മറുനാടൻ മാലിന്യം
തിരുവനതപുരം മേയർ വി. കെ. പ്രശാന്ത് ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചിരുന്നപ്പോൾ അദ്ദേഹത്തിനു കോവിഡ് വന്നില്ല എന്നും, അദ്ദേഹം രണ്ടു ഡോസ് വാക്സിൻ എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് വന്നതെന്നും മറുനാടൻ മലയാളി എന്ന വിഡ്ഢി പറയുന്നു. ഹോമിയോ മരുന്ന് അദ്ദേഹത്തിനു പ്രതിരോധ ശേഷി നൽകിയിരുന്നെങ്കിൽ അദ്ദേഹത്തിനു കോവിഡ് വരാനേ പാടില്ല. അപ്പോൾ ഹോമിയോ പ്രതിരോധ മരുന്നിനു പ്രതിരോധം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നു വ്യക്തം. കോവിഡ് വൈറസ്, സാർസ് വൈറസ് വിഭാഗത്തിൽ പെട്ട വൈറസ് ആണ്. അതിന് മ്യൂട്ടേഷനിലൂടെ പുതിയ പുതിയ വേരിയൻറ്റുകൾ ഉണ്ടായികൊണ്ടിരിക്കുന്നു. ആദ്യം കണ്ടെത്തിയ വൈറസിന്റെ സ്പെയിക്കോ, മറ്റേതെങ്കിലും ഭാഗമോ ഉപയോഗിച്ച് ഉണ്ടാക്കിയ വാക്സിനുകൾക്ക് പുതിയ വേരിയന്റുകളുടെ ആക്രമണത്തെ തടയാൻ കഴിയാതെ പോകുന്നത്. വാക്സിൻ എടുക്കുന്നവരിൽ മരണനിരക്ക് കുറയും. ജലദോഷം ഉണ്ടാക്കുന്ന റിനോ വൈറസുകൾ ഏതാണ്ട് 300ലധികം തരം ഉണ്ട് അതിനാലാണ് വാക്സിൻ നിർമ്മിക്കാൻ കഴിയാതെ വരുന്നത്. അതാണ് ഇവിടെയും സംഭവിക്കുന്നത്. ഒരു മരുന്നു കൊടുത്ത് ഉണ്ടാക്കാൻ കഴിയുന്നതല്ല പ്രതിരോധശക്തി. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഹരീശ്രീ ഈ മഹാനു അറിയില്ല. ഒരു ആന്റിജൻ ശരീരത്തിൽ കടക്കുമ്പോൾ, അത് തിരിച്ചറിയാനും, അതിനെതിരെ ആന്റിബോഡി നിർമ്മിക്കാനും ശരീരത്തിന് കഴിയും. ബി ലിം ഫോ സൈറ്റുകൾ ആണ് രോഗാണുക്കളെ തിരിച്ചറിഞ്ഞു, അവക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കുന്നത്. മെമ്മറി(Memory),അക്യുറസി(accuracy),സ്പെസിഫിസിറ്റി( specificity) ഇവ ബി ലിംഫോ സൈറ്റുകളുടെ പ്രത്യേകതയാണ്. റ്റി ലിംഫോ സൈറ്റുകളുടെ സഹായത്തോടെയാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. വാക്സിൻ ആന്റിജൻ ആണ്. കൊന്നതോ, നിർവീര്യമാക്കിയതോ ആയ രോഗാണുക്കളെ ഉപയോഗിച്ചാണ് വാക്സിനുകൾ ഉണ്ടാക്കുന്നത് (ടോക്സിനും ഉപയോഗിക്കാറുണ്ട്. eg:T. T). ഇതേ മറുനാടൻ മാലിന്യം ഈ കഴിഞ്ഞ ദിവസങ്ങളിൽ പ്രേമനൈരാശ്യത്താലോ, അഭ്യർത്ഥന നിരസിച്ചതിനാലോ വെടിയേറ്റ് കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിലും, കൊലപാതകിയെ ന്യായീകരിക്കുന്നതും കണ്ടു. വാസ്തവത്തിൽ ഇയാൾ ഒരു മലനാടൻ മാലിന്യം തന്നെയാണ്.
Joseph Vadakkan