വിവേകാനന്ദൻ വൈറലാണ്
വെറും ഒൻപതു വർഷം മാത്രം അനുയായികൾ വിശേഷിപ്പിക്കുന്ന "സന്യാസജീവിതം" നയിച്ച നരേന്ദ്രനാഥ് ദത്ത എന്ന വിവേകാനന്ദൻ ഇന്ത്യയിൽ ബിംബവൽക്കപ്പെട്ട ആത്മീയ ആചാര്യൻ മാത്രമാണ്. വിവേകാനന്ദ പാറയിലും, ചിക്കാഗോ പ്രസംഗത്തിലും മിത്തുകളും, യുക്തിയ്ക്ക് നിരക്കാത്ത കെട്ടുകഥകളും വച്ച് കെട്ടിയാണ് ഇന്ത്യയിലെ വിപ്ലവ പാർട്ടികൾ മുതൽ, വർഗ്ഗീയ പ്രസ്ഥാനങ്ങൾ വരെ വിവേകാനന്ദനെ കൊണ്ടാടുന്നത്.
1893 ൽ ചിക്കാഗോയിൽ നടന്ന ലോക മത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു എന്നതാണ് വിവേകാനന്ദനിൽ ആരോപിക്കുന്ന ഏറ്റവും വലിയ കെട്ടുകഥ. ലോകം മുഴുവൻ ആ പ്രസംഗം കേട്ട് ആനന്ദ പുളകിതമായി എന്നതാണ് ആരാധകർ അവകാശപ്പെടുന്നത്.. അത് ഇന്ന് യൂ ട്യൂബിലും ലഭ്യമാണ്. എന്നാൽ ആ പ്രസംഗം പോലും വ്യാജമാണ്. ലോകമത സമ്മേളനം നടന്ന 1893 ൽ റിക്കാഡിംഗ് സംവിധാനം പോലും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. അതിന് ശേഷം, 1898 ൽ ആണ് റിക്കാഡിംഗ് സംവിധാനം കണ്ടു പിടിക്കുന്നത്.
വ്യാപകമായി ഉപയോഗിക്കുന്ന വിവേകാനന്ദന്റെ പ്രസംഗം ഒരു ബംഗാളി കലാകാരൻ പിന്നീട് അനുകരിച്ചതാണ്. പ്രസംഗത്തിന്റെ പകർപ്പ് ഇന്ന് ലഭ്യമാണ്. വിദേശികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചെന്നും മറ്റും ആർഷഭാരത വിഡ്ഢികൾ പ്രചരിപ്പിക്കുന്ന ഈ പ്രസംഗത്തെ കുറിച്ച് പക്ഷേ, വിവേകാനന്ദൻ തന്നെ പറയുന്നത് തിരിച്ചാണ്.
വളരെ ബുദ്ധിമുട്ടി, തപ്പിത്തടഞ്ഞ് ഏതാനും വാക്കുകൾ മാത്രമാണ് വിവേകാനന്ദന് അവിടെ പറയാൻ കഴിഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തതിൽ വച്ച് ചെറുപ്പവും, സൗന്ദര്യവും ഒക്കെ ഉള്ളത് കൊണ്ട് ലുക്കിസം എന്നത് വർക്ക് ആയി ആരെങ്കിലും കൈയ്യടിച്ചിരിക്കാം എന്നല്ലാതെ, ഈ പ്രസംഗത്തിന് കൈയ്യടിക്കാൻ വേറെ യാതൊരു വകുപ്പും ഇല്ലന്ന് വിവേകാനന്ദന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.
നമുക്ക് വിവേകാനന്ദന്റെ വാക്കുകൾ നോക്കാം..
”സമ്മേളനത്തിന്റെ ആദ്യദിവസം ഞങ്ങളെല്ലാം ആര്‍ട്ട് പാലസില്‍ ഒത്തുകൂടി. അവിടെ ഒരു കൂറ്റന്‍ വേദിയും ഒപ്പം രണ്ട് താല്‍ക്കാലിക മുറികളും സമ്മേളനത്തിനായി ഒരുക്കിയിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരും അവിടെയുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നും ബ്രഹ്മസമാജത്തെ പ്രതിനിധീകരിച്ച് മസൂംദാറും (Mazoomdar) ബോംബെയില്‍ നിന്ന് നഗാര്‍ക്കറു(Nagarkar)മുണ്ടായിരുന്നു. ജൈനമതത്തെ പ്രതിനിധീകരിച്ചത് മി.ഗാന്ധിയായിരുന്നു. ഒപ്പം തിയോസഫിക്കാരുടെ പ്രതിനിധിയായി ചക്രവര്‍ത്തിയും മിസ്സിസ് ആനിബസന്റും (Mr. Chakravarti&Mrs. Annie Besant). ഇതില്‍ മസുംദാറും ഞാനും പഴയ സുഹൃത്തുക്കളായിരുന്നു. ചക്രവര്‍ത്തിയാകട്ടെ, എന്റെ പേര് കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു ഗംഭീര ഘോഷയാത്ര ഉണ്ടായിരുന്നു. ശേഷം, ഞങ്ങളെല്ലാം വേദിയിലേക്ക് ആനയിക്കപ്പെട്ടു. വേദിക്ക് കീഴെയുള്ള ഗാലറി സദസ്സില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുന്ന 6000-7000 സത്രീ-പുരുഷന്‍മാർ വേദിയിലാകട്ടെ, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പണ്ഡിതര്‍. ആ രംഗമൊന്നു ഭാവനയില്‍ കണ്ടുനോക്കുക. അന്നു വരെ ഒരു പരസ്യപ്രസംഗം പോലും നടത്തിയിട്ടില്ലാത്ത ഈ ഞാന്‍ ആ മഹാസദസ്സിനെ അഭിസംബോധന ചെയ്യണമെന്ന അവസ്ഥ"
''സംഗീതാത്മകമായ പരിപാടികള്‍, പ്രസംഗങ്ങള്‍ എന്നിവയോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് വേദിയിലിരുന്ന പ്രതിനിധികളെ ഒന്നൊന്നായി പരിചയപ്പെടുത്തി. അവരെല്ലാം എഴുന്നേറ്റു സംസാരിച്ചു! തീര്‍ച്ചയായും എന്റെ ഹൃദയം വിറയ്ക്കുകയായിരുന്നു..തൊണ്ട ഏതാണ്ട് പൂര്‍ണ്ണമായും വരണ്ടു. എനിക്ക് അങ്ങേയറ്റം സഭാകമ്പമുണ്ടായിരുന്നു. മസുംദാര്‍ വളരെ നല്ല ഒരു പ്രസംഗം നടത്തിയ, ചക്രവര്‍ത്തി കുറെക്കൂടി മെച്ചപ്പെട്ട ഒരെണ്ണം നിര്‍വഹിച്ച, ആ പ്രഭാതത്തില്‍ എനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാനാവുമായിരുന്നില്ല. സ്വഭാവികമായും അവരിരുവരും ഏറെ അഭിനന്ദിക്കപ്പെട്ടു, സത്യത്തില്‍ അവരെല്ലാം പ്രസംഗവുമായി മുന്‍കൂട്ടി ഒരുങ്ങിയാണ് വന്നത്. ഞാനൊരു വിഡ്ഢി, എന്റെ പക്കല്‍ യാതൊന്നുമുണ്ടായിരുന്നില്ല. പക്ഷെ പേരു വിളിച്ചപ്പോള്‍ സരസ്വതിദേവിയെ വണങ്ങിക്കൊണ്ട് എഴുന്നേറ്റു നിന്നു. മി.ബാരോസ് എന്നെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാനൊരു ചെറുപ്രസംഗം നടത്തി. തീര്‍ന്നപ്പോഴെക്കും ആകെ അവശനായിരുന്നു, വികാരാവേശംകൊണ്ട് ക്ഷീണിച്ച് തളര്‍ന്ന് ഞാന്‍ ഇരിപ്പിടത്തിലമര്‍ന്നു "
[വിവേകാനന്ദന്റെ ശിഷ്യനായ സിദ്ധിനാഥാനന്ദ സ്വാമി എഴുതിയ അദ്ധേഹത്തിന്റെ പുസ്തകത്തിൽ ഈ കത്തും ഉണ്ട് ] [സിദ്ദാനന്ദ സ്വാമികൾ പേജ് 371 - 372 ]
ഇങ്ങനെ മുക്കിയും മുളിയും പ്രസംഗിച്ചു വിവേകാനന്ദൻ. പിന്നീട് പ്രസംഗവും യോഗയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.. സഞ്ചാര പ്രിയനായിരുന്ന അദേഹം, ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ പ്രചാരകനായി മാറി, ഓരോ വേദികളും നോക്കി കൈയ്യടി വാങ്ങാൻ അഭിപ്രായങ്ങൾ മാറ്റി, മാറ്റി പറഞ്ഞ്, മത വിശ്വാസികളുടേയും, തീവ്രഹിന്ദുക്കളുടേയും, മതേതര വിശ്വാസികളുടേയും പുരോഗമനവാദികളുടേയും കൈയ്യടി വാങ്ങി. ഹിന്ദു മതത്തെ കുറിച്ചും, ഇന്ത്യയെ കുറിച്ചും പറഞ്ഞപ്പോഴൊന്നും, ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ചും, അത് ഉണ്ടാക്കുന്ന അസ്സമത്വത്തെ കുറിച്ചും മൗനം പാലിച്ചു..
ഹിന്ദു മതത്തെക്കുറിച്ച് വാചാലനായ വിവേകാനന്ദൻ യാഥാർഥ്യങ്ങൾ മുഴുവൻ മൂടിവച്ചതോടെ ഹിന്ദുത്വത്തിന്റെ അന്താരാഷ്ട്ര മുഖമായി മാറി.. ജാതിയതയേയും, അതുണ്ടാക്കുന്ന വിഘടനവാദത്തേയും പരസ്യമായി പിൻതുണച്ചു.. മറ്റു മതങ്ങളെ ചിലയിടങ്ങളിൽ മഹത്വവത്ക്കരിക്കുകയും, ചില വേദികളിൽ അതിതീവ്രമായി വിമർശിക്കുകയും ചെയ്യുന്നതിൽ മടി കാണിച്ചില്ല.
Nishanth K T
വേൾഡ് കൊളമ്പിയൻ എക്സ്പൊസിഷൻ എന്ന പരിപാടിയായിരുന്നു. കൊളമ്പസ് വന്നതിൻ്റെ 400-ാം വാർഷികം. അതായത് നമ്മുടെ നാട്ടിൽ ഓണത്തിന് കുറേ റൈഡുകളും മരണക്കിണറുമൊക്കെയായി നടത്തുന്ന ട്രേഡ് ഫെയർ ഇല്ലേ അത് തന്നെ. അതിൻ്റെ ഒരു വലിയ രൂപം എന്ന് വച്ചോളൂ. അവിടെ ധാരാളം സെമിനാറുകൾ നടക്കുന്നുണ്ട്. എല്ലാത്തരം ആളുകളേയും അങ്ങോട്ട് ആകർഷിക്കാനുള്ള ഒരു വാണിജ്യ തന്ത്രം. അതിൽ നടന്ന ഒരു സെമിനാറിനെപ്പറ്റിയാണ് ഈ ലോക മത സമ്മേളനം എന്നൊക്കെ പറയുന്നത്. ഇതേ വേദിയിൽ അരങ്ങേറിയ മറ്റൊരു ഈവൻ്റിൻ്റെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. കഷ്ടിച്ച് 100 / 150 പേർ ഇരിക്കുന്ന ഒരു ഹാൾ. തങ്ങൾ പത്തു പേർ കൂടിയിരുന്ന് ചെയ്യുന്ന എന്തിനേയും വേൾഡ് ഈവൻ്റ് ആക്കുന്ന യുറോപ്യൻ്റെ പരിപാടി ഉണ്ടല്ലോ? 10 രാജ്യങ്ങൾ തമ്മിലടിച്ച് ലോക മഹായുദ്ധം എന്ന് പറയുന്നതു പോലെ. ഒന്ന്. അതിനാണ് ഈ തള്ള്. ഈ ഫെയറിൻ്റെ ധാരാളം ഫോട്ടോസ് നെറ്റിൽ ഉണ്ട്. വിവേക് ജിയുടെ പരിപാടിയുടെ ഫോട്ടോ ഇല്ലാത്തതിൽ നിന്ന് ഒരു കാര്യം അനുമാനിക്കാം. അത്ര ശ്രദ്ധ കിട്ടാത്ത ഒരു മൈനർ ഈവൻ്റ് ആയിരിക്കാം അത്.
Bijukumar Narayanan
കേരളം ഒരു ഭ്രാന്താലയമാണെന്ന വിവേകാനന്ദ വചനവും നന്നായി ആഘോഷിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ജാതി മത ഭിന്നത കണ്ട് കരളലിഞ്ഞ നന്മമരം വിവേകാന്ദൻ ചങ്കുപൊട്ടി കടാപ്പുറത്തൂടെ കേരളം ഒരു ഭ്രാന്താലയം എന്ന് പാടി നടന്നുവെന്നാണ് വിവേകാനന്ദ ബിംബശില്പികൾ പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ ഹിന്ദുമതത്തിലെ ജാതീയമായ വിവേചനം സഹിക്കവയ്യാതെ ഒരു വലിയ വിഭാഗം അവർണ ചാപ്പ കുത്തപ്പെട്ട മനുഷ്യർ ക്രിസ്ത്യൻ മതത്തിലേക്കും ഇസ്‌ലാം മതത്തിലേക്കും ചേക്കേറുന്നത് കണ്ട്. ഹിന്ദുവിൽ നിന്നും ജനങ്ങൾ അകലുന്നത് കണ്ട് ഹിന്ദുമതത്തിന്റെ നിലനിൽപ്പിന് ആശങ്കപ്പെട്ടാണ് വിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലയം എന്ന് കരഞ്ഞത്. അതെ സത്യത്തിൽ കാൽചുവട്ടിൽനിന്നും മണ്ണൊലിച്ചു പോകുന്നത് കണ്ടവന്റെ കരച്ചിലായിരുന്നു കേരളം ഒരു ഭ്രാന്താലയം എന്ന വിലാപം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുമ്പോൾ ഹിന്ദുവിനെപ്പോലൊരു നന്മമരം ഇല്ല എന്നല്ലേ നമ്മൾ കരുതൂ. എന്നാൽ ആ ശ്ലോകം പൂർണമായി മനസിലാക്കിയാലോ ? അപ്പോൾ നമുക്ക് പശുവിനും ബ്രാഹ്മണനും സുഖമായിരുന്നാൽ ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്ന് വായിക്കാൻ കഴിയും. വാലിൽ പൂടയുണ്ടെന്നു കരുതി എല്ലാം ആട്ടിൻകൂട്ടം ആവണമെന്നില്ല എന്നതുപോലെയാണ് കേരളം ഒരു ഭ്രാന്താലയം എന്ന വിവേകാനന്ദ വചനവും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ഹിന്ദു കാറ്റലോഗും.