മതമായി മാറുന്ന മാർക്സിസം
വിദ്യാരംഭം എന്നത് ഒരു മതാനുഷ്ഠാനമാണ്.
ഹൈന്ദവ മത അനുഷ്ഠാനങ്ങളിൽ വ്യക്തിയുടെ ഭാഷാഭ്യാസം ആരംഭിക്കുന്നത് ഈ ചടങ്ങിൽ നിന്നാണ്. വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ മത വിസ്സർജ്യം മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ പിന്തുടരുകയും , പ്രചരിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അതിശയമൊന്നും തോന്നുന്നില്ല. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നൊക്കെ ഏതോ താടിവെച്ച ഗോത്ര തലവൻ പറഞ്ഞതായിട്ടേ വർത്തമാന കാല കമ്മികൾക്ക് അറിയൂ..മുദ്രാവാക്യങ്ങൾ കാണാപ്പാഠം പഠിച്ച് ആവേശത്തോടെ അർഥമറിയാതെ മുഷ്ടിയുയർത്തി ഭേരികൾ മുഴക്കുമ്പോൾ വിപ്ലവം, പീതപുഷ്പങ്ങൾ പോലെ പൊഴിയുമെന്നാണ് അവരുടെ ധാരണ.
Advertise
Message Pinnacle Online Academy on WhatsApp.
ഇപ്പോഴും ചിലർ മേൽ പ്രതിപാദിച്ച “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നൊക്കെ പറയാറുണ്ട് .. കമ്യൂണിസം തന്നെ ഒരു മതമായി മാറിയതറിയാതെ. മാർക്സിസ്റ്റ് പാർട്ടി എന്ന് വിളിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്) ന്റെ വർഗ്ഗ, ബഹുജന മുന്നണികളിലും , പാർട്ടിയുടെ തന്നെ അടിസ്ഥാന അംഗത്വത്തിലും ഇരുന്ന എനിക്ക് പാർട്ടിയുടെ ഉള്ളറ അത്യാവശ്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഒരു മികച്ച പ്രത്യയശാസ്ത്രത്തിന്റെ തണലല്ലാതെ ഇന്നിന്റെ കമ്മ്യൂണിസത്തിനും, മാർക്സിസത്തിനും, അനുചരരുടെ പ്രവൃത്തികളുമായി ഒരു ബന്ധവും കാണുന്നില്ല. ഇന്നലെയുടെ മതവിസർജ്യങ്ങളായ ആചാരങ്ങൾ ഇന്നിന്റെ അനാചാരങ്ങളായി ഭവിക്കുന്ന പുരോഗമന കാലഘട്ടത്തിലാണ് കേരളം കണ്ട മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര വക്താവും, നിലപാടുകളുടെ നവോത്ഥാന നായകനുമായ സഖാവ് പിണറായി വിജയൻ ഒരു കുഞ്ഞിന് വിദ്യാരംഭം കുറിക്കുന്ന കാഴ്ച നാം ഇന്നലെകളിൽ കണ്ടത്.
Advertise
Click here for more info
പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരൻ, നേതാവ്, സെക്രട്ടറി തുടങ്ങിയ വാക്കുകളാൽ പല പാർട്ടി സമ്മേളന നഗരികളിലും സ്വയം പുരോഗമന പ്രസ്ഥാനമെന്ന് പാർട്ടിക്കാർ തന്നെ സിപിഐ(എം) നെ വിശേഷിപ്പിക്കുകയും ഒപ്പം ഇത്തരം മത വിസ്സർജ്യങ്ങൾ കുരുന്നുകളുടെ വായിൽ തിരുകുകയും ചെയ്യുമ്പോൾ പുരോഗമനം എന്ന വാക്കിന്റെ അർഥത്തെപ്പറ്റി ശങ്കിക്കുന്നത് തെറ്റാണോ ? ശങ്കത്തോന്നുന്നു മലയാള അക്ഷരങ്ങളെ ഞാൻ ഞാൻ തെറ്റായ അർഥങ്ങളിലായിരുന്നോ ഇക്കാലം വ്യാഖ്യാനിച്ചിരുന്നത് എന്നതിൽ..വസന്ത ഗന്ധം മാറാത്ത പിഞ്ചോമനകളിലേക്ക് മതാനുഷ്ഠാനങ്ങളുടെ പ്രധാന രംഗപ്രവേശനമാണ് ഹൈന്ദവികതയിൽ വിദ്യാരംഭം. മത ചങ്ങലകളുടെ ബന്ധനമില്ലാത്ത നല്ലൊരു നാളേക്കായി നാം ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്. മാർക്സിസം എന്തെന്നറിയാത്ത ബ്രാഞ്ച് സെക്രട്ടറിമാർ തന്റെ തലമുറയെ എഴുത്തിനിരുത്തി (വിദ്യാരംഭം) ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കിടുന്നത് പ്രത്യയശാസ്ത്ര ബോധമില്ലായ്മയാണെന്ന് വിലയിരുത്തിയാലും..നിലപാടുകളുടെ പടത്തലവൻ അവർക്ക് ഉദാഹരണമായി സ്വയം ഭവിക്കേണ്ടതില്ലായിരുന്നു. ചില കാഴ്ച്ചകൾ ചിലരെ ‘സഖാവ്’ എന്ന നാമത്തിനു പകരം പ്രഹസനത്തെ ഇന്നിന്റെ യുവത നിർവചിക്കുന്ന ‘സജി’ എന്ന നാമത്തിനർഹരാക്കും.അയ്യൻകാളിയുടെ വാക്കുകൾ കടമെടുക്കട്ടെ
“പൂജിച്ചു നേടിയതല്ല പൊരുതി നേടിയതാണ് വിദ്യ”
By
VishnuAnilkumar
Editor
Yukthivaadi