മദ്യഷാപ്പുകളും ആരാധനാലയങ്ങളും
രണ്ടിടത്തുനിന്നും ലഭിക്കുന്നത് ഓരോ തരം ലഹരിയാണ്, ഒന്ന് മദ്യലഹരി ആണെങ്കിൽ മറ്റേത് മതലഹരി.രണ്ടും നാട്ടുകാർക്ക് കൂടി ആപത്താണ്,രണ്ടും ഉപഭോക്താവിന്റെ പണം എങ്ങനെ ഊറ്റിയെടുക്കാം എന്ന് ഗവേഷണം നടത്തുന്ന ഇടങ്ങളാണ്. ഒറ്റക്കിരുന്ന് അടിക്കാൻ മടിയുള്ളവർ ബാറിൽ പോയി കമ്പനി കൂടി അടിക്കുന്നു, ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാൻ മടിയുള്ളവൻ ആരാധനാലയത്തിൽ പോയി കൂട്ടായി പ്രാർത്ഥിക്കുന്നു,കൂട്ടായ്‌മ ആണ് രണ്ടിടത്തും കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്,വില്പന കൂട്ടാൻ ബാറുകളിൽ പാർട്ടികൾ നടത്തുന്നു. ആരാധനാലയങ്ങളിൽ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. മദ്യത്തിന് അഡിക്റ്റ് ആയവർ ബിവറേജ് തുറക്കാൻ തിരക്ക് കൂട്ടുന്നു.മതത്തിന് അഡിക്റ്റ് ആയവർ ആരാധനാലയം തുറക്കാൻ തിരക്ക് കൂട്ടുന്നു.
Adevrtise
click here for more info
മദ്യത്തിൽ വിസ്കി , ബ്രാണ്ടി , റം , വോഡ്ക , ജിൻ തുടങ്ങി പല വകഭേദങ്ങളും ഉണ്ട് . ഇനി ഇതിലോരോന്നിനും പല ഉപ വകഭേദങ്ങളും ഉണ്ട്. മതത്തിൽ ഹിന്ദു , ക്രിസ്ത്യൻ , മുസ്ലിം , സിഖ് , ജൂതൻ തുടങ്ങി പല വകഭേദങ്ങളും ഇതിലോരോന്നിനും ഒരു നൂറ് ഉപ വകഭേദങ്ങളും ഉണ്ട്. പൊതുവിൽ വിസ്കിയാണോ , ബ്രാണ്ടിയാണോ, റമ്മാണോ നല്ലതെന്ന് ചോദിക്കുന്നത് പോലെയാണ് ഹിന്ദുവാണോ , ക്രിസ്ത്യനാണോ , മുസ്ലിം ആണോ നല്ലതെന്ന് ചോദിക്കുന്നത്..എല്ലാം ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് നിയമപ്രകാരം ഉള്ള മുന്നറിയിപ്പ്.മിക്ക ആഘോഷങ്ങളും തുടങ്ങുന്നത് പ്രാർത്ഥനയിലും , അവസാനിക്കുന്നത് മദ്യപാനത്തിലും ആയിരിക്കും. രണ്ടിലും അടിമകളാകുന്നവരെ തിരികെ കൊണ്ടുവരുന്നത് വലിയ പ്രയാസം ഉള്ള കാര്യം ആണ്. വീട്ടിലിരുന്ന് അടിച്ച് മുഷിയുന്നവൻ ടൂറ് പോയി അടിക്കും. നാട്ടിൽ ഇരുന്ന് പ്രാർത്ഥിച്ച് മുഷിയുന്നവർ തീർത്ഥയാത്രക്ക് പോകും.
Advertise
മികച്ച വൈജ്ഞാനിക പുസ്തകങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വിലകുറച്ച് കൂടുതൽ മദ്യം കിട്ടാൻ കർണാടകയിലോ , മാഹിയിലോ, ചിലപ്പോൾ ഗോവയിലോ പോകും. എളുപ്പത്തിൽ കൂടുതൽ പുണ്യം കിട്ടാൻ ശബരിമലയിലോ , വേളാങ്കണ്ണിയിലോ ചിലപ്പോൾ മക്കയിലോ പോകും.
Copied