Saturday, November 09, 2024

ചിന്താമണ്ഡലത്തിലേക്കുള്ള ലിംഗത്തിന്‍റെ സംഭാവന !

ലിംഗം കൊണ്ടു ചിന്തിക്കുക എന്നത് പരിഹാസ രൂപേണ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. എന്നാല്‍, ലിംഗത്തിനു ചിന്തയുമായി ബന്ധമുണ്ടെന്നാണ് നേച്ചറില്‍ പ്രസിദ്ധീകരിച്ച സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Click here for  journal published in nature-

Advertise

Advertise

Message Pinnacle Online Academy on WhatsApp. 

ഏതാണ്ട് 70 ലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യനും ചിമ്പാന്‍സിയും ഒരു പൊതു പൂര്‍വ്വികനില്‍ നിന്നു വേര്‍പിരിഞ്ഞത്. ചിമ്പാന്‍സിയുടെയും നമ്മുടെ പൊതുപൂര്‍വ്വികന്റെയും ലിംഗത്തിലുള്ള ചെറിയ എല്ലുകള്‍ (penal spines) മനുഷ്യന് നഷ്ടപ്പെടുകയാണ് ചെയ്തത്. ലിംഗത്തിലെ ഈ എല്ലുകള്‍ പൂച്ച പോലുള്ള സസ്തിനികളിലും കാണാം. തനിക്കു മുമ്പ് തന്‍റെ ഇണയുമായി ബന്ധപ്പെട്ട ആണിന്‍റെ ബീജം പുറം തള്ളാനും, ഇണയില്‍ അണ്ഡോത്പാദനം (ovulation) ഉണ്ടാക്കാനും, ഇണയെ ലൈംഗിക ബന്ധത്തിന്‍റെ സമയത്ത് ലോക്ക് ചെയ്യാനും ഒക്കെ സസ്തനികള്‍ പീനൽ സ്പൈക്സ് (penal spikes) ഉപയോഗിക്കുന്നുണ്ട്. ഇത് അതാതു പുരുഷ ജീനുകളുടെ അതിജീവനം ഉറപ്പാക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പീനൽ സ്പൈക്സ് ഉള്ള ആണുങ്ങള്‍ക്ക് അതില്ലാത്തവരെക്കാള്‍ കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാന്‍ കഴിയുകയും അവരുടെ ജീനുകള്‍ അതാതു ജീവികളുടെ ജീന്‍പൂളില്‍ വ്യാപിക്കുകയും ചെയ്തു.

Advertise

Advertise

 Advertise with us  click here

താരതമ്യേന മോണോഗമസ് (monogamous) ആയ മനുഷ്യന് അതിജീവനത്തിനായി ഈ പീനൽ സ്പൈക്സ് ന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ക്രമേണ പീനൽ സ്പൈക്സ് നെ ഓഫ് ആക്കുന്ന മ്യൂറ്റേഷൻസ് അതിജീവിക്കുകയും മനുഷ്യലിംഗം എല്ലുകളില്‍ നിന്നു മുക്തമാവുകയും ചെയ്തു. ഇതിനു കാരണമായ ജനിതകമാറ്റം കണ്ടുപിടിക്കാന്‍, ചിമ്പാന്‍സികളില്‍ ഉള്ളതും മനുഷ്യനില്‍ ഇല്ലാത്തതുമായ ജീനുകള്‍ പഠനവിധേയമാക്കിയ ഗവേഷകര്‍ കൗതുകകരമായ മറ്റൊരു നിഗമനത്തിലെത്തി. ചിമ്പാന്‍സികളിലും മനുഷ്യപൂര്‍വ്വികരിലും പീനൽ സ്പൈക്സ് ഉണ്ടാക്കുന്ന, മനുഷ്യരില്‍ ആക്റ്റീവ് അല്ലാത്ത, ജീനുകള്‍ തലച്ചോറിന്‍റെ വികാസത്തിനു തടസ്സമാകുന്നതായാണ് അവര്‍ കണ്ടത്. ചുരുക്കത്തില്‍ ലിംഗത്തിലെ എല്ലുകള്‍ നഷ്ടപ്പെട്ട മനുഷ്യന് പകരം ലഭിച്ചത് ബൗദ്ധിക വികാസമാണ്. അല്പം ആലങ്കാരികമായി പറഞ്ഞാല്‍ 'ചിന്താമണ്ഡലത്തിലേക്കുള്ള ലിംഗത്തിന്‍റെ സംഭാവന'!

 
by

AnupIssac

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.