Availability: In stock
Malayalam printed book⏩ Written by : Joseph vadakkan ⏩ Page(s) : 170⏩ Edition : 1⏩ Guaranteed delivery at your doorstep✅ Tracking details on WhatsApp within hours✅
യുക്തിവാദിയുടെ രാഷ്ട്രീയം ശാസ്ത്രാധിഷ്ഠിതമാണെന്നു തുറന്നു കാട്ടാൻ ശ്രമിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രീ.ജോസഫ് വടക്കൻ. ദൈവ - മത നിരാസങ്ങൾ കൊണ്ടു മാത്രം ആശയ സംവാദ ഏടുകളിൽ കപടശാസ്ത്ര വാദികൾ യുക്തിവാദ കുപ്പായമണിഞ്ഞു വാദ പ്രതിവാദങ്ങൾ നടത്തുമ്പോൾ, ചിന്താശേഷിയുടെ ആരോഗ്യം കൊണ്ടു പരിഷ്കരണ പാതയിലേക്കു വഴിതിരിയുന്ന സമൂഹം, 'നിരീശ്വരവാദം' തന്നെയാണു 'യുക്തിവാദം' എന്ന ധാരണയിലേക്കു വഴി തെറ്റുന്നു. മാറി ചിന്തിക്കാൻ ശ്രമിക്കുന്ന ജനത, ശാസ്ത്രവും, ശാസ്ത്രാവബോധവും ആണു പരിഷ്കരണ സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന യുക്തിവാദം എന്ന ആശയത്തിന്റെ അടിസ്ഥാനമെന്നു മനസിലാക്കുന്നതിൽ നിന്നും, യാന്ത്രികമായി തടയപ്പെടുന്നു. അവിടെയാണു ഈ ഗ്രന്ഥത്തിന്റെ പ്രസക്തി. ആധുനിക സമൂഹം കെട്ടിപ്പടുക്കാൻ സമൂഹത്തിൽ നവ ആശയങ്ങൾ പങ്കിടുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം. യുക്തിവാദി കുപ്പായമിട്ട കപടതകളെ ആകെ തുറന്നു കാട്ടുന്ന സമാഹാരങ്ങൾ അടങ്ങിയ ശ്രീ.ജോസഫ് വടക്കൻ രചിച്ച ഈ പുസ്തകം പരിഷ്കരണ ബോധമുള്ള ഓരോ മനുഷ്യനും സൂക്ഷിക്കേണ്ട അമൂല്യ ഗ്രന്ഥം തന്നെയാണു.