Saturday, November 09, 2024

പങ്കാളിയുടെ വേർപാടിൽ ക്വിയർ ജീവിതങ്ങൾ..

ക്വിയര്‍ ജീവിതപങ്കാളികളില്‍ ഒരാള്‍ മരണപ്പെട്ട ശേഷമുള്ള മറ്റേയാളിന്‍റെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ ? നിയമങ്ങള്‍കൊണ്ട് ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ കൂടിയാകാതെ ജീവിച്ച അവരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ എന്തുണ്ടാകും എന്നറിയാമോ ? ജീവിതപങ്കാളി മരണപ്പെട്ടാല്‍ പിന്നെ ആ വ്യക്തിയുടെ മരണാനന്തരമുള്ള എല്ലാ ഇടങ്ങളില്‍ നിന്നും തീര്‍ത്തും മാറ്റിനിര്‍ത്തപ്പെടുക എന്ന അവസ്ഥ എത്ര ഭീകരമാണ് ? ആശുപത്രിയില്‍ ഒരു ഒപ്പുവെയ്ക്കാന്‍ കഴിയാതെ, ആ വ്യക്തിയുടെ വീട്ടുകാരെത്തുമ്പോഴേക്കും പൂര്‍ണമായി മാറിനിന്നുകൊടുത്ത്, ശവമടക്കിന് പോലും ക്ഷണിക്കപ്പെടാതെ, കൊണ്ട് നടന്ന് കൊന്നതാണ് എന്ന അവരുടെ കുത്തുവാക്കുകള്‍ കേട്ട് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ ഉണ്ടാകുന്നത് എത്ര ക്രൂരമാണ്.

Advertise

advertise

Click here for more info

 

ഒരു സിസ് പുരുഷന്‍റെ പങ്കാളി ആയി കഴിയുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയുടെ കഥയാണ് 'A fantastic Woman'. പുരുഷന് 50 വയസിലധികം പ്രായമുണ്ട്. ഒരു രാത്രിയില്‍ അവര്‍ ഒരുമിച്ച് കഴിയവേ പെട്ടെന്ന് അയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അയാള്‍ മരിക്കുകയും ചെയ്യുന്നു. ഇതോടെ മറീന എന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയുടെ ട്രാന്‍സ് സ്വത്വം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു. ഒരു സിസ് പുരുഷന്‍റെ ട്രാന്‍സ്ജെന്‍ഡര്‍സ്ത്രീ പങ്കാളി എന്നതില്‍ കാമുകി എന്ന സ്വാഭാവികത കാണാന്‍ സമൂഹത്തിനോ നിയമപാലകര്‍ക്കോ കഴിയുന്നില്ല. ഒരു 'paid sex worker' എന്ന രീതിയിലാണ് അവരോട് ബാക്കിയുള്ളവര്‍ ഇടപെടുന്നത്. അങ്ങനെയല്ലാതെ ഒരു ട്രാന്‍സ് സ്ത്രീയ്ക്ക് ഒരു അസ്തിത്വം സാധ്യമല്ല എന്ന ചിന്ത അവിടെ പ്രബലമാണ്. അയാളെ അവള്‍ കൊന്നതാണ് എന്ന തരത്തില്‍ പോലീസ് ഇടപെടാന്‍ ശ്രമിക്കുന്നു. അയാളുടെ മുന്‍ഭാര്യയും മകനും അവളെ അങ്ങേയറ്റം അപമാനിക്കുന്നു. ഒരു ട്രാന്‍സ്ഫോബിക് ലോകത്ത് തീര്‍ത്തും അവഗണിക്കപ്പെട്ട് അവള്‍ മാറ്റിനിര്‍ത്തപ്പെടുന്നു.

Advertise

advertise

ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം. യുക്തിവാദിയുടെ ചീഫ് എഡിറ്റർ കൂടിയായ ശ്രീ. ജോസഫ് വടക്കന്റെ ഈ രചന ചിന്താശേഷിയുള്ള ഒരു തലച്ചോറിന് ഒരു പുത്തൻ പാത വെട്ടിത്തെളിക്കുക തന്നെ ചെയ്യും.  ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഈ പുസ്തകം വാങ്ങാം..

ഇന്ത്യയില്‍ ഒരു സിസ്പുരുഷന്‍റെ ട്രാന്‍സ്സ്ത്രീ ഭാര്യയേയും ഹിന്ദു വിവാഹനിയമത്തില്‍ 'വധു' ആയി തന്നെ കാണണം എന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ട്. പക്ഷെ ഈ കോടതി വിധി എവിടെയൊക്കെ സാമൂഹികമായി അംഗീകരീക്കപ്പെടും എന്നത് വലിയൊരു ചോദ്യമാണ്. ഒരു ട്രാന്‍സ് സ്ത്രീയെ വിവാഹം ചെയ്ത/പങ്കാളിയാക്കിയ സിസ് പുരുഷനെ 'ഇവനെന്താ കുഴപ്പം' എന്ന രീതിയില്‍ തന്നെയാണ് സമൂഹം നിരീക്ഷിക്കാറ്. 'ശരിക്കും' ഒരു ബന്ധം ഇനി എന്നാണ് എന്ന് വരെ ചുറ്റും ഉള്ളവര്‍ ക്രൂരമായി ചോദിച്ചു എന്ന് വരാം.'ഡാനിയേല വേഗ' അവതരിപ്പിച്ച ഈ കഥാപാത്രം ഇത്തരം രീതിയില്‍ നിരന്തരം അവളുടെ സ്വത്വത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്നുണ്ട്. സിസ് നോര്‍മേറ്റീവായ ഒരു ലോകത്ത് മാന്യതയോടെയുള്ള ഒരു ജീവിതം എപ്പോഴും കിട്ടാക്കനിയാകുന്നു ട്രാന്‍സ് വ്യക്തികള്‍ക്ക്. ഇന്ത്യയില്‍ വീട്ടുകാര്‍ അംഗീകരിക്കാത്ത സ്വവര്‍ഗദമ്പതികളില്‍ ഒരാള്‍ മരിച്ചാലും മറ്റേയാള്‍ ക്രൂരമായി വേട്ടയാടപ്പെടും. ഒരു തരത്തിലും തന്‍റെ പ്രിയപ്പെട്ട വ്യക്തിയുടെ മരണാന്തര അവസ്ഥകളില്‍ സ്വാഭാവികതയോടെ ഇടപെടാന്‍ ആ വ്യക്തിക്ക് കഴിയില്ല. മരണം കൊണ്ട് പോലും സ്വസ്ഥത കിട്ടാത്ത പ്രണയവുമായി സമരം ചെയ്യേണ്ടവരായി ക്വിയര്‍ മനുഷ്യര്‍ മാറുന്നു.

By
Anaz N S

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.