എന്റെ യുക്തിയുടെ പരിണാമം
ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ കീഴിലുള്ള ഗ്രന്ഥശാല കാര്യകർത്താവായി ഇരിക്കുമ്പോഴാണ് ആ പുസ്‌തകം കയ്യിൽ വന്നെത്തിയത്. 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' ജോസഫ് ഇടമറുക് എന്ന വ്യക്തിയാൽ ലിഖിതമായ ആ പുസ്തകത്തെ ഞാൻ വളരെ ആശ്ചര്യത്തോടെയും,അതിലേറെ അത്‌ഭുതത്തോടെയുമാണ് സമീപിച്ചത്. യുക്തിവാദം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ സത്യത്തിൽ എനിക്ക് അതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു. കുറേ മാർക്സിസ്റ് പുസ്തകങ്ങൾ കാണാതെ പഠിച്ച് കറ തീർന്ന കമ്മി ആവണം എന്നത് ആയിരുന്നു പുറത്ത് പറയാതെ മനസ്സ് പേറി നടന്ന ജീവിത ലക്ഷ്യം. അങ്ങനെ കാര്യക്ഷമമായി എങ്ങനെ 'ഇന്നോവ' ഡ്രൈവ് ചെയ്യാം എന്ന് പഠിച്ച് കൊണ്ടിരുന്നപ്പോൾ ആണ്. മേൽപ്രതിപാദിച്ച പുസ്തകം കയ്യിലെത്തുന്നത്. ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന വർഗ്ഗീയ വാദിക്ക് ‘ക്രിസ്തു ജീവിച്ചിരുന്നില്ല’ എന്ന വാക്ക് വലിയ ഉൾസ്‌ഫോടനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കൃഷ്ണനെ തൊട്ടത് കമ്മി തറവാട്ടിൽ കള്ളച്ചോറുണ്ട് നടന്ന സംഘിയെ ഉണർത്തി.
Advertise
Message Pinnacle Online Academy on WhatsApp.
ഉറക്കമുണർന്ന ആലസ്യം തെല്ലുമില്ലാതെ വികാരോത്സുകിയായി ഹിന്ദു ആ പുസ്തകങ്ങളുടെ പേജുകൾ മറിച്ചു. ഉറക്കമുണർന്ന ഹിന്ദുവിന് വൃണപ്പെടാൻ പാകത്തിന് അവന്റെ ദൈവത്തെ അധികം പരാമർശിക്കാത്തതിനാലോ, സ്വന്തം വീട്ടിൽ കറണ്ടില്ലെങ്കിൽ അയലത്തും ഇല്ല എന്ന അറിവിന്മേൽ സമാധാനിക്കുന്ന മലയാളി ആയതിനാലോ എന്തോ ക്രിസ്തുവിനെയും ,അനുചരരേയും വീണ്ടും ക്രൂശിക്കുന്നത് വായിക്കുമ്പോൾ വല്ലാത്ത ഒരാവേശം തോന്നി. വിളിച്ചുണർത്തപ്പെട്ട ഹിന്ദുവിന് ഇലയിട്ട് സദ്യ.
Advertise
Click here to chat with us
പക്ഷേ ഹിന്ദുവിനൊപ്പം എന്നിലെ മറ്റൊരാളും ഉറക്കമുണർന്നു. ഇന്ന് ഈ ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരിലും ഉറങ്ങിത്തന്നെ കിടക്കുന്ന, അന്ന് എന്നിലും ഉറങ്ങിക്കിടന്നിരുന്ന ആ ആളും ഹിന്ദുവിനൊപ്പം ഉണർന്നിരുന്നു. അദ്ദേഹത്തിനെ “യുക്തിബോധമെന്നോ,ചിന്താ ശേഷിയെന്നോ” എന്ത് പേരിട്ടും വിളിക്കാം. ആ മേഖലയിൽ ഇടമറുകിന്റെതുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ വായിച്ച് ആരോഗ്യകരമായ ഒരു ചിന്താശേഷി കൈവരിക്കാൻ പിന്നെയും നാളുകൾ എടുത്തെങ്കിലും(ഇന്നും പൂർണ്ണനല്ല) എന്റെ യുക്തിയുടെ പരിണാമ പാതക്ക് വഴിവെട്ടിയത് ആ പുസ്തകത്തിലൂടെ ഇടമറുക് തന്നെയാണ്. ഉറക്കമുണർന്ന ഹിന്ദുവിന് വീണ്ടും പായ വിരിച്ചില്ല. ഒരു മതജീവിക്കും വിരിക്കാൻ എന്റെ ബോധത്തിൽ ഇനി സ്ഥലവുമില്ല. പുരോഗമന ചിന്ത യുദ്ധം ചെയ്ത് നേടിയെടുത്ത മാനവികബോധത്തോട് ഇനിയൊരു ഗോത്രീയസൈന്യവും യുദ്ധത്തിന് മുതിരില്ല. ഇതിനൊന്നും ഇടമറുകിനോട് എനിക്ക് യാതൊരു നന്ദിയുമില്ല കാരണം മേൽപ്രതിപാദിച്ചതും അത്തരത്തിൽ പെട്ടതുമായ പുസ്തകങ്ങൾ എനിക്ക് രണ്ടു രീതിയിൽ വായിക്കാം.
ഒന്ന്
ചിന്താശേഷികൊണ്ട് വീക്ഷിച്ച് അവലോകനം ചെയ്ത്,
രണ്ട്
അസഹിഷ്ണുതയുടെ രാക്ഷസ രൂപം പൂണ്ട് .
ഇടമറുക് കാണിച്ചു തന്നത് ശെരിയായ പാതയാണോ എന്ന് അവലോകനം ചെയ്ത എന്നെ ആ വഴിക്ക് തിരിച്ച എന്റെ സാമൂഹ്യ വീക്ഷണ ആരോഗ്യത്തോട് എനിക്ക് മതിപ്പുണ്ട് എന്നല്ലാതെ ആരോടും ഇക്കാര്യത്തിൽ എനിക്ക് കടപ്പാടൊന്നുമില്ല. ഇന്ന് ജൂൺ 29 ഇടമറുകിന്റെ പതിനാലാമത് ചരമവാർഷികമാണ് ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുമെങ്കിലും ഈ ദിവസം ഞാൻ അദ്ദേഹത്തെ പ്രെത്യേകം ഓർക്കുന്നു.
By
VishnuAnilkumar
Editor
Yukthivaadi