ദൈവനിരാസം മാത്രമല്ല യുക്തിവാദം
രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തോ അതാണു രാഷ്ട്രീയം. പക്ഷേ നമ്മുടെ ഗോത്രീയത പേറിയ പൊതുബോധം കക്ഷി രാഷ്ട്രീയങ്ങളുടെ നിര്‍വചനമായി രാഷ്ട്രീയത്തെ ആകെ വിലയിരുത്തുന്നു. 'യുക്തിവാദിയുടെ രാഷ്ട്രീയം' എന്ന തലകെട്ടില്‍ ഒരു ഗ്രന്ഥം രചിക്കുമ്പോള്‍ യുക്തിവാദിയുടെ സാമൂഹിക വീക്ഷണങ്ങള്‍ എപ്രകാരമായിരിക്കുമെന്നതും, ശാസ്ത്രവും, യുക്തിചിന്തയും എങ്ങനെയെല്ലാം സാമ്യപ്പെടുന്നുവെന്നതും, നാസ്തികതയും-യുക്തിവാദവും എങ്ങനെയെല്ലാം വ്യത്യാസപെടുന്നു, എന്നതുമെല്ലാം വിവിധങ്ങളായ അധ്യായങ്ങളിലൂടെ നിങ്ങളിലേക്ക് ആരോഗ്യപരമായ വീക്ഷണങ്ങളാല്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുകയാണ് ഈ കൃതിയിലൂടെ..
Click here
കേരള, ഭാരതീയ, ആഗോള യുക്തിവാദി സംഘങ്ങള്‍ എന്ന പേരില്‍ അനവധിയായ കപടശാസ്ത്ര പ്രചാരകര്‍ വിവിധ സംഘടനകള്‍ രൂപപ്പെടുത്തി അര്‍ഥവും-ആശയവും തിരിച്ചറിയാതെ യുക്തിചിന്തയെ കച്ചവടവത്ക്കരിക്കുന്നു. അവരുടെ ഭാരവാഹികള്‍ക്കിടയില്‍ ജാതിവാലു പേറുന്നവരും അതിനെ അലങ്കാരമായി കൊണ്ട് നടക്കുവരും ഒട്ടും ന്യൂനമല്ല.
മെയ് മാസം 25 വരെ ഈ പുസ്തകം വിറ്റുകിട്ടുന്ന തുക (മുതലുൾപ്പെടെ ആകെ തുക) തിരുവനന്തപുരം സ്വദേശിയായ ഒരു പ്ലസ് ടു വിദ്യാർത്ഥിയുടെ ചികിത്സാ ചിലവിലേക്ക് വകയിരുത്തുകയാണ്.
അത്തരം കപടമുഖങ്ങള്‍ക്കിടയില്‍ തിരിച്ചറിവിന്റെ മാധ്യമമാകാന്‍കൂടി യുക്തിവാദിയുടെ രാഷ്ട്രീയം എന്ന ഗ്രന്ഥം വര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51A(h)കാറ്റില്‍ പറത്തി ഭരണകൂടവും, മന്ത്രിമാരും - പുരോഹിത വര്‍ഗങ്ങള്‍ക്കും കപടശാസ്ത്ര പ്രചാരകര്‍ക്കും കുടപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെപോലെ കേരള യുക്തിവാദിസംഘം പോലുള്ള സംഘടനകള്‍ യുക്തിവാദമെന്ന പരിഷ്‌കരണ ബോധത്തിനു വളമാകേണ്ട ആശയത്തെ ഗോത്രീയതയിലേക്കു തന്നെ വഴി വെട്ടിത്തിരിക്കുന്നു.
Click here
ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ നാസ്തികതയും, യുക്തിവാദവും ഒരേ ആശയത്തിന്റെ വ്യത്യസ്ത നാമങ്ങളാണെന്നു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കപ്പെടുവിക്കും എന്നത് ഉറപ്പാണ്. സംവാദ ഏടുകളില്‍ നാസ്തികരോടുള്ള ചോദ്യങ്ങള്‍ക്കും യുക്തിവാദി മറുപടി പറയേണ്ടി വരുന്നു. മത ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, കപടമായ എല്ലാ വാദമുഖങ്ങളെയും യുക്തികൊണ്ടു ചോദ്യം ചെയ്യുകയും, അവലോകനം നടത്തുകയും, ശാസ്ത്രീയമായി സമീപിക്കുകയും, മാനവികത കൈവിടാതെ സമൂഹത്തില്‍ പരിഷ്‌കരണ ബോധം വളര്‍ത്തുകയും ചെയ്യുവരാണ് യുക്തിവാദികള്‍. കപടശാസ്ത്രങ്ങളെ ന്യായീകരിക്കുവര്‍ തന്റെ സംഘടനയെ യുക്തിവാദിസംഘം എന്ന നാമത്താല്‍ വിശേഷിപ്പിച്ചാല്‍ അതു ഗോവിന്ദച്ചാമി ഫെമിനിസം പറയുന്ന തരത്തില്‍ വീക്ഷിക്കേണ്ടി വരും. ഇവിടെയാണ് 'യുക്തിവാദിയുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ പ്രസക്തി എന്നു ഞാന്‍ കരുതുന്നു. അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചു അഭിപ്രായം പറയാതിരിക്കുക. അറിവുകേട് തുറന്നു സമ്മതിക്കുക. അറിയാത്ത കാര്യങ്ങള്‍ പഠിക്കാന്‍ മുതിരുക. ഇതൊക്കെയാണ് ഒരു യുക്തിവാദിക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍.
ജോസഫ് വടക്കൻ
രചയിതാവ്
ഈ പുസ്തകം വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പരിഷ്കരണ ബോധമുള്ള, പുരോഗമന ചിന്താഗതിയുള്ള മാനവികമൂല്യങ്ങൾ ഉയർത്തുന്ന മനുഷ്യർ എന്തിനെയും അവലോകനം ചെയ്യുന്നത് ലഭ്യമായ തെളിവുകളെ ആശ്രയിച്ചു തന്നെയാണെന്നും, സയന്റിഫിക് ടെമ്പർ, യുക്തിചിന്ത, അന്വേഷണ ത്വര തുടങ്ങിയ ആശയങ്ങൾ പേറുന്ന ഓരോ മനുഷ്യരും എന്തായിക്കൂടാ, എന്താവണം എന്നൊക്കെ 65 അദ്ധ്യായങ്ങളിലായി വിശദമായി വിവരിക്കുന്ന ഈ പുസ്തകം ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഉജ്വല കൃതി തന്നെയാണ്.
സ്നേഹ ശ്രേയസ്
സബ് എഡിറ്റർ
യുക്തിവാദിബുക്ക്സ്