ആൻഡേഴ്സും ന്യൂട്ടൺ ഓടിച്ച അപ്പോളോ-8 പേടകവും
ആദ്യമായി ഭൂമിയുടെ ആകർഷണ വലയത്തിനു പുറത്തേക്കു സഞ്ചരിച്ച അപ്പോളോ- 8 ലെ മൂന്നു സഞ്ചാരികളിൽ ഒരാളാണ് വില്യം ആൻഡേഴ്സ്. 1968 ഡിസംബര്‍ 21 ആം തീയതി പുറപ്പെട്ട അപ്പോളോ-8 പേടകം, ചന്ദ്രനു ചുറ്റും പത്തു തവണ വലയം വച്ച ശേഷമാണ് മടങ്ങിയത്. ഇതിനിടയിൽ, ആൻഡേഴ്സ്, ചന്ദ്രനിൽ ഭൂമി ഉദിച്ചു വരുന്ന ദൃശ്യം പകർത്തിയിരുന്നു.
Advertise
Click here for more info
ഡിസംബർ 26 ആം തീയതി, മടക്ക യാത്രക്കിടയിൽ, 'ആരാണ് പേടകം ഓടിക്കുന്ന'തെന്ന ഗ്രൗണ്ട് കണ്ട്രോൾ ആഫീസറുടെ മകൻ്റെ ചോദ്യത്തിന്, ആൻഡേഴ്സ് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.
''I think Sir Isaac Newton is doing most of the driving now''
ഐസക്ക് ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമം ശരിയാണെങ്കില്‍ മാത്രമേ അവർക്ക് സുരക്ഷിതമായി ഭൂമിയിലെത്താൻ കഴിയൂ എന്നതാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരിയായിരുന്നതു കൊണ്ട്, അവർ ഡിസംബര്‍ 27 ആം തീയതി, സുരക്ഷിതമായി ഭൂമിയിലിറങ്ങി. മറ്റൊരു ഗ്രഹത്തിലേക്കോ ചന്ദ്രനിലേക്കോ ഒക്കെ പോകാൻ ഇന്നും ന്യൂട്ടൻ്റെ ഗുരുത്വാകർഷണ സിദ്ധാന്തം മാത്രം മതി. ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം വന്ന്, 53 വർഷങ്ങൾക്കു ശേഷമാണ് അപ്പോളോ-8 ൻ്റെ യാത്ര നടന്നത്. എന്നാൽ ന്യൂട്ടൻ്റെ സിദ്ധാന്തം മാത്രമാണ് ചന്ദ്രയാത്രകൾക്ക് ഉപയോഗിക്കപ്പെട്ടത്. പ്രകാശത്തോടു താരതമ്യം ചെയ്യാവുന്ന വേഗതയിൽ സഞ്ചരിക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യത്തിൽ, ന്യൂട്ടൻ്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിൻ്റെ ഒരു വിപുലീകരണമായി ഐൻസ്റ്റീൻ്റെ സിദ്ധാന്തത്തെ കാണാം.
Advertise
Click here to Purchase
ഐൻസ്റ്റീൻ വന്നപ്പോൾ ന്യൂട്ടൺ തെറ്റായി മാറിയെന്നും ഒരിക്കൽ പറയുന്നത് മാറ്റിപ്പറയുന്നതാണ് ശാസ്ത്രമെന്നുമൊക്കെയുള്ള വാദങ്ങൾ ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യമിതാണ്. ശരികളിൽ നിന്നും കൂടുതല്‍ ശരികളിലേക്കു സഞ്ചരിക്കുന്നതാണ് ശാസ്ത്രത്തിൻ്റെ രീതി. വസ്തു നിഷ്ഠമായി തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങൾ നവീകരിക്കപ്പെട്ടേക്കാം. ശരികൾ സ്വീകരിക്കാനും, കാലഹരണപ്പെട്ടവ തള്ളാനും ശാസ്ത്രത്തിനു മടിയില്ല. കാരണം അവിടെ ആത്യന്തിക സത്യങ്ങളോ ദൈവങ്ങളോ ഇല്ല. വസ്തുതകളും തെളിവുകളും ആണ് ശാസ്ത്രത്തിൻ്റെ ദൈവം.
By
Anup Issac