ബൈബിൾ അനുസരിച്ചാൽ ...?
നാർക്കാ ജിഹാദിനെതിരെ ക്രിസ്ത്യാനികളും ഹിന്ദുക്കളും നാസ്തികരും ഒന്നിക്കുക.!!
'Truth Fighters' എന്ന ക്രിസ്ത്യൻ ചാനലിൽ വന്ന ഒരു വീഡിയോയുടെ തലക്കെട്ടാണ് മുകളിൽ എഴുതിയിരിക്കുന്നത്. (വീഡിയോ ലിങ്ക്-). ഇസ്ളാമിനെ ആക്രമിക്കാൻ നാസ്തികരെ കൂട്ടു പിടിക്കുന്ന ക്രൈസ്തവരുടെ ഗതികേട് കണ്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിൽ വീഡിയോ കാണാൻ ഇരുന്നു. വീഡിയോയുടെ 35 ആം മിനുട്ടിൽ എത്തിയപ്പോൾ അടുത്ത കോമഡി തുടങ്ങി. ബൈബിൾ അനുസരിക്കാത്ത ഒരു ക്രിസ്ത്യാനി ബൈബിൾ അനുസരിക്കാൻ തീരുമാനിച്ചാൽ അയാൾ സമൂഹത്തിനു ഗുണമുള്ളവനാകുമെന്നും, എന്നാൽ, ഇസ്ളാമിക തത്വങ്ങൾ അനുസരിക്കാത്ത ഒരു മുസ്ളീം ഇസ്ളാമിക തത്വങ്ങൾ അനുസരിക്കാൻ തുടങ്ങിയാൽ അവന്റെ കാര്യം പോക്കാണെന്നും അവതാരകൻ തറപ്പിച്ചു പറഞ്ഞു. മതപരിവർത്തനത്തിലൂടെ ഇസ്ളാമിക രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് ഇതിനു കാരണമെന്ന് അദ്ദേഹം പിന്നീട് ഇസ്ളാമിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുന്നുമുണ്ട്.
Advertise
Click here for more info
ബൈബിൾ അനുസരിക്കാത്ത ഒരു നാസ്തികനാണ് ഞാൻ. നാളെ മുതൽ ബൈബിൾ അനുസരിക്കാൻ തുടങ്ങിയാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്കുണ്ടാകാവുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും? കൂടുതൽ അറിയാൻ ബൈബിൾ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചു.
''അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.''
മര്‍ക്കോസ് 16 : 15-16
''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.''
മത്തായി 5 : 11-12
അതായത്, പരമാവധി അക്രൈസ്തവരെ ക്രൈസ്തവരാക്കി മാറ്റുക എന്ന മിഷൻ ആണ് ബൈബിൾ എന്നോടു പറയുന്നത്. ഈ പ്രവർത്തനത്തിൽ ഞാൻ എത്രയധികം പീഡിപ്പിക്കപ്പെട്ടാലും അതിനുള്ള പ്രതിഫലം സ്വർഗത്തിൽ എനിക്കു ലഭിക്കും. ക്രിസ്തുവിന്റെ മിഷനറി ആയി സ്കൂൾ തലത്തിൽ ഞാൻ പ്രവർത്തിച്ച 'ചെറുപുഷ്പം മിഷൻ ലീഗ്' എന്ന പ്രസ്ഥാനമാണ് ഓർമ വന്നത്. (കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക...).
Advertise
ഇനി, പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്ന മറ്റു മതക്കാരോടുള്ള എന്റെ നിലപാട് എന്തായിരിക്കണം ? അവർ ലംഘിക്കുന്നത് ദൈവത്തിന്റെ ഒന്നാം പ്രമാണമാണ്. അവർക്കുള്ള ശിക്ഷ ബൈബിളിൽ കൃത്യമായി പറയുന്നുമുണ്ട്.
''ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്‌തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്
ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്‌ഷമമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍,
ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം.''
നിയമാവര്‍ത്തനം 17 : 3-5
''നിന്റെ സഹോദരനോ മകനോ മകളോ നീ സ്‌നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്‌മസുഹൃത്തോ നിനക്കും നിന്റെ പിതാക്കന്‍മാര്‍ക്കും അജ്‌ഞാതരായ അന്യദേവന്‍മാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം.
ആ ദേവന്‍മാര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്‍മാരായിരിക്കാം. എന്നാല്‍, നീ അവനു സമ്മതം നല്‍കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്.അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മുഴുവന്റെയും.''
നിയമാവര്‍ത്തനം 13 : 6-9
അതുപോലെ, പഴയ നിയമത്തിലെ ഈ ന്യായപ്രമാണങ്ങളെ പറ്റി ക്രിസ്തു എന്താണ് പറയുന്നതെന്നു നോക്കാം.
''നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും''.
മത്തായി 5 : 17-19
Advertise
Click here for more info
ചുരുക്കത്തിൽ, ഞാൻ ബൈബിൾ അനുസരിക്കാൻ തുടങ്ങിയാൽ ഒന്നാന്തരം ക്രിസ്ത്യൻ ജിഹാദിയായി മാറി മതപരിവർത്തനം നടത്തുകയും അന്യമതസ്ഥരെ വധിക്കുകയും ചെയ്യേണ്ടി വരും. അവതാരകൻ അക്രമം ആരോപിക്കുന്ന ഇസ്ളാമിനെക്കാൾ യാതൊരു മേന്മയും, അദ്ദേഹം പകരമായി ഉയർത്തിക്കാട്ടുന്ന ബൈബിളിന് ഇല്ല എന്നതു വ്യക്തമാണ്. അതുകൊണ്ടു തന്നെ ഒന്നേ പറയാനുള്ളൂ.. ഒരു നാസ്തികന്റെ ധാർമികത, ഈ മതഗ്രന്ഥങ്ങളെക്കാൾ വളരെ ഉയരത്തിലാണ്. ദൈവം തന്നെ അപ്രസക്തമായാൽ മതത്തിനും മതപരിവർത്തനത്തിനും ജിഹാദിനും യാതൊരു സ്ഥാനവും ഉണ്ടാവില്ല. ഒരു നാസ്തികനും ഒരു മതത്തെയും പിൻതുണയ്ക്കേണ്ട ഗതികേട് വന്നിട്ടില്ല.
By
Anup Issac