Saturday, November 09, 2024

ഹനുമാനും, ഹാനിമാനും

“ഹിമാലയത്തിൽ കൈലാസത്തിനപ്പുറം മഹാമേരുവിനടുത്തായി ഋഷഭശൃംഗാദ്രിയിലാണ് മൃത സഞ്ജീവനിയുൾപ്പെടെ അതിവിശിഷ്ടമായ ഔഷധ ചെടികളുള്ളത്. മൃതസഞ്ജീവനി ലഭ്യമാകാൻ പ്രസ്തുത ദേശത്തെത്തിയ ഹനുമാന് ഒരു കൂട്ടം സസ്യലതാദികളെ കണ്ടപ്പോൾ ഏതാണ് മൃതസഞ്ജീവനി എന്ന കാര്യത്തിൽ ശങ്കയുണ്ടായി. സമയം അധികം വൈകിക്കാനില്ലെന്നു മനസ്സിലാക്കിയ ഹനുമാൻ ഋഷഭശൃംഗം മുഴുവനായും അടർത്തിയെടുത്തു കയ്യിൽ പിടിച്ചു വായു മാർഗ്ഗം ലങ്കയിലേക്ക് പുറപ്പെട്ടു. “

മതവിശ്വാസികൾ യാഥാർഥ്യം എന്ന് കരുതുന്ന ഒരു കെട്ടുകഥയാണ് മേൽപ്പറഞ്ഞത്.‌ പുരോഗമന സമൂഹം ഒരു അമർ ചിത്രകഥ ആസ്വദിക്കുന്ന ലാഘവത്തിൽ കൈകാര്യം ചെയ്യുന്ന ഇത്തരം കഥകൾ യാഥാർഥ്യമെന്ന് കരുതി കഥാപാത്രങ്ങളെ ഭക്തി പുരസ്സരം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മദമാണ് ‘മതം’. നിർഭാഗ്യവശാൽ വിവിധങ്ങളായ ഇത്തരം വിഭ്രാന്തികൾ പേറിയവരാണ് ലോക സമൂഹത്തിൽ ഭൂരിപക്ഷവും. ചിന്താശേഷിയുള്ള ഒരു ന്യൂനസമൂഹം എറിയുന്ന ചോദ്യങ്ങളിൽ തട്ടി അസഹിഷ്ണുതയെന്ന ഭ്രാന്താവസ്ഥ ആവാഹിച്ച് മതവിശ്വാസ്സികൾ ആശയങ്ങളെ- കായികപരമായ ആക്രമണം, തെറിവിളി, തുടങ്ങി കൊലപാതകങ്ങൾ വരെയുള്ള ആയുധങ്ങൾ കൊണ്ടാണ് നേരിടാറുള്ളത്. ആശയത്തെ ആശയം കൊണ്ട് നേരിടാൻ അവർക്ക് കഴിയാത്തത് മാനവികതക്ക് ആധാരമാകുന്ന ആശയങ്ങൾ അവരുടെ കൈവശം ഇല്ല എന്നത് കൊണ്ട് തന്നെയാണ്. 

advt

ആധുനിക സമൂഹം കെട്ടിപ്പടുക്കാൻ സമൂഹത്തിൽ നവ ആശയങ്ങൾ പങ്കിടുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം. യുക്തിവാദി കുപ്പായമിട്ട കപടതകളെ ആകെ തുറന്നു കാട്ടുന്ന സമാഹാരങ്ങൾ അടങ്ങിയ ശ്രീ.ജോസഫ് വടക്കൻ രചിച്ച ഈ പുസ്തകം പരിഷ്കരണ ബോധമുള്ള ഓരോ മനുഷ്യനും സൂക്ഷിക്കേണ്ട അമൂല്യ ഗ്രന്ഥം തന്നെയാണു.

Click here

ഇത്തരത്തിൽ ഒരു മതത്തിന്റെ എല്ലാ ഭ്രാന്താവസ്ഥയും ഉൾക്കൊണ്ട് സ്വയം ഒരു മതമായി മാറുകയാണ് ഹോമിയോപ്പതി എന്ന കപട ശാസ്ത്രം. ശാസ്ത്രപ്രചാരകരും, സ്വതന്ത്രചിന്തകരും, യുക്തിവാദി കളുമെല്ലാം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ശാസ്ത്രസംബന്ധിയായ തെളിവുകളിൽ ഊന്നിയ മറുപടികൾ നൽകാനാകാതെ ഭ്രാന്താവസ്ഥയിലാണ് ഹോമിയോപ്രചാരകർ. 

ആധുനികവൈദ്യത്തെ ആധാരമാക്കി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അലോപ്പതിയുടെ കുറ്റങ്ങളും, തെറ്റുകളും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനല്ലാതെ അവർ പ്രചരിപ്പിക്കുന്ന വാദങ്ങളുടെ ആധികാരികത തെളിയിക്കാനൊന്നും അവർ മെനക്കെടാറില്ല. അത് കൊണ്ട് കാര്യമില്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെ ആകാം.  ഇതേ രീതിയാണ് കാലങ്ങളായി മതവിശ്വാസി കളിലും കണ്ടുവരുന്നത്. ഒരു പുരോഗമനവാദി, ഒരു ഹിന്ദു മതവിശ്വാസിയോട് ആ മതത്തിനെ വിമർശിച്ച് സംസാരിച്ചാൽ.. ആശയത്താൽ തിരുത്തുന്നതിന് പകരം “ഇതേ ചോദ്യം നിങ്ങൾ ഇസ്‌ലാമിനോടോ, ക്രിസ്ത്യാനിയോടോ ചോദിക്കുമോ..? ചോദിച്ചാൽ തലകാണില്ല ഞങ്ങളായത് കൊണ്ട് എന്തുമാവാം” തുടങ്ങി തന്നെ ബാധിച്ചിരിക്കുന്ന അർബുദത്തെ മറ്റുള്ള അർബുദങ്ങളെ ചൂണ്ടിക്കാട്ടി പരിചയൊരുക്കാനല്ലാതെ മതങ്ങൾക്ക് ആശയസംവാദ രീതികളൊ ന്നും പരിചയമില്ല. ഇത് തന്നെയാണ് ഹോമിയോപ്പതിയെന്ന – സ്വന്തം ഉപജ്ഞാതാവിന്റെ രാജ്യത്ത് പോലും നിരോധിക്കപ്പെട്ട-ആരോഗ്യ രംഗത്തെ അർബുദമായി മാറപ്പെട്ട കപടശാസ്ത്ര പ്രചാരകരോട് ആധുനിക വൈദ്യം ചോദ്യം ചോദിക്കുമ്പോൾ കിട്ടുന്ന മറുപടിയും.

അവർ പറയും “അലോപ്പതിക്ക് തെറ്റില്ലേ പിന്നെന്താ ..?”

advertise

രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വമായ രചന.

Click here to purchase

അലോപ്പതി ആധുനിക വൈദ്യം അല്ല, ഹാനിമാന്റെ കാലത്തുള്ള തന്റേതല്ലാത്ത മറ്റ് പുരാതന ചികിത്സാ രീതികളെ സാമുവേൽ ഹാനിമാൻ തന്നെ വിശേഷിപ്പിച്ച നാമമാണ് അലോപ്പതി. ആധുനിക വൈദ്യവും അലോപ്പതിയും തമ്മിൽ അജ-ഗജ വ്യത്യാസമുണ്ടെന്ന വസ്‌തുത പോലും അറിയാതെ ചോദ്യം ചെയ്യപ്പെടുന്നവർക്ക് നേരെ അലോപ്പതി ചാപ്പ കുത്തി മതം പേറിയ ഭ്രാന്തനെ കണക്ക് ഹോമിയോപ്പതി ഒരു മതമായി തന്നെ നിലവിളിക്കുകയാ ണ്. ഹോമിയോയ്ക്ക്  കൈയ്യും, കാലും, കണ്ണും, മൂക്കുമില്ല എന്ന് മോഡേൺ മെഡിസിൻ ചൂണ്ടിക്കാട്ടുമ്പോൾ ഹോമിയോ ഭക്തൻ തിരിച്ചു പറയുന്നു അലോപ്പതിയുടെ കണ്ണിൽ പൊടിയുണ്ടെന്ന്. നമ്മൾ കഴിഞ്ഞ കാലങ്ങളിൽ കണ്ടതാണ് ശാസ്ത്ര,സ്വതന്ത്ര ചിന്തകനായ ഡോ:വൈശാഖൻ തമ്പിയുടെ ഫേസ്ബുക് പേജ് ഹോമിയോ പ്രചാരകർ മാസ്സ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ ആഹ്വാനം ചെയ്യുന്നതും, അതിന്റെ ഭാഗമായി വൈശാ ഖൻ തമ്പിയുടെ പേജ് നഷ്ടപ്പെടുന്നതും. ഹോമിയോ സ്വയം ഒരു മതമാണെന്നതിൽ ഭക്തരുടെ ഇത്തരം ചേഷ്ടകൾ മാത്രം മതിയല്ലോ ഉദാഹരിക്കുവാൻ. അലോപ്പതി ആധുനിക വൈദ്യമല്ല.. ആധുനിക വൈദ്യം അലോപ്പതിക്ക് വേണ്ടി വാദിക്കാറുമില്ല. ആധുനിക വൈദ്യം ഒരു വിമാനമെങ്കിൽ അലോപ്പതിയെ ഒരു ആട്ടോറിക്ഷയുമായി വേണ്ടിവന്നാൽ വാദത്തിനായി ഉപമിക്കാം.. (ഒരു സംവാദമുഖത്ത് വേണ്ടിവന്നാൽ മാത്രം). പക്ഷെ അപ്പോൾ പോലും സൈക്കിൾ കണ്ടുപിടിക്കപ്പെട്ടത് മാത്രമല്ല മനുഷ്യൻ ചക്രം കണ്ടുപിടിച്ചു എന്നത് പോലും അറിയാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന പായസം പോലെ ഹോമിയോപ്രചാരകർ കാടടച്ച് വെടിവെക്കുകയാണ്. 

അമേരിക്കയിൽ ഹോമിയോ ഉൽപ്പന്നങ്ങൾ വിൽക്കാം നിരോധനമൊന്നുമില്ല. പക്ഷേ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഉൽപ്പന്നം എന്ന് പാക്കറ്റിൽ നിർബന്ധമായും രേഖപ്പെടുത്തണം. ഇത് ഹോമിയോ വാദികളോട് സംവാദ മുഖത്ത് വെച്ച് പറഞ്ഞാൽ അവർപറയും ‘അലോപ്പതിക്കും കുറച്ച് നിയന്ത്രണമൊക്കെ ഉണ്ടല്ലോ..?’ എന്നൊക്കെ.

ആവർത്തിക്കട്ടെ..

തനിക്ക് കുറ്റമില്ല എന്ന് തെളിയിക്കാൻ നിർവാഹമില്ലാത്തവരാണ് അതേ ഗണത്തിലെ മറ്റുള്ളവരെ കാട്ടി പ്രതിരോധിക്കുന്നത്. 

എന്തുകൊണ്ട് ഹോമിയോപ്പതി ഒരു മതമായി വർത്തിക്കുന്നു എന്നത്തിന്റെ പ്രധാന ദൃഷ്ടാന്തങ്ങൾ ഇവയൊക്കെത്തന്നെ.

Profile

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.