ജീവിതത്തിന്റെ അർഥവും ഡോപ്പമിന്റെ പ്രവർത്തനവും
ആനന്ദം, നിർവൃതി, തുടങ്ങിയവയെല്ലാം ഡോപ്പമിന്‍ (dopamine) എന്ന കെമിക്കൽ [C(8)H(11)NO(2)] തലച്ചോറിൽ നടത്തുന്ന പ്രവർത്തനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോപ്പമിൻ അടിസ്ഥാനപരമായി ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്. മറ്റു നാഡീകോശങ്ങളിലേക്കു സന്ദേശം എത്തിക്കാൻ ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന കെമിക്കലുകള്‍ ആണ് ന്യൂറോ ട്രാൻസ്മിറ്ററുകൾ. തലച്ചോറിന്റെ റിവാർഡ് സംവിധാനം ഡോപ്പമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ഒരു ചെറിയ കാര്യം നേടുമ്പോൾ മുതൽ ജീവിതത്തിന്റെ അർഥം എന്നൊക്കെ നാം പറയുന്ന വലിയ ലക്ഷ്യങ്ങളിൽ എത്തുമ്പോൾ വരെ നാം അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയുമൊക്കെ ഡോപ്പമിന്റെ പ്രവർത്തനം മൂലം ലഭിക്കുന്ന 'റിവാർഡു'കളാണ്.
Advertise
Click here for more info
കൊക്കൈൻ പോലുള്ള മയക്കു മരുന്നുകൾ, തലച്ചോറിലുള്ള ഡോപ്പമിന്റെ സാന്നിധ്യം വർധിപ്പിച്ചാണ് അനുഭൂതികൾ നല്കുന്നത്. കൊക്കൈൻ ഉപയോഗിക്കന്നയാൾ അത് നിർത്തിയാൽ, പെട്ടന്ന് ഡോപ്പമിൻ കുറയുകയും 'negatives pleasure' ഉണ്ടാകുകയും ചെയ്യുന്നു. അധികമായ ഡോപ്പമിന്റെ അളവ്, യൂഫോറിയ, ആക്രമണ സ്വഭാവം, അമിത ലൈംഗികാഭിനിവേശം, തുടങ്ങിയ പ്രശ്നങ്ങളിലേക്കു നയിക്കുന്നു. അതുപോലെ തന്നെ വിഷാദരോഗം, സ്കീസോഫ്രീണിയ, പാർക്കിൻസൺ രോഗം, 'ADHD', അൽഷിമർ രോഗം, തുടങ്ങിയവയൊക്കെ ഡോപ്പമിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മരണശേഷം സ്വർഗ്ഗത്തിൽ ബിരിയാണി കിട്ടുമെന്ന ഉറപ്പിൻമേൽ രക്തസാക്ഷി ആവാനും അക്രമം ചെയ്യാനും തയ്യാറാകുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയും ചില കെമിക്കലുകളുടെ പ്രവർത്തനത്തിൽ കവിഞ്ഞു യാതൊന്നും ഇല്ല എന്നു മനസ്സിലാക്കാൻ അടിസ്ഥാന ശാസ്ത്ര ബോധം മാത്രം മതി.
റഫറന്‍സിനായി ഇവിടെ ക്ലിക്ക് ചെയ്യുക
By
AnupIssac