ചുവന്നു തുടുത്ത മതം
ഒടുവിൽ കമ്മ്യൂണിസം സംഘിയുടെ പാതയിലൂടെ അപഥസഞ്ചാരം തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ഒന്നിന് വേണ്ടിയും ആളുകളെ കൂട്ടാനില്ലാതെയും ആശയങ്ങളുടെ കുളം വറ്റിവരളുമ്പോൾ മതങ്ങളെ പുണരുന്നതും, കാര്യങ്ങൾ ഏറെ എളുപ്പമാക്കും. ഭൂലോകകമ്മ്യൂണിസം വളമാക്കി മാറ്റിയ ക്രിസ്ത്യൻമതങ്ങൾ ഒടുവിലായി തളളിപറഞ്ഞെങ്കിലും, ഇന്ത്യയിൽ നിലനിൽക്കാൻ അടുത്ത കാലം വരെയും കമ്മ്യൂണിസ്റ്റ്-മാർകിസ്റ്റ്പാർട്ടികൾക്ക് മതങ്ങൾ നിർബന്ധിതമായ അടിത്തറ ആയിരുന്നില്ല.
എന്നാൽ കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു, ആധുനികകാലത്ത് സംഘപരിവാർ ഹൈന്ദവ മുന്നേറ്റങ്ങളിൽ തീ പിടിച്ചപ്പോൾ അതിൽ എരിഞ്ഞുതീരാൻ മനസിലാതെ കമ്മ്യൂണിസ്റ് അണികളും അനുഭാവികളും മതങ്ങളുടെ,ദൈവങ്ങളുടെ ദിവ്യപാതയിൽ പഥസഞ്ചലനം തുടങ്ങിയിരുന്നു.
Advertise
Click here for more info
അത്ഭുതരോഗശാന്തി പാനപാത്രത്തിലെ മുന്തിരിചാർ വിപ്ളവപോരാളികളും നുണയാൻ തുടങ്ങിയിരിക്കുന്നു. ദേവസ്വങ്ങളിൽ അരമനകളിൽ ഒത്തുതീർപ്പിൻ്റെ പിടിവാശികൾ മാറ്റി പരീക്ഷണങ്ങൾ തുടങ്ങി,ഇനി പൊന്നരിവാൾ പതാകയിൽ നിന്നും മാറിയേക്കാം, സാർവദേശീയ തൊഴിലാളി ചിഹ്നം ഇത്തരുണം പരിണാമപ്പെട്ട് സർവലോക മത ചിഹ്നം വന്നാലും അത്ഭുതപെടാനില്ല. മതങ്ങളിലേക്ക് ചുരുങ്ങിയവർ നിലനിൽപിൻ്റെ ഗതികെട്ട രാഷ്ട്രീയം പേറുന്നവരാണെന്നത് ശ്രദ്ധേയമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹൈന്ദവമത പ്രീണനങ്ങളും മതേതര റിപ്പബ്ലിക്കിൽ നിന്നും കൃതിമ ഹിന്ദുത്വ ദേശീയ ബോധം നിലം കവരുന്നുണ്ടെങ്കിൽ കേരളത്തിലും അത് ആവർത്തിക്കുന്നു.
Advertise
Click here for more info
മതേതര പാർട്ടികൾക്ക് വ്യത്യസ്തമായ ഒരു മതവിഭിന്നമായ ശൈലിയും സംഭാവന ചെയ്യാൻ സാധിക്കുന്നില്ല. കേരളത്തിൽ തന്നെ നോക്കൂ, സംഘപരിവാർ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ,വിനായകചതുർഥി ഘോഷയാത്ര,തുടങ്ങി മറ്റു മത ഉത്സവങ്ങൾ(മദ ഉന്മാദങ്ങൾ) നടത്തുന്നു.
തുലനത്തിനാധാരമായ അനുകരണങ്ങൾ ഇങ്ങനെയാണ്..
- സംഘി ശോഭയാത്രകൾ = കമ്മികളുടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ
- സംഘി കാവിമുണ്ട് = കമ്മി ചുവന്ന മുണ്ട് ചിലപ്പോൾ കാവിയും ആകാം.
- സംഘി ശബരിമല അടക്കം തീർഥാടന ടൂറുകൾ = ബദൽ കമ്മികൾ ശബരിമലക്ക് മാലയിട്ട് ചുവന്ന കൊടിയും പിടിച്ചു തീർഥാടനം.
- സംഘികൾ കാവി രാഖി കൈയിൽ ധരിക്കുന്നു = കമ്മികൾ ചുവന്ന രാഖികൾ കൈയിൽ ധരിക്കാൻ തുടങ്ങി.
- സംഘികൾ വ്യാപകമായി അമ്പലകമ്മിറ്റികളിൽ കയറുന്നു = ഉടൻ കമ്മികളും കയറുന്നു. (തീവ്രവാദം തടയാനാണത്രെ)
ചുരുക്കി പറഞ്ഞാൽ സംഘപരിവാർ ഭക്തരുടെ മനസ്സ് കവരുന്നുണ്ട്, അതുകൊണ്ട് ഞങ്ങൾ താമസം വിനാ മോഷ്ടിച്ചു കളയാം എന്നപോലെയാണ് കാര്യങ്ങൾ. പുരോഗമനം പറയുന്നവരുടെ വീടുകളിൽ രഹസ്യമായി പൂജാമുറികളും, കോഴിതല വെട്ടലും നടക്കുന്ന നാട്ടിൽ കമ്മ്യൂണിസത്തിന് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളു, പല വിദേശ-യൂറോപ്യൻ രാജ്യങ്ങളിലും പട്ടിണിയും തൊഴില്ലില്ലായ്മയും ചുരുങ്ങുന്നതിന് അനുസരിച്ചും വികസന-സൗകര്യമുണ്ടാകുന്നത് കൊണ്ടും മതം ഉപേക്ഷിച്ചു പോകുന്നവരുടെ കണക്കുകൾ കൂടിവരികയാണ്. എന്നാൽ നമ്മുടെ നാട്ടിൽ മതവും അന്ധവിശ്വാസങ്ങളും വിറ്റു വോട്ട് നേടി അധികാരം ഉറപ്പിക്കുക എന്നത് മാത്രമാണ് പരിപാടി. ഒരു മതത്തിന്റെ വോട്ട് എൻ്റെ പാർട്ടിക്ക് മറ്റേ മതത്തിന്റെ വോട്ട് അവൻ്റെ പാർട്ടിക്ക് എന്നതാണ് കുത്തക അവകാശം. ഇത്തരം രീതികൾ അവസാനിപ്പിച്ചു കഴിഞ്ഞാൽ യഥാർഥ ജനകീയ ഭരണകൂടം ഉടലെടുത്താൽ ഇവിടെ പട്ടിണിയും വികസനമില്ലായ്മയും ഇല്ലാതായി കഴിഞ്ഞാൽ പിന്നെ മതങ്ങളോ ഈ രീതിയിൽ ഉളള ആശ്രിതത്വമോ തന്നെ വേണ്ടിവരില്ലതാനും.
Advertise
click here for more info
മതങ്ങളുടെ വലയിലെ കിളികളായ കമ്മിയും സംഘിയുമായി കാലം കഴിക്കുന്നത് നമ്മുടെ അടിമത്തം നിറഞ്ഞ ചിന്താവൈകല്യമാണ് സൂചിപ്പിക്കുന്നത്. യഥാർഥ ചിന്താധാരകൾ നമ്മിൽ പടരുമ്പോൾ നമ്മുടെ സ്വാതന്ത്ര്യവും തിരികെ വരും. അതിന് പടർന്നു പിടിച്ച പ്രാചീന നൂലാമാലകൾ നമുക്ക് കൈ ഒഴിയേണ്ടതുണ്ട്. അത്തരമൊരു സ്വതന്ത്ര കാലഘട്ടത്തിന്റെ ഭാഗമാകുവാൻ ഓരോരുത്തർക്കും കഴിയട്ടെ.
By
Vijayamohan Kozhikodu