Saturday, November 09, 2024

പ്ഭാ.. ചെറ്റേ...

നമ്മിൽ ഭൂരിഭാഗം പേരും സിനിമ നന്നായി ആസ്വദിക്കുന്നവരാണ്.. നമ്മുടെ പൊതുബോധത്തിൽ സിനിമ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.. ഗോത്രകാല സന്ദേശങ്ങൾ ചൊരിയുന്ന സിനിമകൾ നിർമിച്ച് സമൂഹത്തിലേക്ക് പങ്കിടുക വഴി വിവിധങ്ങളായ ഗോത്രീയ-അപരിഷ്‌കൃത-അമാനവിക രീതികൾ നമ്മിലടിച്ചേൽപ്പിച്ച് പരിഷ്കരണ പാതയിൽ നിന്നും പിന്നോട്ട് വലിക്കാൻ അതിനാൽ തന്നെ സിനിമ ഒരു മാധ്യമമായിട്ടുണ്ട്. എന്നാൽ ഈ ആധുനികതയിൽ പുരോഗമന കാഴ്ചപ്പാടുകൾ പങ്കിടുന്ന സിനിമകളും നിർമ്മിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു, പ്രഭുവിന്റെ മക്കൾ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയ ജയ ജയ ഹേ എന്നീ സിനിമകൾ ആ ശ്രേണിക്ക് തുടക്കമിട്ടുവെന്ന് കരുതാം.. എന്നിരുന്നാലും ഇന്നും മലയാള സിനിമകളിൽ വാക്കിന്റെ അർത്ഥവും ആഴവും അറിയാതെ നായക-പ്രതിനായക കഥാപാത്രങ്ങൾ ദേഷ്യത്താലോ, പരിഹാസത്താലോ ഒക്കെ ഉപയോഗിക്കുന്ന വാക്കാണ്. 'ചെറ്റ' "ടാ ചെറ്റേ" പ്ഭാ ചെറ്റ സന്തതീ.." "ചെറ്റക്കുണ്ടായവനേ.." അങ്ങനെ അങ്ങനെ ചെറ്റ ചേർത്തുപയോഗിക്കുന്ന വാക്കുകൾ. എന്താണ് ഈ വാക്കിന്റെ അർത്ഥം ? 'ചെറ്റ' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് 'ഓല' എന്നാണ്. 'പഴകിയ ഓലയെന്നും. തെങ്ങോല എന്നും ഒക്കെ ദേശ വ്യത്യാസങ്ങൾക്കനുസരിച്ച് വിളിക്കപ്പെടുന്നുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായി 'ചെറ്റ' എന്ന വാക്കുപയോഗിക്കുന്നതിനു പിന്നിൽ അസ്പൃശ്യരായി കണക്കാക്കപ്പെട്ടിരുന്ന മനുഷ്യർ ഭൂരിഭാഗവും വസിച്ചിരുന്നത് ഓലയിൽ തീർത്ത കുടിലിൽ ആയിരുന്നത് കൊണ്ടാണ്.

advtതൊട്ടു തീണ്ടായ്മ ഹിന്ദുക്കളിലും-അഹിന്ദുക്കളിലും എങ്ങനെ പ്രകടമായിരുന്നു എന്ന് പ്രതിപാദിക്കുന്ന ഡോ ബി ആർ അംബേദ്‌കറിന്റെ പഠനമാണ് ഈ പുസ്തകം. പരിഷ്കരണബോധമുള്ള ഓരോ മനുഷ്യനും തന്റെ ഗ്രന്ഥശേഖരണത്തിൽ ഉൾപ്പെടുത്തേണ്ട ഈ പുസ്തകം വാട്‍സ് ആപ്പ് വഴി ഓർഡർ ചെയ്യുവാൻ

ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

ചെറ്റയിൽ പണികഴിപ്പിച്ച കുടിലിൽ വസിക്കുന്നവനെയാണ് അപരിഷ്‌കൃത സമൂഹം 'ചെറ്റേ' എന്ന് വിളിക്കുന്നത്. അതായത് തോട്ടിപ്പണിയും മറ്റും ചെയ്യാൻ നിയോഗിക്കപ്പെട്ടവർ നീചരാണെന്നും മറ്റുമുള്ള സവർണ സങ്കൽപ്പത്തിന്റെ ഉത്പന്നമാണ് 'പ്ഭാ ചെറ്റേ' എന്ന സംബോധനാ രീതി,. എന്നാൽ പൊതുബോധം യഥേഷ്ടം ആ വാക്ക് ഒരു മടിയുമില്ലാതെ ഉപയോഗിക്കുന്നു. രാഷ്ട്രപതിക്ക് വരെ അയിത്തമുള്ള നമ്മുടെ നാട്ടിൽ ജാതീയ ഉച്ഛനീചത്വമൊന്നും ഇല്ല എന്ന് വിശ്വസിക്കുന്ന യുവത്വം ഉണ്ടെന്നതാണ് ഏറെ നിരാശപ്പെടുത്തുന്നത് അവരും പുട്ടിന് പീരപോലെ ചെറ്റ എന്ന വാക്കുപയോഗിച്ചു കൊണ്ടായിരിക്കും അത്തരം വികലമായ വീക്ഷണങ്ങൾ ഒക്കെ വിളമ്പുന്നത്. ഒരു മനുഷ്യനെ ജാതീയമായി അധിക്ഷേപിക്കുന്നത് എത്രത്തോളം തെറ്റാണ് ? പക്ഷെ ചെറ്റ എന്ന സംബോധനാ രീതി ആ പരിധിയിൽ വരുന്നില്ല എന്നത് നിരാശ തന്നെ. പുരോഗമന പ്രസ്ഥാനം എന്ന് സ്വയം ക്ലൈം ചെയ്യുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യം വിളിച്ച് അവസാനിപ്പിക്കട്ടെ..

"ആർഎസ്എസിൻ ചെറ്റകളേ, ചെറ്റകളേ പരനാറികളേ.. തന്തയില്ലാ കഴുവേറികളേ..."

ഇതൊക്കെ ഇങ്ങനെ തന്നെയാണ് ആർ എസ് എസും വിളിക്കുന്നത്. പക്ഷേ ആൾദൈവങ്ങൾ അവകാശപ്പെടുന്നത് പോലൊരു ക്ലൈം ആണെങ്കിലും ചിലർ പുരോഗമന പ്രസ്ഥാനമെന്നൊക്കെ പറഞ്ഞിട്ട്..?

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.