Saturday, November 09, 2024

കർത്താവിന്റെ നാമത്തിൽ

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ "കർത്താവിന്റെ നാമത്തിൽ " എന്ന പുസ്തകത്തിന്റെ വായന അനുഭവം വല്ലാത്തൊരനുഭവമാണ്.. പെണ്ണെഴുത്തുകളോട് എനിക്കെപ്പോഴും വല്ലാത്തൊരു ഭ്രമം ആണ്..അതിൽ സ്നേഹത്തിന്റെ, ലാളനയുടെ, നിഷ്കളങ്കതയുടെ, പോരാട്ടത്തിന്റെ, മനസ്സിന്റെ വീർപ്പുമുട്ടലിന്റെ ഒക്കെ തലോടലുണ്ടാവും.. അതൊക്കെ എനിക്ക് പെട്ടന്ന് കണക്ട് ചെയ്യാൻ കഴിയുന്നത് കൊണ്ടായിരിക്കും ഞാൻ ഓരോ പെണ്ണെഴുത്തുകളുടെയും വരികൾക്കുള്ളിലൂടെ അനുഭവിച്ചു പോവാറുണ്ട്. മികച്ച വായന അനുഭവമാണിത്, ഒരു കന്യാസ്ത്രീയുടെ ഉള്ളു പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ.

"ഒരർഥത്തിൽ എന്നെന്നേക്കുമായി വീട്ടിൽ നിന്ന് ലൂസിയെന്ന ഞാൻ ഇറങ്ങുകയാണ്.. തൊട്ട് മുൻ ദിവസത്തെ അനുഭവത്തിൽ നിന്നാണ് തുടങ്ങുന്നത്. എന്നിൽ നിന്ന് മൂളിപ്പാട്ടുകൾ അറിയാത പുറത്തേക്കു വന്നു. യാത്രയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം ഒരു യന്ത്രം കണക്കേ നടന്നുകൊണ്ടിരുന്നു. സമയം വൈകുന്നേരമായി. കൊണ്ടുപോകാനുള്ള വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ എന്നിലെ സംഗീതം ഉച്ചത്തിലായി.. എല്ലാവരും എന്നെ നോക്കി. ഒന്നും ഞാനറിഞ്ഞില്ല."

part article

Click here

കുഞ്ഞുന്നാൾ മുതൽ മതം പഠിച്ച്, കർത്താവിലും അവന്റെ പുത്രനിലും വിശ്വസിച്ച്, കർത്താവിന്റെ മണവാട്ടിയായി പരിപാവനമായ ഒരു ജീവിതം നയിച്ച് സ്വർഗ്ഗസ്ഥയാവാൻ ഇറങ്ങിത്തിരിക്കുന്ന ലൂസി..
പക്ഷേ, സംഭവിക്കുന്നത് മറിച്ചാണു്.. അതാണ് ഈ പുസ്തകത്തിന്റെ പ്രമേയം. മതത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്ന നിഷ്കളങ്ക വിശ്വാസത്തിന്റെ, സ്ത്രീത്വത്തിന്റെ എല്ലാം തീഷ്ണമായ അനുഭവങ്ങൾ

part article

Click here

തുടർന്ന്  അവർ എഴുതുന്നു..

"മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യസ്ത്രീ ഒരിക്കൽ പ്രസവിച്ചു, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു. ചില മഠങ്ങളിൽ യുവതികളായ കന്യാസ്ത്രീകൾ അനുഭവിക്കാറുള്ളത് അസാധാരണ ലൈംഗിക വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ലൈംഗിക ബന്ധത്തിന് യുവതികളായ കന്യാസ്ത്രീകളെ ഉപയോഗിക്കാറുണ്ട്. എന്റെ ചേച്ചി ഇത്തരത്തിൽ കന്യാസ്ത്രീ മഠം വിട്ടുപോയതാണ്, അപ്പോഴൊക്കെ അവർക്ക് സാമൂഹിക പീഡനങ്ങളും മറ്റും അനുഭവിക്കേണ്ടി വന്നു.. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തിയാണ് വൈദികർ ലൈംഗിക ചൂഷണം ചെയ്യുന്നത്.  കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നു. ചില മഠങ്ങളിൽ ഇളംതലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം.  നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ."

അപ്രിയ സത്യങ്ങൾ പറയുന്നവരെന്നും ഒറ്റപ്പെടും, പക്ഷെ പറഞ്ഞത് തുറന്നു പറയേണ്ടതാണെന്ന തോന്നൽ നമ്മളിൽ ആത്മസംതൃപ്തിയുണ്ടാക്കും.. സമൂഹം ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചറിയും തിരുത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.. നമ്മൾ എത്രയൊക്കെ അക്രമങ്ങളും ഒറ്റപ്പെടുത്തലുകളും സഹിക്കേണ്ടി വന്നാലും നമ്മൾ കൊടുത്ത കനൽ ഇവിടെ അസ്വസ്ഥത ഉണ്ടാക്കും ഒരിക്കൽ അത് ആളിക്കത്തും, ഇപ്പോൾ മനസ്സിലാകുന്നവർ ചുരുക്കമായിരിക്കും,പക്ഷെ അത് പടർന്നു പന്തലിക്കും ഒരിക്കൽ.

കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

profile

Jazla madasseri

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.