ലോകാ സമസ്താ സുഖിനോ ഭവന്തു!
ജാതിവ്യവസ്ഥയെന്ന മനുഷ്യവിരുദ്ധ പ്രക്രിയയുടെ സര്‍വകലാശാലയായ ഹിന്ദുമതവിശ്വാസികള്‍ വേദികൾ നിരങ്ങി പ്രസംഗിക്കുന്ന ഒന്നാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നത്. ഒരാവേശത്തിന് തട്ടിവിടുന്നതാണ്, പക്ഷേ.. ഇത് കേൾക്കുന്ന മാത്ര ഹിന്ദുവിന് ഉദ്ധാരണം സംഭവിക്കും സനാതനധര്‍മ്മത്തിന് ഒന്നുമൊന്നും.. ഒന്നുമല്ല, എന്നൊക്കെ ശശികലയെപ്പോലുള്ളവർ ഇതും പറഞ്ഞു ശർദ്ധിക്കും. ഉദ്ധാരണം ഓർഗാസമായി പരിണാമപ്പെട്ട ഹിന്ദു ഈ വാക്കുകൾക്കു ശേഷം 'ഓം കാളി ജയ് കാളി' എന്നൊക്കെ ആർത്ത് വിളിക്കും.
Sponsord
അങ്ങനെയാണെങ്കിലും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വരിയുടെ ആശയം പൂര്‍ണമായൊന്നു മനസിലാക്കുന്നത് നന്നായിരിക്കും.
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാര്‍ഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്ത നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു."
എന്നാണല്ലോ ശ്ലോകം. ഈ ശ്ലോകത്തിന്റെ ആശയം അറിയാമോ നിങ്ങൾക്ക്..
Sponsord
"ലോകാ സമസ്താ സുഖിനോ ഭവന്തു" 'സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ ഈ അവസാനത്തെ വരിയുടെ അര്‍ത്ഥം. മറ്റു വരികളുടെ അര്‍ത്ഥമിതാണ്. സ്വസ്തി" എന്നത് പൂജ കഴിഞ്ഞ്.ബ്രാഹ്മണര്‍ അനുഗ്രഹ രൂപത്തില്‍ പറയുന്ന പദമാണ്.ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയില്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ ന്യായമായ മാര്‍ഗമെന്ന് പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയന്‍ എങ്ങനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
"ബ്രാഹ്മണാന്‍ പയ്യൂപാസീത
പ്രാതരുത്ഥായ പാര്‍ത്ഥീവ
ത്രെ വിദ്യാവിദ്ധാന്‍ വിദുഷ
സ്തരീഷ്ടേത്തേ ഷാഞ്ച ശാസന"
രാജാവ് എന്നും രാവിലെ ഉണര്‍ന്ന് മൂന്നു വേദങ്ങളും നിതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവര്‍ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവു എന്നതാണ് ന്യായമായ മാര്‍ഗം. അങ്ങനെ ആയാല്‍ അടുത്ത വരിയിലെ '"ഗോ ബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം" സാധ്യമാകും. അതായതുത്തമാ... പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖം ഭവിക്കട്ടെയെന്നു സാരം. മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിര്‍ത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാല്‍ ലോകത്തിനു മുഴുവന്‍ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് 'സമസ്തലോകത്തിനും സുഖംഭവിക്കട്ടെ' എന്നു പറയുമ്പോള്‍ ഒഴിവാക്കപ്പെട്ട വരികൾ കൂടിച്ചേരുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നുസ്ഥാപിക്കുകയാണ് ചെയ്യുന്നത്." അതായത് പശുവും ബ്രാഹ്മണനും സുഖമായിരുന്നാൽ ലോകം മുഴുവൻ സുഖമായിരിക്കും എന്നതാണ് ഗോൾ. പക്ഷേ അവർ അതായത് ആർഷ ഭാരത വക്താക്കൾ ഇവിടെ ചെറി പിക്കിങ് ഫാലസി അപ്ലൈ ചെയ്ത് മാനവികതയുടെ അതിവിശാല ആശയമായി ഹിന്ദുവിനെ അവതരിപ്പിക്കും. ആകെ ശ്ലോകത്തിന്റെ അർത്ഥമറിയാതെ അന്തവും കുന്തവും ഇല്ലാത്ത കുറെയെണ്ണം ഇതിങ്ങനെ കടാപ്പുറത്തൂടെ പാടിപ്പാടി നടക്കും... "ലോകാ സമസ്താ സുഖിനോ ഭവന്തു!"
Vishnu Anilkumar