മതം ചേർത്തതും.. ചേർക്കാത്തതും..
ഗോപിനാഥ് മുതുകാടിനെതിരെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾ നമ്മളെല്ലാം കണ്ടല്ലോ. ഗോപിനാഥ് മുതുകാടിനെതിരെയുള്ള ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് പറയാൻ ഞാൻ ആളല്ല, കാരണം തെളിവുകളുടെ അഭാവം തന്നെ.. തെളിവുകൾ പുറത്തു വരുമ്പോൾ നമുക്ക് ആ കാര്യത്തിൽ ഒരു തീരുമാനം എടുക്കാം. ഗോപിനാഥ് മുതുകാട് എന്നല്ല ആരും വിമർശനത്തിന് അതീതനല്ല. എല്ലാവരും വിമർശനത്തിന് അതീതരല്ലേ..! അല്ലലോ.. ചിലർ അല്ല... അതാണ് സത്യം.. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന അനാഥാലയം,യതീംഘാന, കരുണാലയം, വൃദ്ധസദനം.. തുടങ്ങിയവയിലൊക്കെ ഗോപിനാഥ് മുതുകാടിൽ ആരോപിച്ച ആരോപണങ്ങൾ ആരോപിക്കാം..
ആരോപണങ്ങൾ..
- മുതുകാട് സാർ എന്റെ ദൈവമാണെന്ന് പറയാൻ പറഞ്ഞു..
- അവിടെയുള്ള ആളുകളെ പ്രദർശിപ്പിച്ച് പണം പിരിച്ചു..
- അവിടെയുള്ളവരോട് മോശമായി പെരുമാറി..
ഇതേ കാര്യങ്ങൾ തന്നെയാണ്.. ഇവിടെ പ്രവർത്തിക്കുന്ന ഭൂരിഭാഗം ചാരിറ്റി സ്ഥാപനങ്ങളും ചെയ്യുന്നത്.. എന്നിട്ടും ആരോപണം വരാത്തത് എന്താ..! അവർ അതിൽ ഒരു സാധനം ചേർക്കുന്നുണ്ട്.. അത് ചേർത്താൽ തൊടാൻ പേടിക്കും... അതിന്റെ പേരാണ് 'മതം'.. ചാരിറ്റിയിൽ മതം ചേർത്താൽ ചോദ്യങ്ങൾ ഉണ്ടാവില്ല. ചോദിക്കാൻ പേടിക്കും. (മതം ഇല്ലെങ്കിൽ ഗാന്ധി എന്നെങ്കിലും പേരിനു മുൻപിൽ ചേർക്കണം) എല്ലായിടത്തും പ്രധാന മാർക്കറ്റിങ് തന്ത്രം അവിടുത്തെ അന്തേവാസികളെ പ്രദർശിപ്പിക്കൽ തന്നെയാണ്.. അവിടെയൊക്കെ കഴിയേണ്ടിവരുന്ന സിനിമാ നടന്മാർ തന്നെയാണ് ഇവരുടെ പ്രധാന ഇര..(ഒന്നും ആഗ്രഹിക്കാതെ ആരും ചാരിറ്റി ചെയ്യുന്നില്ല) തന്റെ കണ്മുൻപിൽ കണ്ട ഒരു പാവപെട്ടവന് തനിക്ക് കിട്ടിയ ആയിരം കൂലി കാശിൽ നിന്നും നൂറു രൂപ കയ്യിൽ വച്ച് കൊടുക്കുന്ന ഞാനും നീയുമാണ് യഥാർത്ഥ ചാരിറ്റികാരൻ.,വരുമാനത്തിന്റെ ശതമാനം പരിശോധിക്കുമ്പോൾ. അല്ലാതെ വലിയ ബിസിനസ് മാനോ സിനിമാ നടനോ എന്തെങ്കിലും കൊടുക്കുമ്പോൾ അവർക്ക് ജയ് വിളിക്കുന്നവർ ഉണ്ടായാൽ ഇതൊക്കെ ഇങ്ങനെ തന്നെ നടക്കും. (വേറൊരു കൂട്ടരുണ്ട് ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്ന വാർത്തവന്നാൽ മറ്റേ ആൾ ഒന്നും കൊടുത്തില്ല ഇയാളെ കണ്ട് പഠിക്കാൻ പറയുന്നവർ. മോഹൻലാൽ കൊടുത്ത വാർത്ത കേട്ടാൽ മമ്മൂട്ടിയോട് കണ്ട് പഠിക്കാൻ പറയും, യൂസഫലി കൊടുത്ത വാർത്ത കേട്ടാൽ രവിപിള്ളയോട് കണ്ട് പഠിക്കാൻ പറയും. എന്നാലും സ്വന്തം കയ്യിന്നു കൊടുക്കില്ല. (ഈ സിനിമാ നടന്മാർ കാർ വാങ്ങിയ വാർത്തയുടെ അടിയിൽ ഇത്തരം ടീമിനെ കാണാം )
(ഒരാൾ ചാരിറ്റി ചെയ്യണോ വേണ്ടയോ.. ഉണ്ടാക്കിയ പൈസ ചീട്ട് കളിച്ചു കളയണോ എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്..)
മതം ചേർത്ത ചാരിറ്റി..
ചോദ്യങ്ങൾ ഉണ്ടാവില്ല.. അവരുടെ മതം നന്മ ഉള്ളതാണെന്ന് കാണിക്കാൻ നടത്തുന്നതാണ്.. ചെറുകിട ടീംസ് പോലും മത ചാരിറ്റി ചെയ്യാറുണ്ട്. അവശരായ രോഗികളെ കാണിക്കും മുൻപ് അവരുടെ ദൈവത്തിനു മഹത്വം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയാൽ പിന്നെ ചോദ്യം ഉണ്ടാവില്ല. ചില മതക്കാർക്ക് അനാഥാലയം തുടങ്ങാൻ കേരളത്തിൽ കുട്ടികളെ കിട്ടിയില്ലെങ്കിൽ അന്യസംസ്ഥാനത്ത് നിന്നും ഇറക്കും. എന്നിട്ട് അവരുടെ മതം പഠിപ്പിക്കും. ഗതി ഇല്ലാത്ത പിള്ളേർ അത് പഠിക്കേണ്ടി വരും. അപ്പോഴും ലാഭം അവർക്ക് തന്നെ. കരുണാമയാ.. അവർക്ക് ഭാവിയിൽ സന്യാസിമാരെയും മതപ്രഭാഷകൻ മാരെയും കിട്ടും.. കരുണ തന്നെ. ഇതിലും കഷ്ട്ടം വൃദ്ധസദനക്കാർ ആണ്.. തിരിച്ചു പ്രതികരിക്കാൻ മനസും ആരോഗ്യവും ഇല്ലാത്ത പ്രായത്തിൽ ഒരു ഗതിയും ഇല്ലത്തെ ഗതികേട് കൊണ്ട് വരുന്നവരെ കാണിച്ച് മതം വളർത്തുന്നവർ, ഫണ്ട് പിരിക്കുന്നവർ.. ഇത് പറയുമ്പോൾ വേദനയുണ്ട്. സ്വന്തമായി നിലപാടുകൾ ഉള്ളവരും സ്വതന്ത്രമായി ചിന്തിക്കുന്നവരും. മറ്റ് മതത്തിൽ വിശ്വസിക്കുന്നവരും ദൈവവിശ്വാസം ഇല്ലാത്തവരും ഗതികേട് കൊണ്ട് ജീവിതത്തിന്റെ അവസാന റീൽ ഓടുമ്പോൾ.. ബെൽ അടിച്ച് പാത്രം കിട്ടുമ്പോൾ എഴുനേറ്റ് നിന്ന് സ്വന്തം വ്യക്തിത്വം കളഞ്ഞ് അവരുടെ പ്രാർത്ഥന ചൊല്ലേണ്ടി വരുന്നവർ.. ഇവിടെ അഭിമാനത്തോടെ അവസാനകാലം ചിലവഴിക്കാൻ ഉള്ള വൃദ്ധസദനങ്ങൾ ഉണ്ടാവണം. കാണുമ്പോൾ ഒരുത്തനും സെന്റി മ്യൂസിക് ഇടാത്ത ഇടങ്ങൾ..
Anoop parayil
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>