Saturday, November 09, 2024

സൈൻ തീറ്റയും കോസ് തീറ്റയും പഠിച്ചിട്ടു കാര്യമുണ്ടോ ?

''സൈൻ തീറ്റയും കോസ് തീറ്റയും പഠിച്ചിട്ടു നിങ്ങൾക്ക് ഇന്നുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടുണ്ടാവില്ല. അതു പഠിപ്പിച്ച സമയത്തു നിങ്ങളുടെ വാസനകളെ വളർത്തി എടുത്തിരുന്നെങ്കിൽ...''
തന്റെ ഒരു വീഡിയോയിൽ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന വാക്കുകൾ ആണിവ. ശരിക്കും ഈ സൈൻ തീറ്റയും കോസ് തീറ്റയും പഠിച്ചിട്ടു വല്ല കാര്യവും ഉണ്ടോ ? വീഡിയോ ചുവടെ...

''അപ്പാ, ഭൂമി നമ്മളെ താഴോട്ടല്ലേ ആകർഷിക്കുന്നത്. അപ്പോൾ നമ്മൾ സ്ലൈഡ് ചെയ്യുന്നത് എങ്ങനെയാണ് ? ചെരിഞ്ഞാണോ ഭൂമി ആകർഷിക്കുന്നത് ?" നാലാം ക്ളാസിൽ പഠിക്കുന്ന പ്രിയംവദയുടെ ചോദ്യത്തിന് എനിക്കു മറുപടി കൊടുക്കാൻ കഴിയാതിരുന്നത് അവൾ ത്രികോണമിതി (സൈൻ തീറ്റയും കോസ് തീറ്റയും ഒക്കെ) പഠിക്കാത്തതു കൊണ്ടാണ്. എന്താണ് അവൾക്കുള്ള ഉത്തരം ? 

sign-cos

ചിത്രം നോക്കുക. F എന്നത് ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ഗുരുത്വ ബലമാണെന്നും Slide ചെയ്യുന്ന കോൺ A ആണെന്നും കരുതുക. അപ്പോൾ നാം slide ചെയ്യുന്ന ദിശയിലുള്ള ബലം F CosA എന്നു കിട്ടും. ഇതിനായി ഹൈസ്കൂളിൽ പഠിക്കുന്ന ത്രികോണമിതി മാത്രം ഉപയോഗിച്ചാൽ മതി. ഇവിടെ CosA എന്നത് 0 നും 1 നും ഇടക്കുള്ള സംഖ്യ ആയതിനാൽ F CosA എന്നത് F നെക്കാൾ കുറഞ്ഞ ബലമാണെന്നു മനസിലാക്കാം. 

ചുരുക്കത്തിൽ ഭൂമിയുടെ ഗുരുത്വബലത്തിന്റെ ഒരു component (ഗുരുത്വ ബലത്തെക്കാൾ ചെറിയത്) നാം slide ചെയ്യുന്ന ദിശയിൽ ഉള്ളതു കൊണ്ടാണ് നമുക്ക് slide ചെയ്യാനാവുന്നത്. ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ഈ തത്വം മനസിലാക്കാൻ സൈൻ തീറ്റയും കോസ് തീറ്റയും അറിയുക ആവശ്യമാണ്.

 

 

 

 

 

Nb/- വീഡിയോയിൽ പറയുന്ന മറ്റെല്ലാ ആശയങ്ങളോടും യോജിക്കുന്നു.

By
Anup Issac

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.