അവളാണ് പ്രശ്നം
രണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ ഒഴിവ് സമയം അവർക്കിഷ്ടമുള്ള രീതിയിൽ ആസ്വദിക്കുന്നു. ഇത് കണ്ട് പൊട്ടിയൊലിക്കുന്ന അനേകം കുരുക്കളും..
പൊട്ടിയത് മതവ്യണത്താൽ രൂപാന്തരം പ്രാപിച്ച കുരുവാണോ ? പലരുടെയും ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും പെട്ടെന്ന് മനസ്സിലാക്കാനാകുന്നത് ഇതൊരു മത ഭിന്നിപ്പിൻ്റെ ഉൽപ്പന്നമാണെന്നതാണ്.
അവളുടെ രക്ഷകർത്താക്കളോട് ‘ലൗ ജിഹാദ്’ ജാഗ്രതാ സന്ദേശങ്ങൾ നൽകുന്ന ആർഷ ഭാരത വക്താക്കളെ കാണുമ്പോൾ നാം ആദ്യം ചിന്തിക്കുക ഇതൊരു മത വ്യണമാണ് എന്ന് തന്നെയാകും.
ഉണ്ട് ഇതിൽ മതവ്യണമുണ്ട്.
ഒപ്പം പലരും കാണാതെ പോയ ഒരു ഭിന്നതയുടെ രാഷ്ട്രീയം കൂടെയുണ്ട്.
അവളുടെ പേര് ജാനകിയായതിനാൽ രംഗത്തേക്ക് സംഘികൾ വരുന്നു…
അവളുടെ പേര് ഫാത്തിമ എന്നായിരുന്നെങ്കിലോ ?
സംഘിയുടെ സ്ഥാനത്ത് സുടാപ്പി.
ഇനി ഇതിനെ തിരികെ വായിക്കാം
‘അവൾ’ക്ക് പകരം ‘അവൻ’ എന്ന് ചേർക്കുക.
അവൻ ഹിന്ദു നാമധാരിയെങ്കിൽ എന്താസംഭവിക്കുക..?
അറബിനാമധാരിയായിരുന്നു അവനെങ്കിൽ..?
ഇവിടെ നിശബ്ദമായി ഉറങ്ങിക്കിടക്കുന്ന ഭിന്നതയുടെ രാഷ്ട്രീയം.
അവൾ എന്നതാണ്
അവളാണ് പ്രശ്നം.
By
Deepthi Meera
Sub Editor
Yukthivaadi