്തിന്റെയും അഴിമതിയും, കൊള്ളയും, സകലമാനമായ അമാനവികതകളും മറച്ചു പിടിക്കാൻ അവർ നമ്മിൽ നിന്ന് ശേഖരിച്ച് നമുക്ക് തന്നെ നൽകുന്ന ഓരോ പൊതിച്ചോറിനും കഴിഞ്ഞാൽ... സ്വയം ചിന്തിക്കാൻ കഴിയാത്ത ആ ഗോത്രത്തിനുള്ളിൽ നീയും ഉണ്ടെന്നു മനസിലാക്കുക. "പൊതിച്ചോറും കഠാരയും ബോംബും" എന്ന ഈ കൃതി വിവിധങ്ങളായ അധ്യായങ്ങളിലൂടെ സമൂഹത്തിനോട് സംസാരിക്കുന്നത്, ന്യൂനമായ സ്‌പോൺസേർഡ് നന്മകൾ പരസ്യപ്പെടുത്തി കൊടും കുടിലതകൾ വിതക്കുന്ന ഇന്ത്യയിലെ കക്ഷി രാഷ്ട്രീയത്തെപ്പറ്റിയാണ്.