Saturday, November 09, 2024

സ്വവർഗ്ഗ ലൈംഗീകത ഉഡായിപ്പാണോ ?

പ്രത്യുത്പാദനപരമായി വിജയം ലഭിക്കാത്ത സ്വവർഗ്ഗ ലൈംഗീകത പരിണാമപരമായി തള്ളപ്പെടേണ്ടതല്ലേ?

തങ്ങളുടെ പതിപ്പുകളെ ജനിപ്പിക്കാനാവാത്ത ജീവികളുടെ ജീനുകൾ അവയുടെ ജീൻ പൂളിൽ നിന്നു തള്ളപ്പെടും എന്നത് അടിസ്ഥാന പരിണാമ തത്വമാണ്. എന്നാൽ 1500 ലേറെ ജീവിവർഗ്ഗങ്ങളിൽ സ്വവർഗ്ഗ ലൈംഗീകത കാണപ്പെടുന്നു. Ref/- Click here Reproductive success ഇല്ലാത്ത സ്വവർഗ്ഗ ലൈംഗീകതയുടെ പരിണാമപരമായ നിലനില്പ് ചോദ്യം ചെയ്തു കൊണ്ട് അത് കപടമാണെന്നു സ്ഥാപിക്കുന്ന വാദങ്ങൾ ശാസ്ത്ര സ്നേഹികൾക്കിടയിലും കണ്ടു വരാറുണ്ട്. Direct Reproductive Success ഇല്ലെങ്കിലും സ്വവർഗ്ഗ ലൈംഗീകത പരിണാമപരമായി നിലനില്ക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന ചില സിദ്ധാന്തങ്ങളാണ് പോസ്റ്റിലെ ചർച്ച.സ്വവർഗ്ഗ ലൈംഗീകതയുടെ ജനിതകമായ അടിത്തറ, monozygotic twins ലും മറ്റും നടത്തിയ പഠനങ്ങളിലൂടെ ശാസ്ത്രീയമായി കണ്ടെത്തിയ ഒന്നാണ്.

advertise

1) Sociosexual Hypothesis.


കൂട്ടങ്ങളായുള്ള ജീവിതം പരിണാമപരമായ അതിജീവനത്തിനു സഹായകമാണ്. മനുഷ്യന്റെ അതിജീവനത്തിൽ കൂട്ടത്തോടുള്ള ആത്മാർത്ഥതയും അർപ്പണമനോഭാവവും കൂട്ടത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധവും ഒക്കെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സ്വവർഗ്ഗ ലൈംഗീകത, ഒരാളുടെ സാമൂഹ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും എതിർ ലിംഗത്തിൽ പെട്ട ഇണയ്ക്കായി സ്വന്തം കൂട്ടത്തിനുള്ളിലുള്ള പോരാട്ടം കുറയ്ക്കാനും, ഒക്കെ സഹായകമാണ്. അംഗങ്ങൾ തമ്മിൽ കൂടുതൽ ഇഴയടുപ്പമുള്ള കൂട്ടങ്ങൾ മറ്റു കൂട്ടങ്ങളുമായുള്ള പോരാട്ടങ്ങളിൽ വിജയിക്കാനും കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് അതിജീവിക്കാനുമുള്ള സാദ്ധ്യത ഏറെയാണ്. സ്വവർഗ്ഗ ലൈംഗീകതയുള്ള ഒരാളുടെ കൂട്ടം അതിജീവിക്കുമ്പോൾ അയാളുടെ ജീനുകളും അതിജീവിക്കുന്നു. Ref/-Click here

2) Gay Gene Hypothesis.

ഇത് പ്രധാനമായും പുരുഷന്മാരുടെ സ്വവർഗ്ഗ ലൈംഗീകതയുടെ അതിജീവനം വിവരിക്കുന്ന സിദ്ധാന്തമാണ്. Homosexual ആയ 98 പുരുഷൻമാരെയും heterosexual ആയ 100 പുരുഷൻമാരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ homosexual ആയ പുരുഷൻമാരുമായി (അമ്മവഴി) രക്തബന്ധമുള്ള സ്ത്രീകൾ, heterosexual ആയ പുരുഷൻമാരുമായി (അമ്മവഴി) രക്തബന്ധമുള്ള സ്ത്രീകളെക്കാൾ കൂടുതൽ കുട്ടികൾക്കു ജന്മം നല്കുന്നതായി കണ്ടെത്തി. സ്വവർഗ്ഗപ്രണയത്തിനു കാരണമായ ഒരു 'Gay Gene' ഉണ്ടാകാമെന്നും ആ ജീൻ ലഭിക്കുന്ന gay ആയ പുരുഷന്മാരുടെ രക്തബന്ധമുള്ള സ്ത്രീകൾക്ക്, പുരുഷൻമാരുമായുള്ള ലൈംഗീകതയിൽ കൂടുതൽ താല്പര്യം തോന്നാമെന്നും, അതുവഴി അവർ കൂടുതൽ കുട്ടികൾക്കു ജന്മം നല്കുമെന്നും, അത് gay gene നെ ജീൻപൂളിൽ നിലനിർത്തുമെന്നും, ഒക്കെയാണ് Gay Gene Hypothesis പറയുന്നത്. Ref/- a) Click here
b) Click here

3) Kin Selection Hypothesis

സ്വവർഗ്ഗ ലൈംഗീകതയുള്ളവർ മക്കളില്ലാത്തതിനാൽ അവരുടെ സഹോദരങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അതുവഴി അവരുടെ ജീനുകൾ ജീൻപൂളിൽ നിലനില്ക്കുമെന്നുമാണ് ഈ സിദ്ധാന്തം പറയുന്നത്. (അവർക്കു ലഭിച്ച അതേ ജീനുകൾ അവരുടെ സഹോദരങ്ങൾക്കും ലഭിച്ചിട്ടുണ്ടാകും. അത്, അവരുടെ മക്കൾ വഴി നിലനില്ക്കുന്നു).
Ref/- Click here

4) Sexual Fluidity of Women

സ്ത്രീകൾ പൊതുവായി സ്ത്രീകളുടെയും പുരുഷൻമാരുടെയും നഗ്നതയിൽ ആകർഷിക്കപ്പെടുമ്പോൾ, പുരുഷൻമാർ അവർക്ക് ആഭിമുഖ്യമുള്ള sex ൽ പെടുന്നവരിലാണ് ആകർഷിക്കപ്പെടുകയെന്നു പഠനങ്ങൾ പറയുന്നു. താരതമ്യേന sexual fluidity കൂടുതലുള്ളത് സ്ത്രീകൾക്കാണ്. ലെസ്ബിയൻ ലൈംഗീകതയുടെ അതിജീവന കാരണങ്ങൾ ഇപ്പോഴും പഠനവിഷയമാണ്. Ref/-Click here 

പ്രത്യുത്പാദനം സാദ്ധ്യമായ ലൈഗീകതയെ അപേക്ഷിച്ച്, സ്വവർഗ്ഗ ലൈംഗീകത ഒരു abberation ആയി കണക്കാക്കാം. എന്നാൽ സ്വവർഗ്ഗ പ്രണയിതാക്കളെ സംബന്ധിച്ച് അത് പൂർണ്ണമായും പ്രകൃതിപരമാണ്. സമൂഹത്തിന്റെയും കുടുംബത്തിന്റെയും കടുത്ത അവഗണനയിലും അവർ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി നിലനില്ക്കാൻ ശ്രമിക്കുന്നതു തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്.

Anup Issac

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.