നല്ല നില
മാതാപിതാക്കൾ മുതൽ വഴിയിൽ കൂടെ പോകുന്ന ഒരു പരിചയവും ഇല്ലാത്ത അമ്മാവൻമ്മാർ വരെ ഫ്രീ ആയിട്ട് തരുന്ന ഉപദേശം ആണ് -
''ഇങ്ങനെ കറങ്ങി നടക്കാതെ വല്ല ജോലിക്കും പോയി നല്ല നിലയിൽ എത്താൻ നോക്ക്''.
ഈ 'നല്ല നില' ഏതാണ് എന്നറിയാൻ വേണ്ടി പലരോടും ചോദിച്ചപ്പോൾ ഭൂരിഭാഗം പേരുടെയും ഉത്തരങ്ങൾ - വിദേശത്ത് ഒരു ജോലി, 5ആക്കം ഉള്ള ശമ്പളം, വല്യ വീട്, വില കൂടിയ കാർ, അങ്ങനെ നീളുന്ന ലിസ്റ്റുകളാണ്. ഇതൊക്കെ ആണ് ഒരു മനുഷ്യനെ വലിയ നിലയിൽ എത്തിക്കുന്നത് എന്ന ചിന്ത എങ്ങനെ മനസ്സിൽ കേറി കൂടി എന്നു നോക്കി പോയാൽ അത് സിനിമകളിലും സോഷ്യൽ മീഡിയയിലും ആളുകൾ കാണിക്കുന്ന ആഡംബരത്തിൽ ചെന്ന് നിൽക്കും.
Advertise
Click here to Message Pinnacle Online Academy on WhatsApp.
ശരിക്കും എപ്പോഴാണ് ഒരു മനുഷ്യൻ നല്ല നിലയിൽ എത്തുന്നത്? അവന് സന്തോഷകരമായി ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുമ്പോൾ അല്ലെ? ഒരു വലിയ വീട് വെച്ചത് കൊണ്ടോ വില കൂടിയ കാർ മേടിച്ചത് കൊണ്ടോ ജീവിതകാലം മുഴുവൻ സന്തോഷകരമായി ഇരിക്കാൻ സാധിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കാറും വീടും ഒക്കെ വേണോ വേണ്ടയോ എന്നതു തികച്ചും നിങ്ങളുടെ വ്യക്തിപരമായ ആവിശ്യമാണ്, എന്നാൽ മറ്റൊരാൾക്ക് ഇതിലൂടെ സന്തോഷം കണ്ടെത്താൻ സാധിച്ചു എന്നത് കൊണ്ട് എനിക്കും സാധിക്കും എന്നു ചിന്തിക്കുന്നതാണ് തെറ്റ്. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങൾ വ്യത്യസ്തം ആയിരിക്കും. അത് തിരിച്ചറിഞ്ഞു അതിനു വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത്.
അല്ലാതെ മറ്റൊരാൾക്ക് ഒരു കാര്യം സന്തോഷം തരുന്നു എന്നു കരുതി അതിനു പുറകെ പോകാതെ ഇരിക്കുക. ഒരോ വ്യക്തിയും വ്യത്യസ്ഥരാണ് ആണ് എന്ന് മനസിലാക്കുക. എന്നെ സംബന്ധിച്ച് എന്റെ ജീവിതം നല്ല നിലയിൽ എത്തുന്നത് എനിക്ക് യാത്ര പോകാൻ തോന്നുമ്പോൾ മറ്റൊരാളെ ആശ്രയിക്കാതെ പോകാൻ സാധിക്കുമ്പോഴാണ്, ഒന്നു പുറത്തു പോയി ആഹാരം കഴിക്കാൻ തോന്നുമ്പോൾ മറ്റൊരാളുടെ അടുത്ത് പോകേണ്ടി വരാത്ത അത്ര സാമ്പത്തിക ഭദ്രത ഉണ്ടാകുമ്പോഴാണ്.
ജീവിതം അത്രക്ക് മനോഹരവും ലളിതവും ആണ്. മറ്റുള്ളവരുടെ ജീവിതവും ആയി അതിനെ താരതമ്യപ്പെടുത്താതെ ഇരിക്കുക.
By
Sajin Ajay