പ്രിയപ്പെട്ട പർപ്പിളിന്..
ഞങ്ങളുടെ മകൾക്ക്..
നിന്റെ ബെബേയും അമ്മിയും എഴുതുന്നത്..
ഇന്നേക്ക് നിനക്ക് 2 വയസ്സായി എന്റെയും നിന്റെ അമ്മിയുടെയും സഹായമില്ലാതെ നടക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം നീ കണ്ടിരുന്ന ഇടുങ്ങിയ ലോകമല്ല നിന്നെ കാത്തിരിക്കുന്നത്. കാണുമ്പോൾ പരന്നതും എന്നാൽ ഉരുണ്ടിരിക്കുന്ന വിശാലമായ ലോകമാണ്. അവിടെ നിന്നെ സന്തോഷിപ്പിക്കാനും സങ്കടപെടുത്തുവാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്തുവാനും ഒട്ടേറെ മനുഷ്യരുണ്ടാകും. അവരുമായി മല്ലടിച്ചു വേണം നീ ഇനി ജീവിക്കാൻ. ജീവിക്കണം, അതിനിവിടെ നീ ഒരുപാട് യുദ്ധം ചെയ്യണം, അതിൽ പ്രധാന ശത്രുവായ ഒന്നാണ് മതം. ഒരു കുഞ്ഞു ഈ ഭൂമിയിൽ ജനിച്ചു വളരുന്നത് ഏതെങ്കിലും മതത്തിലോ ജാതിയിലോ കുലത്തിലോ ആയിരിക്കും കുറച്ചു കാലം മുൻപ് വരെ. എന്നാൽ ഇപ്പോൾ കുറച്ചു മനുഷ്യർ കുറച്ചേറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഞാൻ ജനിച്ചു വീണപ്പോൾ എന്റെ മേൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ അടിച്ചേല്പിച്ച ജാതി മതം എന്നിങ്ങനെയുള്ള surprise gift's നിനക്ക് ഞാനും നിന്റെ അമ്മിയും കൈമാറുന്നില്ല. അതുകൊണ്ട് തന്നെ നിന്റെ ജനന രേഖയിൽ നിന്റെ പേരിനോട് കൂടെ ആഡംബരമായോ അഭിമാനമായോ, അപമാനമായോ ഞങ്ങൾ ജാതിയോ മതമോ ചിഹ്ന്നങ്ങളോ ചേർത്തിട്ടില്ല. നീ നേടേണ്ടത് ശാസ്ത്രബോധമാണ്, തെളിവിനനുസരിച്ചാണ് ജീവിക്കേണ്ടത്. നിനക്ക് 18 വയ്യസ് തികയുമ്പോൾ ഞങ്ങൾ ചെയ്തത് തെറ്റാണെന്ന് നിനക്ക് തോന്നുകയാണെങ്കിൽ നിനക്ക് യോജിച്ച മതം തിരഞ്ഞെടുക്കാവുന്നതാണ്. നീയിപ്പോൾ ഒരു പെൺകുഞ്ഞായിട്ടാണ് ജനിച്ചിരിക്കുന്നത്. ഇവിടെ വളർന്നു വലുതായി വരുമ്പോൾ നിനക്ക് നിന്റെതായ ജെൻഡർ ഐഡന്റിറ്റി തിരഞ്ഞെടുക്കാവുന്നതാണ്. അത് തികച്ചും നിന്റെ താല്പര്യമാണ്, അവകാശമാണ്. ജീവിതം ജീവിച്ച് ആസ്വദിച്ചു വരുമ്പോൾ ഒരു ഇണയെ കണ്ടെത്തുന്നത് സ്വഭാവികമാണ്. നിനക്ക് ഇണയെ കണ്ടെത്താനുള്ള പൂർണ അവകാശമുണ്ട്. നിന്റെ ഇണ ഏത് ജെൻഡറിൽ ഉള്ള ആളാവണമെന്നും. ഇനി ഇണയെ വേണ്ട ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അതും നിനക്ക് സ്വയം തീരുമാനിക്കാവുന്നതാണ്.
മകളെ.. നിനക്ക് ഈ രാജ്യം അനുവദിക്കുന്ന നിയമമനുസരിച്ച് ജീവിക്കാം, ആ ജീവിതത്തിൽ സഹജീവികളെയും പ്രകൃതിയെയും വിഷമിപ്പിക്കാതെയും അവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നു കയറാതെയിരിക്കാനും ശ്രമിക്കുക. എല്ലാ മനുഷ്യരെയും തുല്യരായി കാണുക,എല്ലാ ജന്തുജാലങ്ങൾക്കും വേണ്ടുന്ന വിധത്തിൽ പരിഗണന നൽകുക. ആകെ ഒരു ജീവിതമേ ഉള്ളു. ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് ഒരു നേട്ടമാണ്. ആ ജീവിതം സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടുകൂടിയും ജീവിക്കുക.
ഒരുപാട് സ്നേഹത്തോടെ ബെബേയും അമ്മിയും (അച്ഛനും, അമ്മയും)
✍️ @ak_sapien
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>