Saturday, November 09, 2024

സ്നേക്ക് സ്റ്റണ്ടർ

ഞങ്ങളുടെ പ്രദേശത്ത് ഒരു ക്ലബ് ഉണ്ട്, യുവജനസമാജം എന്നാണ് പേരെങ്കിലും 50 കഴിഞ്ഞതും വിസ്മയ വസന്തങ്ങളുമായ കുറേ കേശവൻമാമന്മാർ കഷിരാഷ്ട്രീയ തലത്തിൽ കയ്യടക്കം ചെയ്തിട്ടുള്ള ഒരു ക്ലബ് ആണത്. ഈ ക്ലബ്ബിൽ എല്ലാ വർഷവും കർക്കിടക വാവ് ബലിയോടനുബന്ധിച്ചു കാർഷികവ്യാവസായിക മേള എന്നൊരു പ്രോഗ്രാം നടത്തും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാമിൽ കുറേ സ്റ്റാളുകൾ ഉണ്ടാവും, പുസ്തക സ്റ്റാളുകളും, അഗ്രി-നഴ്സറി സ്റ്റാളുകളും, പലഹാര സ്റ്റാളുകളും, ഒക്കെ ഉണ്ടാവും. ഒപ്പം നിയമത്താൽ നിരോധിതമായ "വെയ് രാജാ വെയ്" ഗണത്തിലുള്ള മമ്മൂട്ടിയുടെ പഴയ കാർണിവൽ എന്ന സിനിമയിലേതു പോലുള്ള കുറെയധികം ഗെയിമുകളും കാണും. ഒരിക്കൽ വാവാസുരേഷിന്റെ ഒരു സ്നേക്ക് ഷോ മേൽപ്പറഞ്ഞ പരിപാടിയോടനുബന്ധിച്ച് പ്രസ്തുത ക്ലബ് സംഘടിപ്പിച്ചു.

Advertise

Click here for more info

ഫ്ളക്സ് ബോർഡിൽ പ്രിന്റ് ചെയ്തു പതിപ്പിച്ച ബോർഡുകൾ ഒഴികെ ബാക്കിയുള്ള പ്രചാരണങ്ങൾ  മുതൽ അവതരണം വരെയും അതൊരു സ്നേക്ക് ഷോ തന്നെയായിരുന്നു. എന്നാൽ പരിപാടിയുടെ അറിയിപ്പ് ഫ്ളക്സ് ബോർഡുകളിൽ ഒക്കെ അതൊരു ബോധവത്കരണ ക്ലാസ്സായിരുന്നു. അതായത് സുരക്ഷിത സംവിധാനങ്ങൾ ഇല്ലാത്ത സുതാര്യമായ  പൊതുവേദിയിൽ പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വനം വകുപ്പിന് കേസെടുക്കാനുള്ള മുതൽ ഉണ്ടെന്നതിനാൽ നൈസായിട്ട് പേരൊന്നു മാറ്റി. പ്രദർശനമല്ല.. ബോധവത്കരണം. നമ്മുടെ നിയമത്തിന്റെ ഓരോ പഴുതുകളേ...! അന്ന് ആ വേദിയിൽ അണലി, മൂർഖൻ തുടങ്ങിയ അതിഥികളെ കയ്യിലെടുത്തു ചുംബിച്ചു കാട്ടിയും, സദസ്യർക്ക് തൊട്ടു തലോടാനും കൊടുത്ത് വാവ സുരേഷ് ബോധവത്കരണം നടത്തി. ന്താ ല്ലേ ..?  ഇയാളെ 'പാമ്പു പിടിത്ത വിദഗ്ദ്ധൻ' എന്നാണ് പൊതു ബോധത്താൽ വിശേഷിപ്പിക്കാറ്. കിട്ടിയ കടിയുടെ എണ്ണപ്പെരുപ്പമാണോ ഇയാൾക്കു കിട്ടുന്ന 'വൈദഗ്ദ്ധ്യ' വിശേഷണത്തിന്റെ മൂലധനം ?. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ, തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും ഹാനികരമാക്കി ശാസ്ത്രീയ രീതികൾ അവലംബിക്കാതെ, എത്ര വിമർശനമുയർന്നാലും അതിനെയൊന്നും വകവെക്കാതെ, മനുഷ്യൻ ഏറെ ഭയത്തോടെ കാണുന്ന ഒരു ഉരഗത്തെ തനിക്കു ഭയമില്ല എന്ന് കാണിക്കുമ്പോൾ കിട്ടുന്ന കൈയ്യടിയാണ് വാവ സുരേഷിന്റെ ലഹരി. മാനസിക ചികിത്സയാണ് ഇദ്ദേഹത്തിന് ആദ്യം നൽകേണ്ടത്. സർ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് 20 കിലോമീറ്ററിന് താഴെ വേഗപരിധിയുള്ള റോഡിൽ 120 കിലോമീറ്റർ സ്പീഡിൽ ഹെൽമെറ്റില്ലാതെ സഞ്ചരിക്കുന്ന വ്യക്തിക്കും കൈയ്യടി കിട്ടാറുണ്ട്, നിങ്ങൾക്കും കയ്യടി കിട്ടാറുണ്ട്. ഇവിടെ നിങ്ങളെപ്പോലുള്ളവർ കൈയ്യടിക്കാണ് പ്രസക്തി കൊടുക്കുന്നത്. ആരാണ് കൈയ്യടിച്ചതെന്നത് നിങ്ങൾക്കൊരു വിഷയമേ അല്ല. സർ ഈ സമൂഹത്തിന്റെ കൈയ്യടിക്ക്  എന്നും ഊർജ്ജമാവുന്നത്  അശാസ്ത്രീയവും, അപരിഷ്‌കൃതവുമായ സമീപനങ്ങൾ മാത്രമാണ്. ആരെ മാതൃകയാക്കരുത് എന്ന്  പട്ടികപ്പെടുത്തിയാൽ പാമ്പു പിടുത്തത്തിൽ ആദ്യം നിങ്ങടെ നാമം തന്നെ ചേർക്കണം.  സർ മാലിന്യത്തിൽ വന്നിരിക്കുന്ന ഈച്ചയുടെ ബാഹുല്യം മാത്രമേ നിങ്ങൾക്കു കിട്ടുന്ന കൈയ്യടികൾക്കുള്ളു. ആരാവവരുത് എന്ന ചോദ്യങ്ങളുടെ മറുപടിയായി നിങ്ങളുടെ പേര് വന്നു കഴിഞ്ഞു. ഇനിയെങ്കിലും അറിയാൻ പാടില്ലാത്ത ഈ പണി നിർത്തിക്കൂടെ ? 

profile  

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.