Saturday, November 09, 2024

സ്ത്രീ പുണ്യ ജന്മം ?

കുഞ്ഞുനാളുകളിൽ കേട്ട് പതിഞ്ഞ ഒരു സീരിയൽ ഗാനമാണ്.

''സ്ത്രീ ജന്മം പുണ്യ ജന്മം, സ്ത്രീ ജന്മം ധന്യ ജന്മം സ്ത്രീ ....... ജന്മം.... പുണ്യജന്മം''

ഇന്ന് ഇതെഴുതിത്തുടങ്ങുമ്പോൾ ടൈറ്റിലിനോടൊപ്പം ഒരു ചോദ്യചിഹ്നം കൂട്ടി ചേർക്കുമ്പോൾ കാലചര്യയിൽ വർത്തമാനത്തിലെ സ്ത്രീധന പീഢന ആത്മഹത്യകൾ മാത്രമാണ് തൂലികയുടെ ഊർജ്ജം എന്ന് ധരിക്കരുത്. സ്ത്രീ പുണ്യജന്മമല്ല മറിച്ച് അസ്പൃശ്യരെക്കാൾ അവഗണന അനുഭവിക്കുന്ന ഹോമോസാപിയൻസ് വിഭാഗമാണ് എന്നതിന് ഓരോ നാരീ ജന്മങ്ങളും സ്വയം സാക്ഷ്യപത്രമാണ്.
 
Advertise
 
Advertise
 
 
അവൾ അവഗണിക്കപ്പെടുന്ന ഓരോ ഏടുകളും അക്കമിട്ട് ഞാൻ കൂടി ആവർത്തിച്ചാൽ എന്തെങ്കിലും ഫലമുണ്ടാകും എന്ന് ധരിക്കുന്നില്ല. പരിഷ്കരണ ബോധം എന്നത് സ്പൂൺഫീഡ് ചെയ്ത് കൊടുക്കാൻ പറ്റുന്ന ഒന്നായിരുന്നേൽ ഗോത്രകാല എസ്റ്റാബ്ലിഷ്മെൻ്റുകളെ അഭിമാനപുരസരം പേറി നടക്കുന്ന മാതാപിതാക്കൾക്ക് സൗഖ്യത്തിനായുള്ള വാക്സിൻ ഇറങ്ങുമെന്ന പ്രതീക്ഷയിലെങ്കിലും ജീവിക്കാം. സ്ത്രീധന പീഢനത്തിൻ്റെ പേരിൽ ഭർത്താവിനെയും, മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെയും മാറി മാറി കുറ്റംപറയുന്ന, ലേഖനങ്ങൾ എഴുതുന്ന, വീക്ഷണങ്ങൾ പങ്കിടുന്ന ഞാനുൾപ്പെടുന്ന ഒരോ വ്യക്തിയും സ്വന്തം ചുറ്റുപാടിലേക്ക് നോക്കണം. ഇന്ന് ആരാന് പറ്റിയ വേദനയെ തൂലികത്തുമ്പിൽ പുരട്ടി കാവ്യങ്ങൾ രചിക്കുമ്പോൾ നാളെ പൊട്ടിത്തെറിച്ചേക്കാവുന്ന അപരിഷ്കൃത ബോംബുകൾ വൈവിധ്യമായി സ്വന്തം ചുറ്റുപാടിൽ തന്നെ കാണാൻ കഴിയില്ലേ..?
 
''കെട്ടി പോറ്റാൻ കഴിയില്ലെങ്കിൽ വ്യഭിചരിക്കാൻ പൊയ്ക്കൂടെ മ...?''
 
എന്നൊക്കെ നവമാധ്യമ കുറിപ്പുകളെഴുതി അൽ കുലകൾ അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്.
 
'മ' ക്കു ശേഷമുള്ള ഡാഷ് അസഭ്യമാണോന്നറിയില്ല. എന്നിരുന്നാലും ഒരൊറ്റ ചോദ്യം ഡാഷ് ഇടാതെ ചോദിച്ച് നിർത്തട്ടെ..
 
കെട്ടിയിട്ട് പോറ്റാൻ പെണ്ണെന്താ പട്ടിയാണോ മയിരേ ?
 
By
DeepthiMeera
SubEditor
Yukthivaadi
Profile
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.