Saturday, November 09, 2024

ഭരണഘടനയോ ? അതോ മനുസ്മൃതിയോ ?

*ഇതൊരു വർത്തമാനകാല വിഷയം അല്ല. എന്നാൽ അധികം പിന്നിലേക്ക് നോക്കേണ്ടതില്ലാത്ത ഒരു വിവാദ വിഷയവുമായി ബന്ധപ്പെട്ട  സമയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കിടപ്പെട്ട ഒരു വീക്ഷണമാണ്. അത്തരത്തിൽ ഇതൊരു പുനർ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമാണ്.

തൊണ്ണൂറ്റി രണ്ട് വർഷങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ കൊങ്കൺ തീരപ്രദേശത്തെ മഹദ് എന്ന കൊച്ചു പട്ടണം ആവേശോജ്വലമായ പ്രക്ഷോഭത്തിന്‌ വേദിയായി. അവിടെയുള്ള ഏക പൊതു കിണറ്റിൽ നിന്നും അവർണർക്ക് വെള്ളം എടുക്കുന്നതിനു വേണ്ടിയായിരുന്നു ആ സമരം.ഭരണഘടനാ ശിൽപ്പിയായ സാക്ഷാൽ ഡോ ബി ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ സമരത്തിന്റെ ഭാഗമായി ഹിന്ദുക്കളുടെ നിയമസംഹിതയായ മനുസ്മൃതി അന്ന് കത്തിച്ചു. 1927 ഡിസംബർ 25 ആണ് ചരിത്രം കുറിച്ച ആ ദിനം. ഏവർക്കും കിണറ്റിൽ നിന്നും വെള്ളം എടുക്കാമെന്ന് മുനിസിപ്പാലിറ്റി ഉത്തരവായിട്ടും അവർണർക്ക് അനുമതി നൽകാതെ ശാരീരികമായി അവരെ തടഞ്ഞു കൊണ്ട് ഹിന്ദുത്വ ശക്തികൾ തങ്ങളുടെ അധികാരം സ്ഥാപിക്കുമ്പോഴാണ് അംബേദ്‌കർ ഉൾപ്പടെയുള്ളവർ പ്രക്ഷോഭത്തിന്‌ തയാറായത്. കിണർ പൊതുവായതാണെന്നും അതിന്റെ നടത്തിപ്പും ഉടമസ്ഥാവകാശവും സർക്കാരിനാണെന്നും അത് സ്വകാര്യ സ്വത്തല്ലെന്നും നിരീക്ഷിച്ചു കൊണ്ട് കലക്ടർ എല്ലാവർക്കും വെള്ളം എടുക്കാൻ അനുമതി നൽകുന്ന ഉത്തരവും പുറപ്പെടുവിച്ചു. പക്ഷെ, ജാതി കോമരങ്ങൾ അടങ്ങിയില്ല.

Advertise

advertise

Click here for more info


അംബേദ്‌കറിന്റെ അനുയായിയായ ബ്രാഹ്മണ സമുദായത്തിൽ ജനിച്ച, ഗംഗാധർ നീലകണ്ഠ സഹസ്രബുദ്ധെ ആണ് മനുസ്മൃതി കത്തിക്കുവാനുള്ള പ്രമേയം അവതരിപ്പിച്ചത്. മഹദ് സത്യഗ്രഹ വേദിയിൽ വെച്ചാണ് അംബേദ്‌കർ ദളിത് സ്ത്രീകളോട് മുട്ടിനു താഴെ വരെ മറയുന്ന തരത്തിൽ സവർണർ ധരിക്കുന്നതു പോലെ ദളിത് സ്ത്രീകളും സാരി ഉടുക്കാൻ ആഹ്വാനം ചെയ്തത്. പുരോഗമന മനസ്കരായ സവർണ സ്ത്രീകൾ അപ്പോൾ തന്നെ അവരെ അത്തരത്തിൽ സാരി ഉടുക്കാൻ പഠിപ്പിച്ചു.പിന്നീട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഈ അവസ്തക്ക് മാറ്റം വരുത്താൻ ഡോ. അംബേദ്‌കർ സമത്വവും സാമൂഹ്യ നീതിയും ഉറപ്പു നൽകുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകി. ആ ഭരണ ഘടന നിലനിൽക്കുന്ന രാജ്യത്തെ ഒരു നീതി നിർവഹണ സംവിധാനമാണ് അംബേദ്‌കർ കത്തിച്ച അതേ മനുസ്മൃതിയിൽ ലിഖിതമായ വാക്കുകൾ ഉദ്ധരിച്ച് രഹ്ന ഫാത്തിമക്ക് ജാമ്യം നിഷേധിച്ചത്. നീതിയും, നിയമവും ഭരണഘടന ലിഖിതപ്പെട്ട പുസ്തകങ്ങൾക്കപ്പുറത്തേക്ക് ഗോത്രീയതയുടെ സ്വാർഥതയാൽ രചിക്കപ്പെട്ട മനുസ്‌മൃതി പോലുള്ള അമാനവ കൃതികൾ ചൂണ്ടിക്കാണിച്ചാൽ നീതിയുടെ കൊട്ടാരങ്ങളിലെ തീർപ്പുകൾ മാനവികതയ്ക്ക് കാതലാകില്ല എന്നതാണ് വാസ്തവം.

ഭരണഘടനക്ക് ജവാഹർ ലാൽ നെഹ്‌റു എഴുതിയ ആമുഖം ഇങ്ങനെ പറയുന്നു:

'1950 ജനുവരി 26 നു പ്രാബല്യത്തിൽ വന്ന ഭരണഘടന ഇന്ത്യയിലെ പരമോന്നത നിയമമാണ്. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളുടെ നിർവചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടു വയ്ക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടനക്ക് കീഴ്പെട്ടു ജീവിക്കാൻ ബാധ്യസ്ഥനാണ്. മതവും രാഷ്ട്രീയവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസവും ഭരണഘടനക്കു അനുസൃതമായി മാത്രമേ സാധ്യമാകൂ.'

Advertise

advertise

Click here for more info

യുക്തി ചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും ലോകത്തു നിന്നും ഒരു വിഭാഗം അകന്നു തുടങ്ങി. സംഘടിത മതങ്ങളുടെ പ്രവർത്തന രീതികൾ കടമെടുത്തു സംഘപരിവാർ കൗശലത്തോടെ ഹിന്ദുത്വ പ്രചാരണത്തിനായി ഭക്തിയെ മാറ്റാൻ ശ്രമം തുടങ്ങി. സ്ത്രീകൾ കൂട്ടത്തോടെ ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്ര ങ്ങളിലേക്കു യാത്ര ചെയ്യുന്നത് കേരളത്തിൽ കണ്ടു വരുന്ന പുതിയ പ്രവണതയാണ്. ഭാഗവതവും രാമായണവും പഠിപ്പിക്കാനും വായിപ്പിക്കുവാനും, പിന്നാലെ സംഘപരിവാർ രാഷ്‌ട്രീയം പ്രചരിപ്പിക്കുവാനും വഴികൾ തുറന്നു കിട്ടി. എൻഎസ്‌എസും, എസ്‌എൻഡിപി യും ദളിത് സംഘടനകൾ പോലും ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നു. ആട്ടിൻതോലിട്ട ചെന്നായയെ തിരിച്ചറിയാതെ ഈശ്വര സമർപ്പണത്തിന്റെ മറവിൽ യാഥാർഥ്യ ലോകത്തു നിന്നും സ്ത്രീകൾ ആട്ടി പായിക്കപ്പെട്ടു. അവരങ്ങനെ കൃത്യമായി നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നു. സ്ത്രീകൾക്ക് നേരെ ദിനംപ്രതി ഇന്ത്യയിൽ നടക്കുന്ന കൊടും ക്രൂരതകളോട് എന്നും മൗനം പാലിച്ചവരാണിവരെന്നോർക്കുക ! ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഡതക്കും വൈവിധ്യത്തിൽ അധിഷ്‌ഠിതമായ പാരമ്പര്യത്തിനും സ്ത്രീ എന്ന നിലയിൽ തങ്ങളുടെ നിലനിൽപ്പിനു പോലും അപകടകരമായ നിലപാടാണ് തങ്ങളുടേതെന്ന് തിരിച്ചറിയാതെ അവർ സ്വയം വിളിച്ചു കൂവുന്നു…

”ഞങ്ങൾ അശുദ്ധരാണ്, ഞങ്ങൾ തൊട്ടു കൂടാത്തവരാണ്, ഞങ്ങളെ ഈശ്വര സന്നിധിയിൽ നിന്നും മാറ്റി നിർത്തൂ”

Advertise

advertise

Click here for more info

അവിടെയാണ് രഹ്ന ഫാത്തിമയെപ്പോലുള്ളവർ സമരോത്സുക നിലപാടുകളാൽ പുരോഗമന കാഴ്ചപ്പാടുകൾ കൊണ്ട് ഊർജം പകർന്നത്. ഈശ്വരൻ എന്ന മിഥ്യാ സങ്കല്പങ്ങൾ വിഭാവനം ചെയ്യുന്ന സന്നിധികളിൽ നിന്നും തലച്ചോറുകൊണ്ട് ചിന്തിക്കുന്ന സമൂഹം മാറിനിൽക്കേണ്ടത് തന്നെയാണ്. എങ്കിലും മാനവിക നീതിയിൽ സ്ത്രീയുടെ സഹവർത്തിയാണ് പുരുഷനെന്നും, ആരാധനാ നീതിയിൽ ആണെങ്കിൽ പോലും തുല്യതാ പ്രാപ്തരാവാൻ അടിമത്വം അലങ്കാരമാക്കി കുലമഹിമയിൽ ആഢ്യത്വം കാണുന്ന ഒരു സമൂഹത്തിന് വെളിച്ചമാകുവാൻ രഹ്നയെപ്പോലുള്ളവർ രംഗത്തെത്തിയത്. തന്റെ അർധനഗ്ന മേനി കുഞ്ഞുങ്ങൾക്ക് ചിത്ര രചനക്ക് കൊടുത്തതിനാൽ ഭവിച്ച പൊതുബോധ സ്ഫോടനമാണ് പോക്‌സോ ആക്ട് വരെ ചുമത്തി രഹ്നക്കെതിരെ കേസ് എടുക്കപ്പെട്ടത്. സമീപ കാലയളവിൽ നടന്ന എത്ര ശൈശവ പീഠനങ്ങൾക്ക് പോക്‌സോ ചുമത്തിയിട്ടുണ്ടെന്ന് ചോദിക്കുന്നില്ല, അത്തരം ചോദ്യങ്ങളാൽ ഒരു തുലനം നടത്തി വിജയിക്കേണ്ട കാര്യവും ഇല്ല. കാരണം രഹ്ന ചെയ്തത് പീഠനത്തിന്റെ പട്ടികയിൽ വിലയിരുത്തി നടപടികൾ സ്വീകരിച്ചത് നിയമസംവിധാനത്തിൽ സ്വാധീനം ചെലുത്തിയ ‘മതം’ തന്നെയാണ്. സ്വാതന്ത്രാനന്തര ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും, അന്നത്തെ വലതു തീവ്രവാദികളുടെ ഭീഷണികൾ അവഗണിച്ച് കൊണ്ട്, നെഹ്രുവിന്റെ ഉള്ളഴിഞ്ഞ സഹായത്തോടെ, ഇന്ത്യൻ ഭരണഘടനയെ ആധുനിക, സ്വാതന്ത്ര്യ, സാഹോദര്യ, മതേതര രാഷ്ട്രമാക്കി എഴുതിവച്ചത് അംബേദ്‌കറിന്റെ കഴിവാണ്, അതും പാകിസ്ഥാൻ വിഭജനം, കശ്മീർ ആക്രമണം പോലുള്ള ഏറ്റവും രക്തം തിളപ്പിക്കുന്ന സംഭവങ്ങൾ ഓർമയിൽ നിൽക്കുന്ന അക്കാലത്ത്.

Advertise

advertise

Click here for more info


“പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവ്വനെ പുത്രോ രക്ഷതി വാർദ്ധക്യേ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി”

എല്ലാ കാലത്തും സ്ത്രീ സംരക്ഷിക്കപ്പെടെണ്ടതാണെന്ന പുരാണ വിചാരധാരയാവാം മനുവിന്റെ ഈ വാക്കുകൾക്കു പിന്നിൽ ഉള്ളതെങ്കിലും കാലത്തിനു ചേരാത്ത വാക്കുകൾ എന്ന നിലയിൽ ഇന്ന് ഇവ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.എന്തെന്നാൽ സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെടുകയും ആവർത്തിച്ചു സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യപ്പെടുന്ന വിഷയമായതിനാൽ തന്നെ, പൗരാണിക സാഹിത്യങ്ങളെ വായിക്കുമ്പോൾ കാണുന്ന വാചകങ്ങളെ.പ്രധാന ശാസനയായി ഉപയോഗിക്കുന്ന രീതികളും കുറവല്ല.സ്വാതന്ത്ര്യബോധത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന ഈ സമയത്ത് മനുസ്മൃതി പോലെയുള്ള എഴുത്തുകൾ ചോദ്യം ചെയ്യപ്പെടുന്നത് ഇതിനാലാണ്.

“ആചാരങ്ങളുടെ കെട്ട സംഹിതയായ മനുസ്‌മൃതി ഞാൻ ഇവിടെ കത്തിക്കുന്നു. ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മുഴുവൻ മനുഷ്യർക്കും തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു ഭരണഘടന പകരം ഉണ്ടായിരിക്കും”

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മനുസ്മ്രിതിയിൽ നിന്നും മാനവികത ആവാഹിച്ച് തീർപ്പ് കല്പിക്കും മുൻപ് മേൽപ്പറഞ്ഞ വാക്കുകളുടെ ഉടമസ്ഥനാൽ ലിഖിതപ്പെട്ട ഭരണഘടന കത്തിച്ച് പുരോഗമന സമൂഹത്തിന് മുൻപിൽ നീതിപീഠത്തിന്റെ നിലപാട് അറിയിക്കേണ്ടതായിരുന്നു.

By
VishnuAnilkumar

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.