Saturday, November 09, 2024

ബൈബിളും ലൈംഗിക ന്യൂനപക്ഷങ്ങളും

ലൈംഗികത ഒരു സ്പെക്ട്രം(spectrum) ആണെന്നും, ഹെറ്ററോസെക്ഷ്വൽ(heterosexual) ആയ ആണും പെണ്ണും അതിന്‍റെ രണ്ട് അറ്റങ്ങള്‍ മാത്രമാണെന്നും, അതിനിടയില്‍ ധാരാളം ലൈംഗിക സ്വത്വങ്ങള്‍ ഉണ്ടെന്നും, ഒക്കെയുള്ള അറിവ് തികച്ചും ആധുനികമാണ്. ഇത് പ്രാകൃത ഗ്രന്ഥമായ ബൈബിളില്‍ ഉണ്ടെന്ന വ്യഖ്യാനങ്ങളാണ് ഇപ്പോള്‍ ക്ളബ്ബ് ഹൗസിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. ഇതിലേക്കു കടക്കുന്നതിനു മുമ്പ് ലൈംഗികത എന്ന സ്പെക്ട്രത്തിനുള്ളില്‍ നാം തിരിച്ചറിഞ്ഞ ചില ലൈംഗിക സ്വത്വങ്ങളെ ഒന്നു പരിചയപ്പെടാം.

Advertise

Advertise

Message Pinnacle Online Academy on WhatsApp. 

1. ലെസ്ബിയൻ(Lesbian) - സ്ത്രീയുടെ ശരീരത്തോടെ ജനിച്ചതും സ്വയം സ്ത്രീയാണെന്ന ബോധ്യമുള്ളതും ആയ സ്ത്രീകള്‍. ഇവരുടെ ലൈംഗിക ആകര്‍ഷണം സ്ത്രീകളോട് ആയിരിക്കും.
2. ഗേ(Gay) - പുരുഷന്‍റെ ശരീരത്തോടെ ജനിച്ചതും സ്വയം പുരുഷനാണെന്ന ബോധ്യമുള്ളതും ആയ പുരുഷന്‍മാര്‍. ഇവരുടെ ലൈംഗിക ആകര്‍ഷണം പുരുഷന്‍മാരോട് ആയിരിക്കും.
3.ബൈസെക്ഷ്വൽ(Bisexual) - സ്ത്രീയുടെ ശരീരത്തോടെ ജനിച്ചതും സ്വയം സ്ത്രീയാണെന്ന ബോധ്യമുള്ളതും ആയ സ്ത്രീകള്‍ + പുരുഷന്‍റെ ശരീരത്തോടെ ജനിച്ചതും സ്വയം പുരുഷനാണെന്ന ബോധ്യമുള്ളതും ആയ പുരുഷന്‍മാര്‍. ഈ രണ്ടു കൂട്ടര്‍ക്കും സ്ത്രീകളോടും പുരുഷന്‍മാരോടും ലൈംഗിക ആകര്‍ഷണം ഉണ്ടായിരിക്കും.
4. ട്രാൻസ് ജൻഡർ(Transgender) - സ്ത്രീയുടെ ശരീരത്തോടെ ജനിച്ചതും സ്വയം പുരുഷനാണെന്ന ബോധ്യമുള്ളതും ആയവര്‍ + പുരുഷന്‍റെ ശരീരത്തോടെ ജനിച്ചതും സ്വയം സ്ത്രീയാണെന്ന ബോധ്യമുള്ളതും ആയവര്‍.
5. ഇന്റർ സെക്സ്(Intersex) - സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗിക ആവയവങ്ങളോടെ ജനിക്കുന്നവര്‍.
6.അസെക്ഷ്വൽ(Asexual) - ആരോടും ലൈംഗിക ആകര്‍ഷണം ഇല്ലാത്തവര്‍.

Advertise

Advertise

Click here to chat with us

മേല്‍പറഞ്ഞ അറിവുകള്‍ ബൈബിളിലുണ്ടെന്നും ബൈബിള്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നുവെന്നും അവകാശപ്പെടുന്ന ക്ളബ്ബ് ഹൗസ് പ്രഭാഷകര്‍, വിവിധ ബൈബിള്‍ വചനങ്ങള്‍ നിരത്തുന്നു. മത്തായി 19/12 ലും അപ്പ പ്രവര്‍ത്തനങ്ങള്‍ 8 ആം അധ്യായത്തിലും പഴയ നിയമത്തിലെ എസ്തേര്‍, പ്രഭാഷകന്‍, ജറമിയ, ദാനിയേല്‍ തുടങ്ങിയ പുസ്തകങ്ങളിലും ഒക്കെ പ്രതിപാദിക്കുന്ന 'Eunuch' അഥവാ 'ഷണ്ഡന്‍' എന്ന വാക്കാണ് ഇവര്‍ മേല്‍പറഞ്ഞ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിപാദ്യമായി വ്യാഖ്യാനിക്കുന്നത്.

Advertise

Advertise

 

എന്നാല്‍ ഷണ്ഡന്‍ എന്ന വാക്കിന് ലൈംഗിക ന്യൂനപക്ഷങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. കാസ്ട്രേറ്റ്(Castrate) ചെയ്ത പുരുഷന്‍മാരെയാണ് ഈ പദം കൊണ്ടു സൂചിപ്പിക്കുന്നത്. പുരുഷന്‍മാരെ ഇങ്ങനെ കാസ്ട്രേറ്റ് ചെയ്ത് ഷണ്ഡന്‍മാരാക്കി തങ്ങളുടെ രാജ്ഞിമാരുടെ കാവല്‍ ഏല്പിക്കുന്ന പതിവ് പഴയ രാജാക്കന്‍മാര്‍ക്ക് ഉണ്ടായിരുന്നു. രാജ്ഞിമാരെ രാജാവ് ഇല്ലാത്ത സമയത്ത് മറ്റുള്ളവര്‍ ലൈംഗികമായി ഉപയോഗിക്കുന്നതില്‍ നിന്നും തടുക്കുകയായിരുന്നു ഇവരുടെ ജോലി. ഇക്കാര്യം മേല്‍ പ്രതിപാദിച്ച ബൈബിള്‍ ഭാഗങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.
ഉദാ- ''അവന്‍ ഭക്‌ഷണപദാര്‍ഥങ്ങള്‍ നോക്കിഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനം ചെയ്‌തിട്ടുവിലപിക്കുന്ന ഷണ്‍ഡനെപ്പോലെതന്നെ.''
പ്രഭാഷകന്‍ 30 : 20

part of article

വൈറസും ബാക്ടീരിയയും ഒക്കെ മനുഷ്യനുമുമ്പേ ഉണ്ടായിരുന്നെങ്കിലും മതഗ്രന്ഥങ്ങളില്‍ അവയെ കാണാനാവില്ല. (വ്യഖ്യാന ഫാക്ടറികള്‍ അല്ലാതെ). കാരണം അതൊന്നും ഈ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്തിന്‍റെ അറിവുകള്‍ അല്ല. പ്രാകൃതകാലത്ത് എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ ആധുനികതയുടെ അറിവുകള്‍ ഉണ്ടെന്നു പറയുന്നവരെ നിഷ്കളങ്ക വിശ്വാസികളായി പരിഗണിക്കാന്‍ കഴിയില്ല.

By

AnupIssac

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.