ആചാരങ്ങളെ അറുത്തുമാറ്റിയ ഒത്തുചേരൽ
പട്ടിയുടെ കഴുത്തിലെ ചങ്ങലയും, സ്ത്രീയുടെ കഴുത്തിൽ ചാർത്തപ്പെടുന്ന താലിയും അവ പണിത ലോഹത്തിന്റെ വിപണി മൂല്യം കൊണ്ട് വ്യത്യസ്ഥപ്പെടുമെങ്കിലും, രണ്ടും പ്രതിനിധാനം ചെയ്യുന്നതു തടവറകളെ ആണ്. പരിഷ്കരണ ബോധമുള്ള സമൂഹം വർത്തമാന കാലത്തും അതിന്യൂനപക്ഷമായിരിക്കെ ആ ന്യൂനപക്ഷത്തിനിടയിൽ നിന്ന് '' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താൻ ....'' എന്ന കവി വചനത്തിന്റെ ആധുനിക രൂപമായിട്ടാണ് ശ്രീലക്ഷ്മിയുടെയും, ബാലയുടെയും ഒത്തുചേരലിനെ ഞങ്ങൾക്ക് വിലയിരുത്തുവാനാകുക. ആചാരങ്ങളൊക്കെ കുപ്പയിൽ വലിച്ചെറിയേണ്ട ആധുനികതയിലാണ് നമ്മൾ ജീവിക്കുന്നത് എന്ന്, അപരിഷ്‌കൃത കുല-വസന്തങ്ങളുടെ മുഖത്തടിക്കും വിധം ഒരു വിളിച്ചു പറയൽ കൂടിയാണ് ഈ ഒത്തുചേരൽ. ഇനിയും ഇരുട്ടിലലയുന്ന സമൂഹത്തിന് വെളിച്ചത്തിലേക്കുള്ള വഴികാട്ടുവാനായി ഒരു മാതൃക കൂടി ആണ് ഇത്. ഞങ്ങളുടെ ഭാഗമായ രണ്ടു വ്യക്തികൾ ജീവിതമെന്ന തൂലികകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഈ കാവ്യം വെളിച്ചം തേടുന്ന സമരോത്സുകതക്ക് ഊർജ്ജമായി ഭവിക്കട്ടെ എന്നാശംസിച്ചുകൊണ്ട്.
ഭാവുകങ്ങളോടെ
Team Yukthivaadi