Availability: In stock
Malayalam printed book⏩ Written by : SREELALMANIKANTAN⏩ Page(s) : 986⏩ Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅ Discount rate is not available if CASH ON DELIVERY(VPP) option is selected due to MO, SHIPPING, SERVICE etc.. charges.
വൈദ്യശാസ്ത്രത്തിന് ഒരു സമാന്തര പാതയുടെ ആവശ്യമുണ്ടോ ? തെളിവുകളാൽ മുന്നേറുന്ന വൈദ്യശാസ്ത്ര പാതയിൽ സമാന്തര സംവിധാനങ്ങളുടെ ആവശ്യക്കാർ ആരാണെന്ന് നാം തിരിച്ചറിയണം. ഒരു ചികിത്സ ഫലപ്രദമെങ്കിൽ, അത് തെളിവുകളാൽ സാധൂകരിക്കപ്പെടുന്നതെങ്കിൽ തീർച്ചയായും അതിനെയാണ് ശാസ്ത്രീയമായ ചികിത്സാ സംവിധാനം എന്ന് പറയുന്നത്. അത്തരം നിഗമനകളിലേക്ക് എത്തിച്ചേരാൻ വര്ഷങ്ങളുടെ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലം ആവശ്യമാണ്. അല്ലാതെ നാലുദിവസത്തെ പത്തനംതിട്ട പഠനം പോലെയുള്ള പ്രഹസനങ്ങൾ നടത്തി കപടശാസ്ത്രങ്ങൾ ഔഷധം എന്ന പേരിൽ പുറത്തിറക്കുന്ന വഴിവാണിഭ ഉത്പന്നങ്ങൾ ചികിത്സയുടെ പേരിൽ രോഗശാന്തിക്കായി രോഗികൾക്ക് നൽകുന്നത് ശെരിയായ ചികിത്സ നിഷേധിക്കലാണ്. ആധുനിക വൈദ്യവും സമാന്തര വൈദ്യവും തമ്മിൽ എങ്ങനെയൊക്കെ വ്യത്യസ്തമാകുന്നു. സമാന്തര വൈദ്യമെന്ന പേരിൽ ഒരു സംവിധാനമുണ്ടെന്നവകാശപ്പെടുന്നവർ രോഗികളുടെ ജീവൻ ബലിനൽകി സ്വന്തം കുംഭ വീർപ്പിക്കുകയാണ് ചെയ്യുന്നത് എന്നിങ്ങനെ വലിയൊരു വിവരണമാണ് കൃത്യമായ റഫറൻസുകളുടെ അടിസ്ഥാനത്തിൽ ഡോ ശ്രീലാൽ മണികണ്‌ഠൻ ഈ പുസ്തകത്തിലൂടെ പറയുന്നത്.