Saturday, November 09, 2024

പ്രണയത്തിനു ലിംഗഭേദമില്ല..

മനുഷ്യൻ ആധുനികതയിലേക്ക് ചേക്കേറുമ്പോഴും മനുഷ്യരെ വിടാതെ പിന്തുടരുന്ന വൈവിധ്യങ്ങളായ ഗോത്രീയ കാഴ്ചപ്പാടുകളുണ്ട്. ആ ഗോത്രീയ പൊതുബോധം വിഭാവനം ചെയ്യുന്ന അപരിഷ്‌കൃതമായ ഏടുകളിൽ സുപ്രധാന വിഷയമാണ് LGBTIQA+ കമ്യൂണിറ്റിയോടുള്ള കടുത്ത അവഗണന. 'പ്രണയത്തിനു ലിംഗഭേദമില്ല' എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ശ്രീ വിപിൻദാസ് ഡി എസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത.. A NEW LIBRARY new readings എന്ന പേരിൽ പുറത്തിറങ്ങിയ ഷോർട് ഫിലിം അത് പങ്കിടുന്ന പുരോഗമന കാഴ്ചപ്പാടുകളാൽ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയാണ്. മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രാഹകൻ, മികച്ച ഷോർട് ഫിലിം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ ഗ്രേറ്റ് ഇന്ത്യൻ ഷോർട് ഫിലിം ഫെസ്റ്റിവലിൽ നിന്നും കരസ്ഥമാക്കി..ഒപ്പം.. കേരളാ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏറ്റവും മികച്ച ഷോർട് ഫിലിമായും, മികച്ച സംവിധായകനും, മികച്ച നടനുമുള്ള ഗോൾഡൻ ഷോർട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരവും, ബെസ്റ് സെക്കന്റ് ഡയറക്ടർ എന്ന മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരവും ശ്രീ വിപിൻദാസ് ഡി എസ് ന്റെ A NEW LIBRARY new readings എന്ന ഷോർട് ഫിലിം നേടിയെടുത്തിട്ടുണ്ട്. പരിഷ്കരണബോധമുള്ള ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട ഈ ഷോർട് ഫിലിം ചുവടെയുള്ള Watch now ബട്ടണിൽ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്.

watch now

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.