മരുന്നു വ്യവസായം
ജോൺസൺ ആൻഡ് ജോൺസൺ ,
ഫൈസർ , നൊവാരിറ്റിസ് ,റോഷ് , മെർക്ക്, ഗ്ലാക്ക്സോ സ്മിത്ത് ലൈൻ പോലുള്ള മരുന്നു ഭീമന്മാരുടെ ആദായം
സഹസ്രകോടി ഡോളറാണ്. ഉദാഹരണത്തിന് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള പാരസറ്റമോൾ മരുന്നുകളായ ക്രോസിൻ ,കാൽപോൾ എന്നിവ ഗ്ലാക്ക്സോ സ്മിത് ലൈൻ ഇറക്കുന്നതാണ്. അഞ്ചു പൈസയിൽ താഴെ ഉൽപ്പാദനച്ചെലുള്ള ഗുളിക ഒന്നിന് ഒരു രൂപ മുതലാണ് വില. രണ്ടു മരുന്നുകളുടേയും ചേരുവകൾ തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ഈ ഒരു മരുന്നിൻ്റെ വില്പന വഴി മാത്രം കമ്പനിയ്ക്ക് ഇന്ത്യയിൽ മാത്രം 400 കോടിയോളമാണ് ലാഭം.
ഇപ്പോൾ കോവിഡ് വാക്സിൻ വിപണി മൂല്യം 10000 കോടി ഡോളറെങ്കിലും വരും. നിലവിൽ രണ്ട് വാക്സിനുകൾ മാത്രമാണെങ്കിൽ ഒരു മാസത്തിനകം ജോൺസൺ ആൻഡ് ജോൺസൺ, ഫൈസർ എന്നി മരുന്നു ഭീമന്മാരുടേയും റഷ്യയുടെ സ്പുടിനിക് വാക്സിനും രാജ്യത്ത് ലഭ്യമാകും.
ഇന്നലെ വാക്സിൻ വിതരണത്തിൽ മോദി വരുത്തിയ മാറ്റം ഈ കുത്തകകളെ രക്ഷിക്കാൻ മാത്രമാണ്. ഏറ്റവും കുറഞ്ഞത് 250 കോടി ഡോസ് വാക്സിനെങ്കിലും വേണ്ടിവരും .
പുതിയ നയമനുസരിച്ച് പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ , ജർമൻ കമ്പനിയായ അസ്ട്ര സെനക്കയ്ക്കു വേണ്ടി സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവി ഷീൽഡ് എന്നിവയുടെ ഉത്പാദത്തിൻ്റെ പകുതി കേന്ദ്രത്തിനു നൽകണം. ബാക്കി പകുതി സ്വകാര്യ വിപണിയിൽ വിൽക്കാം .സംസ്ഥാന സർക്കാരുകൾ ആവശ്യമുള്ള വാക്സിൻ ഉത്പാദകരിൽ നിന്ന് വില കൊടുത്തു വാങ്ങണം.
സംഗതി വ്യക്തമല്ലേ. സംസ്ഥാന സർക്കാരുകൾ വിപണി വില കൊടുത്ത് വിതരണത്തിനുള്ള വാക്സിസ് വാങ്ങണമെന്ന് .
കഴിഞ്ഞ ബജറ്റിൽ വാക്സിൻ വിതരണത്തിന് 35000 കോടി വകയിരുത്തിയത് വെറും തള്ളാണെന്ന്
തെളിഞ്ഞു . സംസ്ഥാനത്തിന് അർഹമായ . കുടിശ്ശിക പോലും നൽകുന്നില്ല. അപ്പോഴാണ് വാക്സിൻ പോലും വില കൊടുത്തു വാങ്ങേണ്ട പരിതാപാവസ്ഥ.
By
Mekhanath N E