Saturday, November 09, 2024

യോഗ എന്ന ഭൂഗോള തട്ടിപ്പു്

ജൂൺ 21 അഖിലലോക യോഗാ ദിനമായി ആചരിക്കുകയാണല്ലോ.. ഐക്യരാഷ്ട്രസഭ ഒരു വർഷത്തിലെ 365 ദിവസവും ഒരോ ദിനമായി ആചരിക്കുന്നുണ്ടു്.. അതിൽ ഒന്നു് മാത്രമാണു് യോഗാ ദിന ആചരണവും.. അല്ലാതെ യോഗയ്ക്കോ.. യോഗാ ദിനത്തിനോ പ്രത്യേകിച്ച് യാതൊരു് പ്രസക്ത്തിയുമില്ല.. ഇന്ത്യയിൽ ഇന്നു് യോഗ സംഘപരിവാറിന്റെ രാഷ്ട്രീയ കള്ളച്ചരക്ക് മാത്രമാണു്.. ഇതു് മനസ്സിലാക്കിയോ അല്ലാതെയൊ ഇടതു് പക്ഷം അടക്കം യോഗയുടെ കച്ചവട തന്ത്രത്തിൽ വീഴുന്ന കാഴ്ച്ചയാണു് നമുക്കു് കാണാൻ കഴിയുക..

നാമിന്ന് അറിയുന്ന യോഗ ഇരുപതാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്.. ഒരു വ്യായാമ രീതിയായും കായിക അഭ്യാസ പ്രദർശനമായും ഇരുപതാം നൂറ്റാണ്ടിലാണ് ഇതു് രൂപമെടുക്കുന്നതു്. പൗരാണിക പതജ്ഞലിയോഗയുമായോ..ഘഢയോഗയുമായോ ഇന്നത്തെ യോഗയ്ക്ക് ഒരു പങ്കുമില്ല.. പതജ്ഞലിയോഗഎന്നതു്..സ്ഥിര സുഖമാസനമാണ്.. അതായതു് ശരീരം സ്ഥിരമാക്കി വച്ച് [ ചലിപ്പിക്കാതെ ] ചെയ്യുന്ന ഒന്നു്. ഇന്നു കൊട്ടിഘോഷിക്കുന്ന ഒരു ആസന്നമുറകളും പരമ്പരാഗത യോഗ ഗ്രന്ധങ്ങളിൽ കാണാനേ കഴിയില്ല.. അതൊക്കെ ഒരോരുത്തരുടെ സൗകര്യത്തിനും തട്ടിപ്പിനുമായി പിന്നീട് ചമച്ചതാണു്. അതായതു് ശരീരം ചലിപ്പിക്കാതെ ധ്യാനാവസ്ഥയിൽ മാത്രം ചെയ്യുന്നതാണു് പതജ്ഞലിയോഗ.ചിത്തവൃത്തി നിരോധനമാണു് യോഗയുടെ മുഖമുദ്ര..ശരീരത്തിൽ ചലിക്കുന്ന എന്തിനേയും നിശ്ചലമാക്കുക.. യോഗ ചെയ്യുമ്പോൾ വിയർക്കാൻ പാടില്ല.. യോഗാചരിത്രപരമായി ഒരു രോഗ ചികിൽസാ രീതി ആയിരുന്നില്ല..മനുഷ്യ ശരീരത്തിന്റെ ഘടനയേയും പ്രവർത്തിയേയും പറ്റി അവാസ്തവ ധാരണകളാണു് പുരാതന യോഗികൾക്ക് ഉണ്ടായിരുന്നതു്.. ശരീരത്തിന്റെ കേന്ദ്രം ഹൃദയമാണെന്നും ചിന്തിക്കുന്നതും, ഉറങ്ങുന്നതും ജീവനും ചിന്തകളും ഹൃദയത്തിന്റെ ഉത്പ്പന്നങ്ങളുമാണന്ന അബദ്ധ ധാരണകളാണു് ശുശ്രുത സംഹിതകളിൽ അടക്കം നമുക്ക് കാണാൻ കഴിയുന്നതു്.. അത്തരം അബദ്ധ ചിന്തകളിലും അശാസ്ത്രീയ നിഗമനങ്ങളിലും അടിസ്ഥാനപ്പെടുത്തിയാണു് യോഗ രൂപം കൊണ്ടതു് തന്നെ… നേരത്തെ പറഞ്ഞതു് പോലെ.ചിത്തവൃത്തി നിരോധനമാണു് യോഗയുടെ മുഖമുദ്ര.. ആസനങ്ങളിലൂടെ ശരീരചലന നിരോധനം, ശ്വസന നിയന്ത്രണം കൊണ്ട് വായൂനിരോധനം, മുദ്രകൾ കൊണ്ടു് ബീജ നിരോധനം, ധ്യാനത്തിലൂടെ ചിത്ത നിരോധനം എന്നിവയായിരുന്നു യോഗയുടെ മുഖമുദ്ര..എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടിയാണു് യോഗയ്ക്ക് ഇന്നത്തെ നിലയിലുള്ള രൂപവും ഭാവവും ഉണ്ടാവുന്നതു്..സദസ്യരെ രസിപ്പിക്കുന്നതിനായി സർക്കസ് വേലകൾ എടുത്തു് യോഗയാക്കി.. സൈക്ലിഗ് മുതൽ ഏത്തമിടൽ വരെ സൂപ്പർ ബ്രയ്ൻ യോഗയുടെ ഭാഗമായി ഇന്നു് കച്ചവടം ചെയ്യപ്പെടുകയാണ്.. ഒരു വ്യായാമം ചെയ്യുന്നതു് കൊണ്ട് ശരീരത്തിനു് ലഭിക്കുന്ന ഗുണം മാത്രമേ യോഗ കൊണ്ട് ലഭിക്കുകയുള്ളൂ.. അതു് തന്നെ അമിതമായും സ്ഥിരമായും ചെയ്താൽ ശരീരത്തിനും സന്ധികൾക്കും, അന്തരീക അവയവങ്ങൾക്കും കേടു വരുത്തുകയും ചെയ്തേക്കും..

 

പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന മനുഷ്യർക്ക് ഒരു മിനുട്ടിൽ ശരാശരി 15 – 20 പ്രാവശ്യമേ ശ്വാസൊച്ഛാസം എടുക്കേണ്ട ആവശ്യം ഒള്ളു. വ്യായാമം ചെയുമ്പോൾ അത് കുറച്കൂടുതൽ എടുക്കും പക്ഷെ അതിന്റെതായ ഉപയോഗം ശരീരത്തിൽ നടക്കുന്നുണ്ട്.പക്ഷെ യോഗയിലൂട ചെയുന്ന ബ്രീത്തിങ് എക്സൈസുകൾ മനുഷ്യ മസ്തിഷകത്തെ അപകടപ്പെടുത്തുകയും, ഓർമ്മശക്തി കുറയ്ക്കുകയും, മൈഗ്രൈൻ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുകയും ചെയുന്നു…

നിരവധി മാനസ്സിക പ്രശ്നങ്ങൾക്കും അമിത യോഗാസനങ്ങൾ പരീക്ഷിക്കുന്നവർക്ക് ഉണ്ടാവാറുണ്ടന്നു് പഠനങ്ങൾ വ്യക്തമാക്കുന്നു.. “യോഗ വെറുമൊരു നായ്ക്കളി മാത്രമാണു് “ന്നു് പറഞ്ഞത്.മറ്റാരുമല്ല CPM ന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണു്.. എന്നാൽ കേരളത്തിൽ CPM ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്നതാണു് മറ്റൊരു വിരോധാഭാസം.

യോഗ ആഘോഷമായി കൊണ്ടു് നടക്കുന്ന..ഈ പുതിയ കള്ളക്കടത്തു് ബിസിനസ്സ് തട്ടിപ്പിന് വിധേയരായവരോട് ഒന്നേ പറയാനുള്ളൂ..യോഗ ചെയ്യാൻ പോകുന്ന സമയത്തു് രണ്ടു് വാഴ നട്ടാൽ ആരോഗ്യവും നന്നാവും വാഴക്കുലയും കിട്ടും..

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.