സയന്റിഫിക് ഖുർആൻ
ഒരു വിഖ്യാത മതഗ്രന്ഥത്തില്‍ നിന്നും ഒരു ശാസ്ത്ര ഗ്രന്ഥത്തിലേക്കുള്ള ഖുറാന്റെ മാറ്റമാണ് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രം ഓരോ പുതിയ നിഗമനങ്ങളില്‍ എത്തുമ്പോഴു൦ ഇതെല്ലാം 1400 വര്‍ഷം മുന്നേ ഖുറാനിൽ എഴുതി വെച്ചതാണെന്ന് സ്ഥാപിക്കുന്ന മതപണ്ഡിതന്‍മാരെ നാം കാണാറുണ്ട്. വ്യക്തമായ തെളിവുകളോടെയാണ് അവർ ഇത് വിശദീകരിക്കുന്നത്. എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥ എന്നു നോക്കാം.
ജ്യോതിശാസ്ത്രം, ഊര്‍ജതന്ത്രം, ജലശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, കടൽശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, ഭ്രൂണശാസ്ത്രം തുടങ്ങി ഖുറാന്‍ പ്രതിപാദിക്കാത്ത ശാസ്ത്രമേഖലകള്‍ ഇല്ല എന്നു തന്നെ പറയാം.
ഭൂമി ഗോളം ആണെന്നും സൂര്യൻ ഭ്രമണം ചെയ്യുന്നു എന്നും, atom വിഭജിക്കാന്‍ കഴിയുമെന്നു൦, ജന്തുക്കളിലെ colonisation, sexual reproduction in flowers, blood circulation, shape of embryo തുടങ്ങി എല്ലാം വ്യക്തമായി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നു എന്ന് ഇവർ അവകാശ പെടുന്നു.
ഖുറാന്‍ എഴുതി കഴിഞ്ഞ് ഏകദേശം 1000 വർഷങ്ങൾ കഴിഞ്ഞാണ് ശാസ്ത്രം ഭൂമി globe shape ആണെന്നും സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയാണെന്നും കണ്ടെത്തുന്നത്. അത്രേം നാൾ ഇവർ എന്തേ ഈ കാര്യം പുറത്ത് പറയാതിരുന്നത്. ഇതെല്ലാം ഖുര്‍ആനിൽ ഉള്ളത് ആണ് എങ്കിൽ ശാസ്ത്രം തെളിയിക്കുന്നതിന് മുന്നേ പറയാർന്നില്ലേ. യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് ഇത്തരം സിദ്ധാന്തങ്ങളെ ഖുര്‍ആനിലെ ഓരോ വാചകവും ആയി indirectly connect ചെയ്യുകയാണ്. തെളിവായി ഇവർ പറയുന്ന വചനങ്ങളില്‍ പലതും ശാസ്ത്രവുമായി യാതൊരു ബന്ധം ഇല്ലെങ്കിൽ പോലും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചതായി തോന്നിപോകും. അങ്ങനെ ഒന്നുമല്ല എന്ന് ഇപ്പോളും നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു എങ്കിൽ ഇനിയും ശാസ്ത്രത്തിന് വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത multi dimensional, parallel world, wormhole, multiverse, time travel തുടങ്ങിയവയെ കുറിച്ചുള്ള തെളിവുകൾ കൂടി ഖുര്‍ആനില്‍ നിന്നും കണ്ടെത്തി തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.
ഖുർആൻ ശാസ്ത്രീയ വസ്‌തുതകളാണെന്നും മുഹമ്മദ് ആധുനിക ശാസ്ത്രത്തിനുമുമ്പ് ഇത് കണ്ടുപിടിച്ചതാണെന്നും നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിൽ, പ്ലേറ്റോ, ഗലീലിയോ എന്നിവരെപ്പോലുള്ള ഒരു പഴയ അറബ് ശാസ്ത്രജ്ഞനായി അദ്ദേഹത്തെ പരാമർശിക്കുക. എന്തുകൊണ്ടാണ് ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ വിശേഷിപ്പിക്കുന്നത് . ദൂരദർശിനി കണ്ടെത്തുന്നതിനും ഗ്രഹങ്ങളുടെ ശാസ്ത്രീയ തെളിവുകൾക്കും മുമ്പ് ജ്യോതിഷം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. അതിനാൽ നാം അവരെയെല്ലാം ദേവ൦ എന്ന് വിളിക്കണോ അതോ അവരെ ജ്യോതിഷികൾ എന്ന് വിളിക്കണോ?
By
Deeksha