Saturday, November 09, 2024
കവിത / രചനകൾ / July 08, 2021

നെറുകയിൽ നിണമൊ അതോ ?

ചുറ്റും തിമിർക്കുന്ന
പേ കോലങ്ങളെ നോക്കി
ആർത്തൊന്ന് അട്ടഹസിക്കുവാൻ
മോഹമുണ്ട്
പക്ഷെ ഭ്രാന്തി എന്ന്
മുദ്ര കുത്തും നിങ്ങൾ.

വാക്കൊരു തീഷ്ണശബ്ദമായാൽ
തന്റേടി പട്ടം ചാർത്തി തരും
നിങ്ങൾ.

നെറുകയിൽ കുങ്കുമം ചാർത്തി
ഉള്ളിലെ നൊമ്പരം
ഏകാന്തതയിൽ കണ്ണീരായി അർപ്പിച്ചു
പുഞ്ചിരി അലങ്കരമാകിയാൽ
കുലസ്‌ത്രീ ആകുംപോൽ
നിങ്ങൾക്ക് അവൾ
ഒരു പട്ടം പോൽ പറക്കാൻ
മോഹിച്ച പെണ്ണിന്റെ ചുറ്റിനും
നിങ്ങൾ വല വിരിച്ചു
ഒരു സ്വർണ്ണ നൂലിനാൽ നീ നിന്റെ
കൈ വിരൽ തുമ്പിൽ കറക്കി
ഓടുവിലാ കുങ്കുമം നിണമായൊഴുകി
ഉഴറി പാഞ്ഞു
വ്യാളിയെ പോലെ വരിഞ്ഞു നീ
പട്ടത്തിൻ സ്വർണ്ണ നൂൽ ഒന്ന് മുറുകി..

ഒന്ന് പിടഞ്ഞവൾ
മാൻ പേട പോലെ
ഉള്ളു പൊള്ളയായവൻ കണ്ടതേയില്ല..
മിഴി നീരുലയുന്ന ശ്വാസ നിശ്വാസം,
രോദനം നിലച്ചാ താരകം മെല്ലവേ,
മിന്നലായി മണ്ണിൽ പൊലിഞ്ഞു
ചുറ്റിനും കൂടി നിന്നവർ വിലപിച്ചു
ഹാ കഷ്ട്ടം! പെണ്ണ് ഇവൾക്കെന്തേ
കരുത്തില്ലാതെ പോയി.

By

Anitha prasad

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.