Saturday, November 09, 2024
Riju calicut / വീക്ഷണം / October 02, 2023

ഷൂക്കുര്‍ വക്കീലിന് സ്‌നേഹപൂര്‍വം!

എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പ്രോഗ്രാമായ ലിറ്റ്മസിലെ(litmus 23) യു സി സി സെമിനാറില്‍ ഷുക്കൂര്‍ വക്കീല്‍ നന്നായി സംസാരിച്ചു. പറഞ്ഞ തൊണ്ണൂറു ശതമാനം കാര്യങ്ങളിലും അഭിപ്രായ വ്യത്യാസവുമില്ല. പക്ഷേ പ്രാസംഗികൻ ഇസ്‌ലാമോഫോബിയയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇരവാദവും തികഞ്ഞ അസംബന്ധമാണ്. മുസ്‌ലീംസ് ആര്‍ ലൗവ്‌ലി, ഇസ്‌ലാം ഈസ് ടോക്‌സിക്ക് എന്നാണ് എസ്സെന്‍സ് എല്ലായിപ്പോഴും പറയാറുള്ളത്. എന്നാല്‍ 'ഇസ്‌ലാം' എന്ന അപകടകരമായ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തെ മുസ്‌ലീങ്ങള്‍ക്ക് എതിരായാണ് ഷൂക്കര്‍ വക്കീല്‍ കാണുന്നതും, മനസിലാക്കുന്നതും എന്നത് ലജ്ജാകരമാണ്!.

Sponsord

advt

Click here for more info

സി രവിചന്ദ്രന്‍ എഴുതിയ പത്തോളം പുസ്തകങ്ങളില്‍ ഏറെയും സംഘപരിവാറിന് എതിരെയാണ്. ഒന്നുപോലും ഇസ്‌ലാമിന് എതിരെയല്ല. എസ്സെന്‍സിന്റെ മൊത്തം വീഡിയോകള്‍ എടുത്താല്‍ അതില്‍ പത്തു ശതമാനംപോലും ഇസ്‌ലാമിക വിമര്‍ശനം വരില്ല. പ്രശ്‌നം ചെറിയ ഒരു വിമര്‍ശനം വന്നാല്‍പോലും വലിയ വായില്‍ നിലവിളിക്കയെന്നത് ഇസ്‌ലാമിന്റെ രീതിയാണ്.

"യുപിയില്‍ ഒരു അധ്യാപിക, മുസ്‌ലീം കുട്ടിയെ മുഖത്തടിപ്പിച്ചത് സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നം അല്ലേ ?" എന്ന് ഷുക്കുര്‍ വക്കീല്‍ ചോദിക്കുന്നു. 'അതെ' എന്നുതന്നെയാണ് മറുപടി, സി രവിചന്ദ്രന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലീങ്ങളെ സംഘപരിവാറുകാർ വെടിവെച്ചുകൊല്ലുന്ന സംഭവങ്ങൾ എടുത്താലും, റിയാസ് മൗലവി വധം ആയാലും അതിലൊക്കെയും കേരളത്തിലെ സ്വതന്ത്രചിന്തകര്‍ പ്രതികരിച്ചിട്ടുണ്ട്. ആനുകാലികമായ പ്രസക്തിയോടെ അത് തുടരുന്നുമുണ്ട്, റിയാസ് മൗലവി വധത്തിൽ പ്രതിഷേധിച്ച് ഞാൻ പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നാല്‍ സാമൂഹിക സാഹചര്യങ്ങളെ ആരോഗ്യപരമായി അവലോകനം ചെയ്യുന്ന ഷുക്കൂർവക്കീൽ ഇവയ്‌ക്കൊക്കെ നേരെ കണ്ണടച്ച ശേഷം, "നിങ്ങള്‍ക്ക് ഇപ്പറഞ്ഞതൊന്നും സോഫ്റ്റ്‌വെയറിന്റെ കുഴപ്പമാണ് എന്ന് തോന്നുന്നില്ലല്ലോ ?" എന്ന കപടചോദ്യമാണ് ചോദിക്കുന്നത്. ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താനാകുമോ ? എന്നൊരു ചോദ്യം ഇവിടെ അവശേഷിപ്പിക്കേണ്ടി വരും.

പ്രിയപ്പെട്ട വക്കീലെ സ്വതന്ത്രചിന്തകര്‍ക്ക് സ്വന്തം ഗോത്രക്കാര്‍ മരിക്കുമ്പോള്‍ മാത്രം സ്രവിക്കുന്ന കണ്ണുനീര്‍ ഗ്രന്ഥിയില്ല. ലോകത്ത് എവിടെ മനുഷ്യന്‍ വീണുപോയാലും നമുക്ക് വിഷമം വരും. ഗാസയില്‍ മുസ്‌ലീങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും, സിറിയയില്‍ മുസ്‌ലീങ്ങള്‍ മുസ്‌ലീങ്ങളെ കൊല്ലുമ്പോള്‍ മിണ്ടാതിരിക്കുകയും, കാശ്മീരില്‍ ഭീകരര്‍ പണ്ഡിറ്റുകളെ കൊല്ലുമ്പോള്‍ ഗൂഢമായി ആഹ്‌ളാദിക്കുകയും ചെയ്യുന്ന ആ സോഫ്റ്റ്‌വെയറിന്റെ പേരാണ് മതം. ഞങ്ങള്‍ക്കതില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഷൂക്കൂര്‍ വക്കീല്‍ തൊണ്ണൂറു ശതമാനം നാസ്തികായിരിക്കുന്നു. അദ്ദേഹം ശരീയത്ത് നിയമങ്ങളെ തള്ളുകയാണ്. ഇനി ആ ഇരവാദ ബാധകൂടി മനസ്സില്‍നിന്ന് കളഞ്ഞാല്‍ മതി. മസ്തിഷ്കത്തിന്റെ ആധുനികതയിലേക്കുള്ള പരിണാമ കാലയളവ് അധികം ദീർഘമായില്ലെങ്കിൽ ഒരു നാസ്തികന്‍ കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ..

profile

Riju Calicut

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.