ജയജയജയഹേ
ജിയോബേബിയുടെ 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ' ആധുനിക മനുഷ്യർക്കിടയിൽ ആഘോഷിക്കപ്പെട്ടതുപോലെതന്നെ 'ജയജയജയഹേ' എന്ന സിനിമയും ആഘോഷിക്കപ്പെടേണ്ടതുണ്ട്. മലയാളിയുടെ മനസ്സിൽ ഒരു ആശയത്തെ അവലോകനം ചെയ്യാൻ ഇട്ടു കൊടുക്കാൻ ഒരു മാധ്യമം ഉണ്ടെങ്കിൽ അതിൽ ഏറ്റവും പ്രമുഖനാണ് 'സിനിമ' എന്ന കല. മലയാളി ഇന്നുവരെ തുടർന്നു വന്നതും, ഈ നവയുഗത്തിൽ പോലും ഭൂരിപക്ഷ അനുപാതത്തിൽ തുടരുന്നതുമായ ഗോത്രീയ-അപരിഷ്‌കൃത കാഴ്ചപ്പാടുകൾ മതങ്ങൾ വിഭാവനം ചെയ്ത അതേ അളവിൽ തന്നെ സിനിമകളും-സീരിയലുകളും ഒക്കെ മലയാളിക്ക് മുൻപിൽ വിളമ്പിയിരുന്നു, വിളമ്പിക്കൊണ്ടിരിക്കുന്നു. അവിടേക്കാണ് 'പ്രഭുവിന്റെ മക്കൾ, ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ, ജയജയജയഹേ' എന്നിങ്ങനെ പുരോഗമന ആശയങ്ങൾ പകുത്തുകൊണ്ട് മലയാള സിനിമ ആശയങ്ങളാൽ ആധുനികവത്കരിക്കപ്പെടുന്നത്. ആയുർവേദത്തെ വരെ തൊട്ടു നീങ്ങുന്ന വിപിൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ജയജയജയഹേ' പരമാവധി യുക്തിചിന്ത പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ചിത്രമായാണ് ഞാൻ വിലയിരുത്തുക.
Click here for more info
പശുവിനും, മൂരിക്കും മാത്രമല്ല. അന്യന്റെ തൊഴുത്തിലെ സ്വാതന്ത്ര്യത്തിനായി മാത്രം ശബ്ദമുയരുന്ന നവയുഗ സ്വതന്ത്രചിന്തകർക്കും കനത്തൊരു പ്രഹരം തന്നെയാണ് ചിത്രത്തിലെ അജുവർഗീസ് അവതരിപ്പിച്ച കഥാപാത്രം നൽകുന്നത്.
NB : ചിത്രത്തിലെ മാനവിക-പുരോഗമന വീക്ഷണങ്ങൾ കണ്ടു രോമാഞ്ചം വരുന്ന നാസ്തികർ സ്വന്തം വീട്ടിലേക്കോ, സംഘടനയിലേക്കോ ഈ ചിത്രത്തിലെ അജുവർഗീസിന്റെ കഥാപാത്രത്തെ ഒരു കണ്ണടയായി സങ്കൽപ്പിച്ചു ഒരുവട്ടമെങ്കിലും നോക്കുക.
VishnuAnilkumar