Saturday, November 09, 2024

വേടന്റെ ഇരവാദം

30 ഓളം പേരെ കൂടെ കൂട്ടി ഒരു പാർസൽ വാങ്ങാനായി ആലത്തൂർ എം.പി രമ്യ ഹരിദാസ് നടത്തിയ ബിരിയാണി അഡ്വഞ്ചർ പല ഇടങ്ങളിലും ചിരി ഉണർത്തുന്നു. രമ്യയെ ആലത്തൂരിൽ സ്ഥാനാർഥി ആയി നിർദേശിച്ച രാഹുൽ ഗാന്ധിയെ മുതൽ, അവരെ എം. പി ആയി തിരഞ്ഞെടുത്ത ജനത്തിൻ്റെ അവസ്ഥ വരെ പല രീതിയിൽ തമാശകളായി രൂപം പ്രാപിക്കുമ്പോഴും ഒരു ഗൗരവമേറിയ വിഷയം ആരുടെയും കണ്ണിൽ പെടാതെ കിടക്കുന്നു. "റമദാ പള്ളിയുടെ മുന്നിൽ നിന്ന് കള്ളം പറഞ്ഞാൽ എൻ്റെ കണ്ണ് താഴും" എന്ന് ജില്ലാ കളകടറോട് തട്ടി വിട്ടിട്ട് ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറഞ്ഞ മാലിക് സിനിമയിലെ ഫഹദിനെ പോലെ, നട്ടാൽ കുരുക്കാത്ത നുണ അവർ ലജ്ജയില്ലാതെ പുലമ്പുന്നു. അന്നത്തെ സംഭവം ഷൂട്ട് ചെയ്ത യുവാവ് തന്നെ കേറി പിടിച്ചു എന്നും, അതിനാൽ സ്വയ രക്ഷക്കാണ് അയാളെ ദേഹോപദ്രവം ഏൽപ്പിച്ചതെന്നും, അയാൾക്കെതിരെ പരാതി കൊടുക്കുമെന്നും.ആളുകൾ കൂട്ടം കൂടാൻ പാടില്ല, പ്രത്യേകിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്നീ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ എംപിക്കും കൂട്ടാളികൾക്കും മാത്രം ഇരട്ട നീതി കിട്ടുന്നത് കണ്ട് വളരെ മാന്യമായി അവരെ ചോദ്യം ചെയ്യുന്നത് വ്യക്തമായി തന്നെ ആ വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. എന്നിട്ടും എം. പിയുടെ വാദം "എന്നെ കേറി പിടിച്ചു" എന്ന്.

Adevrtise

advertise

Click here for more info

ഈ സംഭവവികാസങ്ങളൊക്കെ ശ്രദ്ധിക്കുന്ന ഒരാൾക്ക് രമ്യ ഹരിദാസിൻ്റെ പേരിൽ വരുന്ന ട്രോളുകൾ ഒക്കെ കണ്ട് വെറുതെ ചിരിച്ചു കളയാൻ ബുദ്ധിമുട്ടാണ്. ആ വീഡിയോ ഷൂട്ട് ചെയ്തില്ലായിരുന്നു എങ്കിൽ ആ യുവാവിൻ്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക. "വനിതാ എം. പിയെ കയ്യേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ" എന്ന തലക്കെട്ടുമായി പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.പ്രത്യേകിച്ച് വാദി സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരാൾ കൂടി ആയതിനാൽ. ഇങ്ങനത്തെ വിഷയങ്ങളിലെ നിയമവ്യവസ്ഥ പ്രഥമദൃഷ്ട്യാ പക്ഷപാതപൂർണമായ ഒന്നായി തോന്നാം. പീന കേസുകളിൽ ഇരയായ സ്ത്രീയുടെ മൊഴിക്ക് ശക്തിയേറും. പാർശ്വവൽക്കരിക്കപ്പെട്ട, പരാതിപ്പെടാൻ മടിക്കുന്ന സ്ത്രീകൾക്ക് പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഇറങ്ങി വന്ന് കുറ്റവാളിയെ ചൂണ്ടിക്കാണിക്കാൻ ധൈര്യം പകരാനാണ് അത്തരമൊരു രീതിയിൽ നമ്മുടെ നിയമങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ അപ്പോഴും ചെറിയ ഒരു വിഭാഗം സ്ത്രീകൾ ഈ നിയമങ്ങൾ പുരുഷന് മേൽ കുതിര കയറാൻ ഉപയോഗിക്കുന്നതായി കാണാൻ കഴിയും. അതിൻ്റെ മകുടോദാഹരണമാണ് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിൽ ചുരുക്കം ചില സ്ത്രീകൾ അവരുടെ വ്യക്തി വൈരാഗ്യം വ്യാജ പീഢന ആരോപണമായും "മീ_റ്റൂ" ആയുമോക്കെ പുറന്തള്ളുന്നത് (എല്ലാവരുമല്ല).

Advertise

advertise

Click here for more info

ആരോ എഴുതിയ പോലെ, ശരിക്കും രമ്യ ഹരിദാസ് കേരളത്തിലെ സ്ത്രീകളെ ചതിക്കുകയാണ്. 100% കള്ളമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞ അവരുടെ വാദം കാരണം ഭാവിയിൽ ഏതെങ്കിലും സ്ത്രീ ഉന്നയിക്കുന്ന പീഢന ആരോപണം, അത് ന്യായമായ ഒന്നാണെങ്കിൽ പോലും, അതിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാം. നേരത്തേ പറഞ്ഞ പോലെ, ഈ വിഷയത്തിലെ നിയമ വ്യവസ്ഥ ഒരു പരിധി വരെ സ്ത്രീകൾക്ക് അനുകൂലമാണ്. അത് അവർക്ക് തീർച്ചയായും കരുത്തേകുകയും ചെയ്യുന്നു. പക്ഷേ "with great power comes great responsibility" എന്ന് രമ്യ ഹരിദാസിനെ പോലുള്ള ചിലർ മനസ്സിലാക്കിയാൽ നന്നായിരുന്നു. ഇവർക്കൊക്കെ തോന്നുമ്പോൾ ശത്രുസംഹാരത്തിനായി കെട്ടഴിച്ച് വിടാൻ കഴിയുന്ന കുപ്പിയിലെ ഭൂതം അല്ല സ്ത്രീ സംരക്ഷണ നിയമങ്ങളും, "എന്നെ കേറിപ്പിടിച്ചേ" നിലവിളികളും.

By
M Roshan

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.