Can I Have Sex With You ?
വിവാഹം കഴിക്കാമെങ്കിൽ കലിമ ചൊല്ലി മുസ്ളീം ആകാമെന്നും, ആരും കാണാതെ ഭഗവതിയെ തൊഴാൻ സമ്മതിച്ചാൽ മതിയെന്നുമുള്ള സുമയുടെ ആവശ്യങ്ങൾ, തലക്കെട്ടിലെ ചോദ്യം തന്നെയാണെന്നു തോന്നിയത് 'കുരുതി' യുടെ ക്ളൈമാക്സിലാണ്. എല്ലാ അർഥത്തിലും മതത്തിന്റെ ഗോത്രീയത പേറുന്ന കഥാപാത്രമാണ് 'കുരുതി'യിലെ സുമ. ഒളിവിൽ കഴിയുന്ന അപരിചിതനായ കൊലപാതകിക്ക് തന്റെ മതക്കാരനായതു കൊണ്ടു മാത്രം ആഹാരം നല്കുന്ന സുമ, അതു പുറത്തറിയാതിരിക്കാനാണ് അയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ഇബ്രാഹിമിന്റെ വീട്ടിലും ഭക്ഷണം നല്കുന്നത്. തീവ്ര ഇസ്ളാം വിശ്വാസിയായ ഇബ്രാഹിമുമായി, എല്ലാ ബന്ധത്തിലും മതത്തിനു പ്രാധാന്യം കൊടുക്കുന്ന ഹിന്ദുമത തീവ്രവാദിയായ സുമ, ഒരു ആജീവനാന്ത വിവാഹ ബന്ധം ആഗ്രഹിക്കുമെന്ന് വിശ്വസിക്കാൻ വിഷമമാണ്. അതുകൊണ്ടു തന്നെ, ആ വിവാഹ വാഗ്ദാനത്തിന്റെ പിന്നിൽ മനുഷ്യന്റെ അടിസ്ഥാന ചോദനയായ ലൈംഗികതയാവാനാണ് സാധ്യത.
Advertise
click here for more info
പ്രത്യുത്പാദന സാധ്യതയുള്ള സമയത്ത് (പ്രധാനമായും അണ്ഢോത്പാദന സമയത്തോടനുബന്ധിച്ച ഒരാഴ്ച), ലൈംഗിക താല്പര്യം കൂടുതലുള്ള സ്ത്രീകളുടെ ജീനുകൾക്കാണ് പരിണാമപരമായി അതിജീവിക്കാനുള്ള സാധ്യത കൂടുതലുള്ളത്. പഠനങ്ങളും ഇതു പിൻതാങ്ങുന്നു. (Ref/-Click here). കുരുതിയിലെ വിവാഹ വാഗ്ദാനം, ഇങ്ങനെയുള്ള ഒരു പ്രത്യേക സമയത്തു നടന്നതാവാം. പൊതു ബോധത്താൽ കെട്ടപ്പെട്ട പ്രേക്ഷകന്റെ ചിന്തകളുമായി യോജിക്കാനാവണം ഒരു അനാവശ്യ വിവാഹ വാഗ്ദാനത്തിന്റെ പശ്ചാത്തലം സ്വീകരിക്കപ്പെട്ടത്.
Advertise
എന്തായാലും തൂമ്പയെ തൂമ്പയായി കാണുന്ന നേർമയുള്ള മനസുകൾക്ക്, 'Can I have Sex With You' എന്ന ചോദ്യം, ഈ സാഹചര്യത്തിൽ കൂടുതൽ സ്വീകാര്യമാകുമെന്നേ കരുതാനാവൂ.
By
AnupIssac