Availability: In stock
പരിഭാഷ - സി രവിചന്ദ്രൻ Page(s) 524 Malayalam
ഭൂമിയിലെ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര സാമൂഹകവും പൊതു സമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ ഒർജിൻ ഓഫ് സ്പീഷിസിലൂടെ മുന്നോട്ട് വച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയിൽ നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ ന്ധ്തുക്കളുടെ വെളിച്ചത്തിൽ ഖണ്ഡികയും ചെയ്യുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, ജനിതക ശാസ്ത്രം, തന്മാത്രാ ജീവ ശാസ്ത്രം, ഭൂമി ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽകൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.