ശ്രീ. ജയിംസ് പനവേലിനോട്...
താങ്കളുടെ വൈറലായ പ്രഭാഷണത്തിൽ വിശ്വാസികളോട് ധരിക്കാൻ പറയുന്ന ക്രിസ്തുവിന്റെ ആശയം, താങ്കൾ വിമർശിക്കുന്ന ഈശോ സിനിമയുടെ പേരിലുള്ള കുരു പൊട്ടലുകളെക്കാൾ വളരെയധികം ഭീകരമാണ്. 'അങ്ങയുടെ രാജ്യം വരേണമെ' എന്നു ക്രൈസ്തവ ദൈവത്തോടു പ്രാർത്ഥിക്കാൻ പഠിപ്പിച്ച ക്രിസ്തു, അതിനുള്ള മാർഗം കൃത്യമായി പറയുന്നുണ്ട്. അത് സ്നാനത്തിലൂടെയുള്ള മതപരിവർത്തനം തന്നെയാണ്. സംശയമുണ്ടെങ്കിൽ ദൈവവചനം മനസ്സിരുത്തി വായിക്കുക.
Advertise
Click here for more info
''യേശു അവരെ സമീപിച്ച്, അരുളിചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.''
മത്തായി 28 : 18-20
Advertise
ഗോത്രീയ സംസ്‌കാരങ്ങളും, അവ പങ്കിട്ടു നൽകിയ പൊതുബോധങ്ങളും ഒരു സാമാന്യ വിശ്വാസിയുടെ മനസ്സിൽ മാത്രമായിരിക്കില്ല അന്ധവിശ്വാസങ്ങൾ കോറിയിടുന്നത്. പുരോഗമന ചിന്തയുള്ള പരിഷ്‌കൃത സമൂഹം കെട്ടിപ്പടുക്കാനിറങ്ങിയവരും അത്തരുണം അനവധി അന്ധവിശ്വാസങ്ങൾ പേറുന്നവരാണ്. രണ്ടാമത്തെ കൂട്ടർക്ക് തിരുത്തലിനായും, എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന മാനസിക നിലയുള്ള ആദ്യത്തെ കൂട്ടർക്ക് അസഹിഷ്ണുത ആർജിക്കാനും വിധത്തിൽ മാധ്യമമാകും ഈ കൃതി എന്നതിൽ സംശയമില്ല.
ചിത്രത്തിൽ ക്ലിക്ക് ചെയ്ത് പുസ്തകം വാങ്ങാവുന്നതാണ്.
''അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.''
മര്‍ക്കോസ് 16 :15-17
അല്പം ചരിത്രം കൂടി നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ലോകത്തു നടന്ന മതസംഘടനങ്ങളെല്ലാം തന്നെ, ഏതു ദൈവമാണ് ശരി എന്ന വിഷയത്തിലാണ്. അല്ലാതെ ദൈവമുണ്ടോ എന്ന വിഷയത്തിലല്ല. അതുകൊണ്ടു തന്നെ ഇവിടെയൊക്കെ വിഷയമായത് മതപരിവർത്തനം എന്ന അപകടകരമായ ആശയമാണ്. ഈ വിഷയം ഉയർത്തിപ്പിടിക്കുന്ന ക്രിസ്തുവിനെ ധരിക്കാൻ പറഞ്ഞു കൊണ്ട് താങ്കൾക്കു മനുഷ്യസ്നേഹം ഉണ്ടാക്കാൻ കഴിയില്ല. അതിനായി മതത്തിനു പുറത്തുള്ള മാനവികത തന്നെ വേണം.
Advertise
ഹിറ്റ്‌ലർ എന്നതിനോടൊപ്പം ചരിത്രം ചേർത്തു വായിക്കുന്ന പേരാണ് ജോസഫ് ഗീബൽസ്. നാസിസം എന്ന ഭീകരപ്രത്യയശാസ്ത്രം സ്ഥാപിക്കുന്നതിലും വളർത്തുന്നതിലും ഹിറ്റ്‌ലർ പ്രയോഗിച്ചിരുന്നത് ഗീബൽസിയൻ തന്ത്രങ്ങളായിരുന്നു. നൂറുവട്ടം ആവർത്തിച്ചാൽ ഏതു നുണയും സത്യമായിത്തീരും എന്ന് വിശ്വസിച്ചിരുന്ന ഗീബൽസ് ഹിറ്റ്‌ലറെ മഹാനായി എന്നും വാഴ്ത്തിക്കൊണ്ടിരുന്നു. ചിത്രത്തിൽ ക്ലിക്ക് ചെയ്ത് എന്റെ ഹിറ്റ്ലർ എന്ന പുസ്തകം വാങ്ങാം.
ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.''
മര്‍ക്കോസ് 16 :15-17
അതുപോലെ, അന്യവംശത്തിൽ പെട്ട ഒരു സ്ത്രീ അനുഗ്രഹം ചോദിച്ചപ്പോൾ ക്രിസ്തു അവരെ നായയോട് ഉപമിക്കുകയാണ് ചെയ്തത്. അതും വിശുദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.
''ഒരു സ്‌ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധി ച്ചഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്‌ത്രീ വന്ന് അവന്റെ കാല്‍ക്കല്‍ വീണു.അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്‌ഷിച്ചു തൃപ്‌തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്‌ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല.''
മര്‍ക്കോസ് 7 : 25-27
ചുരുക്കി പറഞ്ഞാൽ, മനുഷ്യസ്നേഹമാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ പറയുന്ന ക്രിസ്തുവിനെ ധരിക്കുകയല്ല, ഉപേക്ഷിക്കുകയാണ് വേണ്ടത്.
By
AnupIssac
Ref/- Click here