Saturday, November 09, 2024

നമ്മെ മാറ്റാതെ നമുക്ക് മാറാം

ആദിമകാലത്തെ വിസ്ഫോടനങ്ങൾ ഭൂമിയുടെ രൂപരേഖ മാറ്റി മറിച്ചു കൊണ്ടിരുന്നു,അങ്ങനെ കാലഘട്ടങ്ങളിൽ മനുഷ്യ പരിണാമങ്ങൾ രൂപപ്പെട്ടതു പോലെ ഭൂമണ്ഡലവും പരിവർത്തമായി വന്നു

Advertise

Click here for more info

advertise

അത് ഒരു തുടർച്ചയായ പ്രക്രിയ ആയിരുന്നു ,ഇത്തരംക്രമചക്രത്തിൽ അതിജീവനം നേടിയആദിമ മനുഷ്യന് പതിയെ മണ്ണിനോട് പൊരുത്തം വന്നു തുടങ്ങിയിരുന്നു, അത്രയും ദൂരം സഞ്ചരിച്ച പൂർവികർ എന്ത് കൊണ്ടോ ഭൂമിയുടേതല്ലാത്ത സ്വ-സൃഷ്ടികളായ ഭാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുമില്ല, എന്നാൽ അത് കുറച്ചൊക്കെ താങ്ങാൻ അപരാപരിപോഷണമായ മണ്ണിന് കഴിയുമായിരുന്നത്രെ പക്ഷേ തുടക്കകാരായ പൂർവികർ അത്രയും തുനിഞ്ഞതുമില്ല,സ്വരൂപം നേടിയവർ നല്ലയിടം തേടി പലായനങ്ങളെ പുൽകിയവരായിരുന്നല്ലോ ? അവിടെ നിന്നും പല കാലങ്ങൾ താണ്ടി സ്വന്തം ഇടങ്ങൾ സ്ഥാപിച്ചും നിയമങ്ങൾ, ഭരണകൂടങ്ങൾ,പല ദൈവമതങ്ങൾ എല്ലാം സൃഷ്ടിച്ചവർ പതിയെ പൂർവികർ ചെയ്ത ലോലഭാവങ്ങൾ വെടിയാൻ വെമ്പൽകൊണ്ടു. ഭൂമിയെ തുരന്നും പിളർത്തിയും ലോഹങ്ങൾ ഊറ്റിയും അതിന്റെ ഘടനകളെ തകിടം മറിച്ചു കൊണ്ടിരിക്കവേ വ്യത്യസ്തരായവർ അപായ സൂചന മുന്നറിയിപ്പ് നൽകിവന്നു, എന്നാൽ സ്വന്തം വർഗ്ഗത്തെ അടക്കിഭരിക്കാനുളള സിദ്ധി നേടിയവർ സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ പ്രാപ്തി നേടിയിരുന്നു.

Advertise

click here for purchase

advertise

അവിടെ നിന്നും ഭൂമിയുടെ നില പരുങ്ങലിലേക്ക് വരികയാണ്.ഘടികാരമില്ലാതെ വാനം നോക്കി പതിയെ പലായനങ്ങൾ ചെയ്യുന്ന ആദിമകാലത്തെ മനുഷ്യകുലങ്ങൾ പിൽക്കാലത്ത് സമയം നോക്കി അതിവേഗം സഞ്ചരിക്കാൻ വെമ്പുന്നു.

സഞ്ചാരപാതകളും വാഹനങ്ങളും വീമാനങ്ങളും കീഴടക്കിയ പുതിയ കാലത്ത് പരിസ്ഥിതിവാദങ്ങൾ മുന്നറിയിപ്പുകളും അപായ സൂചനകളും നൽകുന്നത് കൂടുതൽ ശക്തമാക്കി
ആഗോളതാപനങ്ങൾ ഇന്ന് ഭൂമിയുടെ നാശത്തിനു കാരണമായി തീരാനുളള സാധ്യതകൾ പഠനങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.ആധുനിക മനുഷ്യൻ്റെ അമിതധുരകൾ
കാലാവസ്ഥാ വ്യതിയാനങ്ങളെ മാറ്റം ക്ഷണിച്ചു വരുത്തി.
ശാസ്ത്രം പുരോഗമിച്ച വേളയിൽ ആ ശാസ്ത്രത്തെ മുൻനിർത്തി ഭൂമിയുടെ സംരക്ഷണ കവചം തീർക്കേണ്ടവർ അതേ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നത് എത്രത്തോളം അപകടകരമാണ്
ശാസ്ത്രപുരോഗതി നാം നിൽക്കുന്ന ഇടത്തെ നിലനിർത്താൻ കൂടിയുളളതാണ്. വികസനങ്ങൾക്ക് മനുഷ്യനിർമ്മിതമായ ദേവാലയങ്ങൾ ,വീടുകൾ എന്നിവ പൊളിച്ചു മാറ്റാമെന്ന് വച്ചാലും
ഒരു മലയോ പുഴയോ കടലോ.നശിപ്പിച്ചാൽ പുനസ്ഥാപിക്കാൻ സാധിക്കില്ല, അതിനു ഈ കാണുന്ന വിഭവശേഷി തികയില്ല, അവിടെയാണ് ശാസ്ത്രത്തെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നവരുടെ മിടുക്ക് അത് ചിലയിടങ്ങളിൽ നന്നായി നടപ്പാക്കുന്നുണ്ട്, ചിലയിടങ്ങളിൽ കപട ശാസ്ത്രങ്ങളുടെ മറയിൽ ഇരുന്ന് ശാസ്ത്രത്തെ കാണുന്നത് കൊണ്ടുളള അനുഭവകുറവാകാം, ആകെ നാല് ജില്ലകളിൽ ഒതുങ്ങുന്ന നാട്ടിൽ പത്ത് ഹൈവേകളും പതിനഞ്ച് റെയിൽപാതകളും നിർമ്മിക്കുന്നത് ചിലപ്പോൾ ധീരതയാവില്ല.
അവിടെ യഥാർത്തത്തിൽ ശാസ്ത്രമല്ല പ്രയോഗിക്കുന്നത് ധിക്കാരമാണ്. അപ്പോൾ പ്രളയങ്ങളും ഭൂകമ്പങ്ങളും തീർക്കുന്ന മണ്ണിൽ കൂടുതൽ വിഷമിപ്പിക്കാത്ത രീതികൾ കണ്ടെത്തുക എന്നതാണ് ആഗോളതാപന-വ്യതിയാനങ്ങളെ നേരിടാനുള്ള നല്ല വഴി. ഒരു മരം നടാൻ പറയുന്നവർക്ക് ലക്ഷം മരങ്ങൾ വെട്ടിമുറിച്ചു പാതകൾ നിർമ്മിച്ച് പണം വാരാനുളള ധിക്കാരം ചോദ്യം ചെയ്യപെടണം
മനുഷ്യജീവിത വികാസങ്ങൾ മറ്റു ജീവികളെ ഇല്ലായ്‌മ ചെയ്തു വേണ്ട എന്ന് മാത്രമല്ല അശാസ്ത്രീയമായത് താഴെ വച്ച് ശാസ്ത്രീയമായതിനെ മടിയിൽ വെക്കാനുള്ള കെൽപ്പുള്ള ഭരണകൂടമാകണം നമുക്ക് വേണ്ടത്, ചവിട്ടി നിൽക്കുന്ന ഭൂമിയെ ഇനിയും നിലനിർത്താൻ ശ്രമങ്ങൾ തുടരേണ്ടതും ഉണ്ട്.അത്തരമൊരു ഭാവിയെ വാർത്തെടുക്കാൻ എല്ലാവരും ശ്രമിക്കുക
കുട്ടികളെ പണം വാരാനുളള വിദ്യ അഭ്യസിപ്പിക്കുമ്പോൾ ഭൂമിയുടെ നിലനിൽപ്പ് നേരിടുന്ന പ്രശ്‌നങ്ങളും മനസിലാക്കി നൽകി നമ്മൾ മുതിർന്നവർ അവരിൽ യുക്തി സമ്പന്നമായ ഭാവിയെ വാർത്തെടുക്കാൻ ശ്രമിക്കുക.

By
Hojaraja

advertise

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.