രാജ്യസ്നേഹം എന്ന വ്യാജാഭിമാനം
ഭൂമിയിൽ മനുഷ്യനോളം ബുദ്ധിയുള്ള പുരോഗമിച്ച മറ്റൊരു ജീവജാലവും ഇല്ല. ഇതേ മനുഷ്യർക്കിടയിലാണ് മറ്റൊരു ജീവികൾക്കിടയിലും ഇല്ലാത്ത തരത്തിലുള്ള വേർതിരിവുകൾ ഉള്ളത്. ജാതിയുടെ, മതത്തിന്റെ, നിറത്തിന്റെ, ഭാഷയുടെ, രാജ്യത്തിന്റെ, സംസ്കാരത്തിന്റെ, പണത്തിന്റെ, ജോലിയുടെ, വിദ്യാഭാസ്യത്തിന്റെ..അങ്ങനെ മനുഷ്യൻ തന്നെ ഉണ്ടാക്കിയ നൂറു കണക്കിന് വേർതിരിവുകളിലൂടെ മറ്റുള്ളവരുടെ വലിപ്പചെറുപ്പം തീരുമാനിച്ചു നമ്മൾ ജീവിക്കുന്നു. സാമൂഹിക പരിണാമത്തിന്റെ ഫലമായി ഇതിൽ പല വേർതിരിവുകളും തെറ്റ് ആണെന്നും അത് മനുഷ്യർക്കിടയിൽ ഉണ്ടാവാൻ പാടില്ല എന്നും നമ്മൾ തിരിച്ചറിഞ്ഞു. എന്നാൽ അധികമാരും സംസാരിച്ചു കേൾക്കാത്തതും എന്നാൽ സംസാരിക്കേണ്ടതുമായ ഒന്നാണ് രാജ്യത്തിന്റെ പേരിൽ ഉള്ള വേർതിരിവ്.
Advertise
Message Pinnacle Online Academy on WhatsApp.
മറ്റൊരു രാജ്യത്ത് ജനിച്ചുപോയി എന്നതിന്റെ പേരിൽ ഒരു വ്യക്തിയെ നമ്മുടെ സഹമനുഷ്യനായി കാണാൻ സാധിക്കുന്നില്ല എങ്കിൽ മറ്റേത് വേർതിരുവുകളെ പോലെ തന്നെ അപകടകരമായ ഒന്നാണ് രാജ്യത്തിന്റെ പേരിലുള്ള വേർതിരിവും. ഒരു പാകിസ്ഥാൻ പൗരനോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട് മാത്രം പരിശോധിച്ചാൽ മതിയാകും ഈ വേർതിരിവിന്റെ അപകടം മനസിലാക്കാൻ. ജാതിയും മതവും എന്നപോലെ തന്നെ ജനിച്ചയുടൻ നമ്മളിൽ അടിച്ചേൽപ്പിച്ച, നമുക്ക് തിരഞ്ഞെടുക്കാൻ കഴിയാതെ പോയ ഒന്നാണ് നമ്മുടെ രാജ്യവും. അതിന്റെ പേരിൽ എങ്ങനെ ആണ് നമുക്ക് അഭിമാനിക്കാൻ സാധിക്കുക ? ഇന്ന രാജ്യത്തു ഇന്ന മതത്തിൽ ഇന്ന ജാതിയിൽ ജനിക്കണം എന്നു നമ്മൾ തീരുമാനിക്കാത്തിടത്തോളം കാലം ഇവ ഒന്നിലും അഭിമാനിക്കാൻ ഉള്ള അവകാശം നമുക്കില്ല.
Advertise
Click here for more info
ഒരു ഭാഷയോ സംസ്ഥാനത്തെയോ കുറിച്ചുള്ള വ്യാജാഭിമാനത്തേക്കാൾ നല്ലത് ഒരു രാജ്യത്തെ കുറിച്ചുള്ള വ്യാജാഭിമാനമാണ് എന്നു പറയുമ്പോൾ വ്യാജാഭിമാനം നശിക്കുന്നില്ല, അതിനു ഒരു തുറ കൂടി കിട്ടുന്നു എന്നേയുള്ളു. സ്വന്തം വീടിനോടും നാടിനോടും തോന്നുന്ന ഇഷ്ടം സ്വന്തം രാജ്യത്തോടും തോന്നുക എന്നത് സ്വാഭാവികമാണ്. എന്നാൽ മറ്റെന്തിനേയും പോലെ തന്നെ അധികമായാൽ ഈ സ്നേഹവും അപകടകരമാണ്. ഈ സ്നേഹം മറ്റു രാജ്യങ്ങളോടുള്ള വെറുപ്പായി മാറുമ്പോൾ 'രാജ്യസ്നേഹം' എന്നതിന് പുതിയ പല തലങ്ങളും നൽകി അതിൽ നിന്ന് മുതലെടുക്കുന്ന ആളുകൾ നമ്മൾക്കിടയിൽ തന്നെയുണ്ട്. സ്വന്തം രാജ്യത്തിന്റെ അതിർത്ഥികൾക്ക് അപ്പുറമുള്ള മനുഷ്യരെ മനുഷ്യരായി കാണാൻ സാധിക്കുന്നില്ല എങ്കിൽ ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ചു കാണുന്നവരും നമ്മളും തമ്മിൽ വലിയ വ്യത്യാസമില്ല എന്നു മനസിലാക്കുക. മണ്ണും വെള്ളവും കൊണ്ടു തീർത്ത അതിർത്ഥികൾക്ക് അപ്പുറം ഉള്ള മനുഷ്യരെയും നമുക്ക് സഹോദര തുല്യരായി കാണാം. മനുഷ്വത്വത്തിനും സ്നേഹത്തിനും നമുക്ക് അതിർത്ഥികൾ ഇടാതെ ഇരിക്കാം.
By
SajinAjay