Saturday, November 09, 2024

കൺസെന്റ്

ഒന്ന് തൊടാൻ ഉള്ളിൽ തീരാ മോഹമുള്ളവർ ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കുക. കളിക്കാനും, ഉമ്മ വയ്ക്കാനും, ചുണ്ട് ഈമ്പി വലിക്കാനും, കടിച്ച് ലൗ ബൈറ്റ് കൊടുക്കാനും കൊതി തോന്നുന്നത് സ്വാഭാവികം. അത് പ്രണയിക്കുന്നവർ തമ്മിലോ, സുഹൃത്തുക്കളുടെ ഇടയിലോ, പെയ്ഡ് സെക്സിലോ, ഡേറ്റിങ്/വൺ നൈറ്റ് സ്റ്റാൻഡിലോ, എപ്പോൾ വേണേലുമാവാം. പെണ്ണിനോടോ ആണിനോടോ, ഏത് ജെൻഡറിലുമുള്ള ആരോടുമാവാം. പക്ഷേ, ഒന്ന് മസ്റ്റാണ്.. കൺസെന്റ് ! ഈ സംഭവത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ല. പ്രത്യേകിച്ചും ഈ നാട്ടിലെ ആൺകുട്ടികൾക്ക് യാതൊരു ധാരണയും ഇല്ല. അതു കൊണ്ടാണ്, ഒരു പെണ്ണിന് നമ്മളോട് ഇഷ്ടം തോന്നി യെസ് പറഞ്ഞ് കഴിഞ്ഞാൽ, പിന്നെ 'എന്റെ പെണ്ണ്', 'അവൾ എന്റേതാണ്' എന്നെല്ലാം പറഞ്ഞ്, അവളുടെ മനസ്സും ശരീരവും തന്റെ ഉടമസ്ഥതയിലാണെന്നൊരു വിചാരം മിക്ക ആണുങ്ങൾക്കും വരുന്നത്. എന്നാലേ അങ്ങനല്ലാ, വ്യക്തമായ കൺസെന്റ് കിട്ടിയിരിക്കണം ബ്രോ, എന്തിനും ഏതിനും. അതില്ലാതെ തൊടുന്നത് പോലും അബ്യൂസാണ്, റേപ്പാണ്. സിംപിളായി പറഞ്ഞാൽ, സെക്‌സിന് മുൻപ് പങ്കാളിയുടെ അനുവാദം മേടിക്കലാണ് കൺസെന്റ്. എന്നാൽ അതത്ര സിംപിളല്ലാ താനും. താഴെപ്പറയുന്ന കാര്യങ്ങളിൽ ഓക്കെ ആണെങ്കിൽ മാത്രമേ, ആ കൺസെന്റ് വാലിഡ് ആയി കണക്കാക്കുകയുള്ളൂ.

Advertise

advertise

Click here for more info

1. ഫ്രീലി ഗിവൺ (Freely given)

യാതൊരു പ്രഷറും കൂടാതെ ഫ്രീ മൈൻഡോടെ ആവണം കൺസെന്റ് കൊടുക്കാൻ. തെറ്റിധരിപ്പിച്ചോ, മാനിപ്പുലേറ്റ് ചെയ്തോ വാങ്ങുന്ന ഒന്നാവരുത്. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലും ആവരുത്.

2. റിവേഴ്സിബിൾ (Reversible)

ഒരു വട്ടം കൺസെന്റ് കിട്ടിയെന്ന് വിചാരിച്ച് അത് ഇറിവേഴ്സബിൾ (irreversible) ആണെന്ന് വിചാരിക്കരുത്. എപ്പോൾ വേണേലും തിരിച്ചെടുക്കാം. വിവസ്ത്രരായി ബന്ധത്തിന് തയ്യാറെടുക്കുമ്പോളോ, ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴോ, എപ്പോൾ വേണേലും റിവേഴ്‌സ് ചെയ്യാൻ പറ്റുന്നതാണ് യഥാർഥ കൺസെന്റ്.

3. ഇൻഫോംഡ് (Informed)

എന്ത് ചെയ്യാൻ പോകുന്നു, എങ്ങനെ ചെയ്യാൻ പോകുന്നു എന്നതിന്റെ ഫുൾ തിരക്കഥ പങ്കാളിക്ക് വ്യക്തമായിരിക്കണം. വെറും ഹഗ്ഗിങ് മാത്രമാണോ, ഓറൽ, അനൽ, പെനെട്രേറ്റിവ്, കോണ്ടം ഉപയോഗിക്കുമോ ഇല്ലെയോ, അങ്ങനെ മുഴുവൻ കഥയും പങ്കാളി അറിഞ്ഞതിന് ശേഷം നൽകുന്ന കൺസെന്റ് മാത്രമേ വാലിഡ് ആയിട്ടുള്ളൂ. കഥയിൽ പറയാത്ത ഒരു സീൻ വന്നാൽ, ഉദാഹരണത്തിന്, കോണ്ടം ഉപയോഗിക്കുമെന്ന് പറഞ്ഞിട്ട് ഇടയ്ക്ക് വച്ച് അത് ഊരിയാൽ (stealthing), അത് റേപ്പ് തന്നെയാണെന്ന് മനസ്സിലാക്കുക.

4. എന്തുസിയാസ്‌റ്റിക് (Enthusiastic)

സന്തോഷത്തോടെ, ഇഷ്ടത്തോടെ, നല്ല ആഗ്രഹത്തോടെ, താനും എൻജോയ് ചെയ്യും എന്ന് ഉറപ്പുള്ള കാര്യങ്ങൾക്കാവണം കൺസെന്റ് കൊടുക്കേണ്ടത്. പാർട്ണർ നിർബന്ധിച്ചത് കൊണ്ട് മാത്രം, തനിക്ക് ഇഷ്ടമല്ലാത്ത ഒരു സംഭവത്തിന് കൺസെന്റ് കൊടുത്താൽ, അത് ശരിയായ കൺസെന്റ് അല്ല.

5. സ്പെസിഫിക് (Specific)

ടൈം, സ്പേസ്, ആക്ടിവിറ്റി സ്പെസിഫിക് ആണ് കൺസെന്റ്. ഇന്നലെ കൺസെന്റ് കിട്ടിയെന്ന് വിചാരിച്ച്, ഇന്നത് വാലിഡ് ആവില്ലാ. മേക്ക് ഔട്ട് ചെയ്യാൻ അനുവാദം തന്നിട്ട്, പെട്ടെന്ന് പെനെട്രേറ്റ് ചെയ്യാൻ ശ്രമിച്ചാൽ, അത് സെക്ഷ്വൽ അസാൾട്ട് ആയിട്ടേ കൂട്ടുകയുള്ളൂ. ഈ കാര്യങ്ങളൊന്നും മറക്കാതെ ഇരിക്കുക. 'FRIES' എന്നതാണ് കോഡ്.

By
Thomas rahel mathai

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.