ഉത്തര കൊറിയ ഒരു നരകമോ ?
കിം ജോങ് ഉൻ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ(DPRK) അഥവാ നോര്‍ത്ത് കൊറിയയുടെ സുപ്രീം ലീഡർ. ഇയാളെ അറിയാത്തതായി ചുരുക്കം പേരേ കാണൂ. കാരണം ലോകം മുഴുവന്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച, ഇന്ന് ജീവിച്ചിരിക്കുന്നതില്‍ എറ്റവും ക്രൂരനായ ഏകാധിപതികളില്‍ ഒരാൾ ആയാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഴു പതിറ്റാണ്ടുകളായി DPRK ഭരിച്ചുകൊണ്ടിരിക്കുന്ന കിം ഡൈനാസ്റ്റിയുടെ മൂന്നാം തലമുറയിലെ ഭരണാധികാരി ആണ് കിം ജോങ് ഉൻ. 1953 ലെ കൊറിയൻ യുദ്ധത്തിന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട രാജ്യമായി നോര്‍ത്ത് കൊറിയ മാറി. സോഷ്യലിസത്തിന്റെ കൊറിയന്‍ വകഭേദം എന്ന് വിളിക്കാവുന്ന ജൂഷേ ആണ് അവർ പിന്തുടരുന്നത്. ഇന്ത്യ അടക്കം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സോഷ്യലിസം പരിഷ്കരിച്ച് കൊണ്ടാണ് ഭരണസ൦വിധാന൦ രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സോഷ്യലിസ്റ്റ് മാതൃകകളിൽ നിന്നെല്ലാം ജൂഷേയെ വ്യത്യസ്തമാക്കുന്നത് സ്വാശ്രയത്വം(self-reliance) എന്ന ഘടകമാണ്. മറ്റ് രാജ്യങ്ങളെ ഒന്നുംതന്നെ ആശ്രയിക്കാതെ സ്വന്തം രാജ്യത്തിന്റെ വിഭവങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഭരണമാതൃക. നോര്‍ത്ത് കൊറിയയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ Worker's Party of Korea ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയവുമായി താരതമ്യം ചെയ്യുമ്പോള്‍ Indian National Congress ആയി ഉപമിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം തലമുറയായി കൈമാറി വരുന്ന നേതൃത്വ൦(Nepotism) ആണ് അവരും പിന്തുടരുന്നത്. എന്തെന്നാല്‍ ജൂഷേ ഒരു അനാർകിസ്റ്റ് സോഷ്യലിസത്തിന്റെ വകഭേദം ആണ്. ഡെമോക്രാറ്റിക് സോഷ്യലിസത്തിന് വിപരീതമായി സ്വേച്ഛാധിപത്യ ഭരണമാതൃകയാണ് അനാർകിസ്റ്റ് സോഷ്യലിസ൦ വിഭാവനം ചെയ്യുന്നത്.
എന്നാൽ നോർത്ത് കൊറിയ ഇത്രേം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം ഇതൊന്നുമല്ല. കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയാത്ത വിചിത്രമായ നിയമങ്ങളും, ശിക്ഷാരീതികളുമാണ് അതിനു പിന്നില്‍. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത, പാശ്ചാത്യ വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത നോർത്ത് കൊറിയയിലെ രഹസ്യങ്ങള്‍ എങ്ങനെ പുറംലോകം ഇത്ര കൃത്യമായി അറിഞ്ഞു എന്ന സംശയമാണ് ഈ ലേഖനത്തില്‍ എത്തി നില്‍ക്കുന്നത്.
കേരള മാധ്യമങ്ങളുടെ രാഷ്ട്രീയവും, നിഷ്പക്ഷതയും അളന്നുമുറിച്ച് വാർത്തകൾക്ക് തീര്‍പ്പ് കല്‍പിക്കുന്ന നമ്മൾ വിദേശ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളുടെ ഉറവിടമോ, ആധികാരികതയോ പരിശോധിക്കാറുണ്ടോ? ഇതുവരെ ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇനിയും തുടരാതിരിക്കുക. കാരണം ഇത്രേംനാൾ വിശ്വസിച്ചുപോന്നിരുന്ന പലതും നിര്‍ബന്ധപൂര്‍വ്വം നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് തിരിച്ചറിയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയേക്കാം.
ഇനി കാലാകാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന നോർത്ത് കൊറിയയിലെ ചില ഞെട്ടിക്കുന്ന വാർത്തകൾ പരിചയപ്പെടാം..
- കിം ജോങ് ഉന്നിന്റെ അമ്മാവനും, കൊറിയൻ സൈന്യാധിപനുമായ Jang song thaek ന്റെ വധശിക്ഷ ആണ് എറ്റവും ഭയാനകം. നായകളെ ഉപയോഗിച്ച് മൃഗീയമായി കൊന്നു എന്നാണ് വിദേശ ന്യൂസ് റിപ്പോർട്ടുകള്‍. എന്നാൽ പിരാന മത്സ്യത്തെ ഉപയോഗിച്ച് ആണ് കൊന്നത് എന്ന് Asianet news ന്റെ ഒരു റിപ്പോർട്ടില്‍ കണ്ടായിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ബ്രിട്ടനിലെ എറ്റവും വലിയ ന്യൂസ് പേപ്പർ ആയ Independent ആണ്. Click here for ref/- എന്നാൽ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഈ വാര്‍ത്ത തിരുത്തുകയും തെറ്റാണെന്ന് അവർ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യ്തു. Click here for ref/-. പക്ഷേ അതിനോടകം തന്നെ ഈ വാർത്ത ലോക ശ്രദ്ധ ആകര്‍ഷിക്കുകയും കേരളത്തിലെ ലോക്കൽ മീഡിയകളില്‍ വരെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. തിരുത്തിയ വാർത്ത ആകട്ടെ ആരും അറിഞ്ഞത് പോലും ഇല്ല.
- സൗത്ത് കൊറിയയുടെ അടക്കം വിദേശ സിനിമകൾ കണ്ടതിനു 80 ഓളം ജനങ്ങളെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്നതാണ് അടുത്തത്. ഈ വാര്‍ത്തയും ആദ്യമായി റിപ്പോർട്ട് ചെയതത് Independent തന്നെ ആണ് Click here for ref/-. ഇതിനും യാതൊരു തെളിവും നൽകാൻ അവര്‍ക്ക് ആയിട്ടില്ല. എല്ലാ കൊല്ലവും നടത്താറുള്ള pyongyang film festival ന്റെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. കൂടാതെ അവരുടെ ഒഫീഷ്യൽ സൈറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള അവാർഡ് നേടിയ സിനിമകളുടെ പേരുകൾ പ്രസിദ്ധീകരിക്കാറുമുണ്ട് Click here for ref/- ഇന്ത്യയിലെ അടക്കം സിനിമകള്‍ക്ക് ഇവിടെ അവാർഡ് ലഭിച്ചിട്ടുണ്ട്.
- കിം ജോങ് ഉന്നിന്റെ കാമുകിയുടെ വധശിക്ഷയാണ് മറ്റൊന്ന്. Telegraph അടക്കമുള്ള ലോകത്തിലെ പല പ്രമുഖ വിദേശ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു Click here for ref/-. എന്നാൽ മരണവാര്‍ത്ത പ്രചരിച്ചതിന് ശേഷം അവൾ ടെലിവിഷനില്‍ പ്രത്യക്ഷപെടുകയും Telegraph തന്നെ വാർത്ത തിരുത്തുകയും ചെയ്തു.Click here for ref/-.
- മത്സരം തോറ്റതിന് സ്വന്തം രാജ്യത്തിന്റെ ഫുട്ബോൾ സ്ക്വാഡിനെ ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് അടുത്തത്. Uk ദിനപത്രമായ daily mail ആണ് ഇത് റിപ്പോർട്ട് ചെയതത് Click here for ref/-. എന്നാൽ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയായതോടെ FIFA അന്വേഷണം നടത്തുകയും ഇത് അടിസ്ഥാനരഹിതമാണെന്നു൦ കണ്ടെത്തി Click here for ref/-.
- നോര്‍ത്ത് കൊറിയയുടെ മുന്‍ സുപ്രീം ലീഡര്‍ ആയിട്ടുള്ള കിം ജോങ് ഇല്‍ ന്റെ മരണത്തോട് അനുബന്ധിച്ചുള്ള ദുഃഖാചരണ സമയത്ത് മദ്യം കഴിച്ചു എന്ന കുറ്റാരോപണത്തിന്റെ പേരില്‍ അവിടുത്തെ തന്നെ ആര്‍മി ഓഫീസറിനെ മൃഗീയമായി കൊലപ്പെടുത്തി എന്ന വാര്‍ത്തയും റിപ്പോർട്ട് ചെയ്യുന്നത് independent തന്നെയാണ് Click here for ref/-. ഈ വാര്‍ത്തയും പിന്നീട് തെറ്റാണെന്ന് തെളിയുകയും forien policy അത് തിരുത്തുകയും ചെയ്തിരുന്നു Click here for ref/-.
- വളരെ വിചിത്രമായ മറ്റൊരു വാര്‍ത്ത അവിടുത്തെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയുടെ ഹെയർ സ്റ്റൈല്‍ മാത്രമേപാടൂ എന്നതാണ്. BBC ന്യൂസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യ്തത് Click here for ref/-. എന്നാൽ അങ്ങനെ ഒരു വാദത്തിന് യാതൊരു തെളിവും ഇല്ല എന്ന് ബോധ്യപ്പെടുകയും കാനഡ ന്യൂസ് പേപ്പർ ആയ ctv ന്യൂസ് അത് തിരുത്തുകയും ചെയ്തു. Click here for ref/-.
- മറ്റൊരു വാദം കിം ജോങ് ഉന്നിന്റെ മരണ സമയത്ത് നോര്‍ത്ത് കൊറിയന്‍ ജനങ്ങളോട് നിര്‍ബന്ധിതമായി കരയാന്‍ ആവശ്യപ്പെട്ടു എന്നതാണ്. ഈ കരയുന്ന ദൃശ്യങ്ങൾ ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ ആണ് ഇങ്ങനെ ഒരു വാദവുമായി Newyork daily news പേപ്പർ റിപ്പോര്‍ട്ട് വരുന്നത് Click here for ref/-. എന്നാൽ ഇതിന് യാതൊരു തെളിവും നൽകാൻ അവര്‍ക്ക് കഴിഞ്ഞില്ല. ഇതേ യുക്തി വെച്ച് നോക്കുകയാണെങ്കിൽ പ്രിന്‍സെസ്സ് ഡയാന മരണപ്പെട്ടപ്പോഴു൦, ഹിലാരി ക്ലിന്റണ്‍ അമേരിക്കൻ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴു൦ ജനങ്ങളുടെ കൂട്ടകരച്ചില്‍ ലോകം കണ്ടതാണ്. അന്നൊന്നും ഇതെല്ലാം കൃത്രിമമാണെന്ന് ഒരു നോര്‍ത്ത് കൊറിയന്‍ ന്യൂസ് പേപ്പറു൦ റിപ്പോര്‍ട്ട് ചെയ്യ്തതായി കണ്ടിട്ടില്ല. നോർത്ത് കൊറിയയിലെ ജനങ്ങൾ എങ്ങനെ ആണ് അവിടുത്തെ ഭരണാധികാരികളെ കാണുന്നത് എന്ന് നോർത്ത് കൊറിയ സന്ദര്‍ശിച്ച മലയാളിയായ Dr.N.J നടരാജൻ സഫാരി ചാനലിന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.Click here for ref/- .
എന്തുകൊണ്ടാണ് ഒരു രാജ്യത്തിനെതിരെ ഇത്രയേറെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്?
ഒന്നാമത്തെ കാരണം മാധ്യമങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി ആവാം. ഇത്തരം വാർത്തകൾ അറിയാൻ മനുഷ്യര്‍ക്ക് എന്നും കൗതുകമാണ്. പ്രമുഖനടിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും എന്ന തലക്കെട്ടില്‍ എത്രതവണ നാം വഞ്ചിതരായിട്ടുണ്ട്. ഇതേപോലെ ഒരു clickbait മാത്രമാവാ൦ ഒരു പക്ഷേ അവരുടെയും ലക്ഷ്യം. പിന്നീട് അതൊരു വിവാദമാവുമ്പോൾ ഒരു തിരുത്തും പ്രസിദ്ധീകരിക്കുന്നതോടെ അവരുടെ ജോലി കഴിഞ്ഞു. എന്നാൽ ഇത് ജനങ്ങളില്‍ എത്തുന്നുണ്ടോ, അവർ സത്യം അറിയുന്നുണ്ടോ എന്നതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല. എന്നാൽ ഇതുമാത്രമാണോ കാരണം? കുറച്ച് ചരിത്രം കൂടെ പരിശോധിച്ചു കഴിഞ്ഞാൽ അല്ല എന്നുതന്നെയാണ് എന്റെ ഉത്തരം. ഇതിന് മുന്നേ ഇറാഖിലു൦, ലിബിയയിലും എല്ലാം കണ്ടപോലെ വ്യക്തമായ ഒരു രാഷ്ട്രീയ പ്രോപ്പഗണ്ടയുടെ ഭാഗമാവാ൦ ഇതും. ഏതെങ്കിലും ഒരു രാജ്യം അമേരിക്കക്കെതിരെ നിലകൊണ്ടിട്ടുണ്ടെങ്കിൽ അവരെ നുണ പ്രചാരണങ്ങൾ കൊണ്ട് നേരിടുന്നത് ഇതിന് മുമ്പും നാം കണ്ടിട്ടുണ്ട്. അമേരിക്കയുടെ ആണവായുധങ്ങളേക്കാൾ അപകടമാണ് അവരുടെ നുണ ആയുധം എന്ന് ഏതോ ചരിത്രനിരീക്ഷകന്‍ കുറിച്ചിട്ടതായി ഓര്‍ക്കുന്നു. ഇങ്ങനെ തന്നെയാണ് ലിബിയയെയും ഇറാഖിനേയു൦ അമേരിക്ക അധിനിവേശം ചെയതത്. ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് എതിരെയുള്ള chemical weapon allegation 2003, ലിബിയന്‍ ഭരണാധികാരി മുവാമ്മര്‍ ഗദ്ദാഫിക്ക് എതിരെയുള്ള libian rape allegation 2011 ഇവയെല്ലാം ചരിത്രത്തിലെ ഏറ്റവും വലിയ നുണകളാണ് (ഇവർ ചെയ്തിട്ടുള്ള യുദ്ധങ്ങളേയു൦, കൊലപാതകങ്ങളേയു൦ അനുകൂലിക്കുന്നില്ല). ഒരു രാജ്യത്തിനെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചെടുത്താൽ യാതൊരു രാജ്യാന്തര എതിര്‍പ്പും ഇല്ലാതെ അവരെ കീഴടക്കാ൦ എന്നതുതന്നെയാണ് ഈ തന്ത്രത്തിന്റെ പിന്നിലെ രഹസ്യവും. നിരന്തരമുള്ള ആണവായുധ പരീക്ഷണമാണ് നോർത്ത് കൊറിയക്ക് എതിരെയുള്ള മറ്റൊരു വിമര്‍ശനം. ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ ഭീക്ഷണിയായ ഇത്തരം പ്രവൃത്തികളെ എതിര്‍ക്കുന്നു. എന്നാൽ അമേരിക്ക പോലെയുള്ള ഒരു സാമ്രാജ്യത്വ രാജ്യത്തിന്റെ കൈവശമുള്ള ആണവായുധത്തിന്റെ പത്ത് ശതമാനം പോലും നോർത്ത് കോറിയയുടെ കൈയിൽ ഇല്ല എന്നത് തീര്‍ച്ചയാണ്. അമേരിക്കയായി ഒരു യുദ്ധം ചെയ്താല്‍ നോർത്ത് കോറിയ പരാജയപ്പെടു൦ എന്നുള്ളതും ഉറപ്പാണ്. ഇവരുടെ കൈയില്‍ ചെറുത്ത് നിൽക്കാൻ ആകെയുള്ളത് suicide plan എന്ന ഈ ആയുധപ്രദര്‍ശനം മാത്രമാണ്. ഇന്റര്‍നെറ്റിന് നിരോധനമുള്ള രാജ്യമാണ് നോർത്ത് കൊറിയ. ഒരു ഒറ്റപ്പെട്ട രാജ്യം ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നിരോധനം എന്നാണ് ഞാൻ മനസ്സിലാക്കിയത്. നമ്മൾ ഉപയോഗിക്കുന്ന യാതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംകളും അവിടെ ഇല്ല. ചൈനയുമായി ഒരു പ്രശ്‌നമുണ്ടായപ്പോൾ രാജ്യസുരക്ഷ പറഞ്ഞ് ചൈനീസ് അപ്ലിക്കേഷന്‍സ് നിരോധിച്ചതിന്റെ പിന്നിലെ കാരണം തന്നെയാണ് ഇവിടെയും. ഒരു രാജ്യത്തിന്റെ മിലിട്ടറി സംവിധാനത്തെ പോലും ആക്രമിക്കുന്ന സൈബർവാർഫൈർ നിലനില്‍ക്കുന്ന കാലത്ത് ഇന്റർനെറ്റ് രാജ്യസുരക്ഷയെ എത്രത്തോളം ബാധിക്കുമെന്നത് ഇന്ന് നാം പെഗാസസ് ആക്രമണത്തിലൂടെ തിരിച്ചറിഞ്ഞതാണ്. ഒരു ജനതയുടെ സ്വതന്ത്ര്യത്തേക്കാൾ വലുതാണോ രാജ്യത്തിന്റെ സുരക്ഷ എന്ന് ചോദിച്ചാല്‍ അത് അവരെ ആശ്രയിച്ചിരിക്കു൦ എന്നെ പറയാനൊള്ളു. നോർത്ത് കൊറിയയിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധമായി ഞാൻ കാണുന്നത് നിര്‍ബന്ധിത നിരീശ്വരവാദമാണ്. നിരീശ്വരവാദം വിവേകമുള്ള തലച്ചോറിന്റെ തിരിച്ചറിവാണ്, സ്വയം തിരഞ്ഞെടുക്കേണ്ടതാണ്, അടിച്ചേല്പിക്കേണ്ടതല്ല, എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ക്രിസ്തുമതത്തെ അങ്ങേയറ്റം എതിര്‍ക്കുന്നത് കൊണ്ടാവാം ഗ്രിഗോറിയന്‍ കലണ്ടറിന് പകരം ജൂഷേകലണ്ടർ ഉപയോഗിക്കുന്നതു൦. നോർത്ത് കൊറിയയിലെ മനുഷ്യവകാശ ലംഘനം ലോകമറിയുന്നത് Yeonmi park, Lee Hyeon seo എന്നീ defectors ലൂടെയാണ്. ഇവർ പിന്നീട് US, ദക്ഷിണ കൊറിയ പൗരത്വം സ്വീകരിച്ച് പ്രശസ്തയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ നോര്‍ത്ത് കൊറിയക്ക് എതിരെ വിവരങ്ങൾ നല്‍കുന്ന defectorsന് വലിയ തോതിലുള്ള പാരിതോഷികം നല്‍കുന്ന ദക്ഷിണ കൊറിയന്‍ നയം Click here for ref/- നിലവിലുള്ളപ്പോൾ ഇതിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് തന്നെയാണ്. നാം അധികം കേള്‍ക്കാത്ത ഒരു defector കൂടെ ഉണ്ട്, Kim Ryon Hui. ചികിത്സാ ആവശ്യങ്ങള്‍ക്കായി സൗത്ത് കൊറിയയില്‍ എത്തിയ അവര്‍ക്ക് പിന്നീട് തന്റെ നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ അവിടെ അകപ്പെട്ടു പോവുകയാണ്. അവരുടെ അനുഭവങ്ങൾക്ക് കൂടെ നാം കാതോര്‍ക്കേണ്ടതുണ്ട് Click here for ref/-. ഒരുപക്ഷേ ഈ നിയന്ത്രണങ്ങള്‍ ഒന്നും അവിടെ ഇല്ലായിരുന്നു എങ്കിൽ, ലിബിയ, സിറിയ, ഇറാഖ് പോലെ നോര്‍ത്ത് കൊറിയയും അമേരിക്കന്‍ അധിനിവേശത്തിന്റെ ഇരകളായിട്ടുണ്ടാകാ൦.
നോര്‍ത്ത് കൊറിയ ഒരു ഉട്ടോപ്പ്യൻ രാജ്യമാണെന്നോ, കിം ജോങ് ഉൻ മാനവരിൽ മഹോന്നതനാണെന്നോ പറയുന്നില്ല. ഈ ഇരുപതാം നൂറ്റാണ്ടിലും നടക്കുന്ന ഏകാധിപത്യത്തെയും മനുഷ്യാവകാശ ലംഘനത്തെയും അനുകൂലിക്കുന്നുമില്ല. ജനാധിപത്യം എന്ന പേര് വെച്ചുകൊണ്ട് നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ൦ എറ്റവും വലിയ വിരോധാഭാസം തന്നെയാണ്. എന്നാൽ അമ്മയെ തല്ലിയതിനു൦ രണ്ട് പക്ഷം പറയുന്ന നാട്ടില്‍ ഒരു ഭാഗത്തെ വാദങ്ങള്‍ മാത്രം കേട്ട് വിമര്‍ശിക്കുന്നതിനോട് യോജിക്കുന്നില്ല. തെളിവുകൾ ഇല്ലാത്ത ഒന്നും വിശ്വസിക്കില്ല എന്ന് നാഴികക്ക് നാല്‍പതുവെട്ടം പറഞ്ഞ് നടക്കുന്ന ചില യുക്തിവാദികളും, രാഷ്ട്രീയ നിഷ്പക്ഷവാദികളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും അംഗീകരിക്കാനാവില്ല. അതല്ല ഇനി കമ്മ്യുണിസ്റ്റ് വിരുദ്ധത മാത്രമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ കോടികണക്കിന് മനുഷ്യജീവനുകൾ ഉന്മൂലനം ചെയ്ത മാവോ സെ തുങ്, സ്റ്റാലിന്‍ തുടങ്ങിയവരെ ആവോളം വിമര്‍ശിച്ചു കൊള്ളുക. അതിന് ചരിത്രം സാക്ഷി ആയതാണ്. അവർ സിറിയ നശിപ്പിച്ചില്ല, ആഫ്രിക്കയെ പട്ടിണിക്കിട്ടില്ല അതുകൊണ്ട് അവർ നല്ലവരാണ് എന്ന ന്യായീകരണ വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. വിദേശ മാധ്യമങ്ങൾ വഴി നാം അറിഞ്ഞതും, എന്നാൽ അവർ തന്നെ തിരുത്തിയതുമായ വാർത്തകൾ നിങ്ങളില്‍ എത്തിക്കുക എന്നതുമാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. ആൾകൂട്ടത്തിലൊരാളായി ശബ്ദമുണ്ടാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല..
തെളിവുകൾ സംസാരിക്കട്ടെ..
By
sh9611666@gmail.com